Connect with us

നിശബ്ദത നിങ്ങള്‍ക്ക് ഇനിയും ഇല്ലാ കഥകള്‍ ഉണ്ടാക്കി വേദനിപ്പിക്കാനുള്ള ലൈസന്‍സായി കാണരുത്; അമൃത

News

നിശബ്ദത നിങ്ങള്‍ക്ക് ഇനിയും ഇല്ലാ കഥകള്‍ ഉണ്ടാക്കി വേദനിപ്പിക്കാനുള്ള ലൈസന്‍സായി കാണരുത്; അമൃത

നിശബ്ദത നിങ്ങള്‍ക്ക് ഇനിയും ഇല്ലാ കഥകള്‍ ഉണ്ടാക്കി വേദനിപ്പിക്കാനുള്ള ലൈസന്‍സായി കാണരുത്; അമൃത

സോഷ്യൽ മീഡിയയിൽ കുറെ നാളുകളായി സെൻസേഷനൽ ആയിട്ടുള്ള ഒരു വ്യക്തിയാണ് അമൃത സുരേഷ്. അമൃതയുടെ വിശേഷങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തത്. റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നാണ് അമൃത സുരേഷ് സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. അമൃതയുടെ കരിയര്‍ പോലെ തന്നെ വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകൡ നിറയാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ മുന്‍ ഭര്‍ത്താവായ നടന്‍ ബാലയെ കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പിന്നാലെ അമൃതയേയും ബാലയേയും ചേര്‍ത്തുള്ള നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബാലയ്ക്ക് കരള്‍ നല്‍കാന്‍ അമൃത നിരസിച്ചിരുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. ഈ വാര്‍ത്ത വ്യാജമാണെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ അമൃത തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഈ ചാനലിന് പിന്നില്‍ ആരാണെങ്കിലും ഞാന്‍ അവരെ റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുകയാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട് എന്നാണ് അമൃത പ്രതികരിച്ചിരിക്കുന്നത്. പിന്നാലെ തന്റെ ഫാന്‍ പേജില്‍ വന്നൊരു കുറിപ്പും അമൃത സുരേഷ് പങ്കുവച്ചിട്ടുണ്ട്.

”പച്ച മലയാളത്തില്‍ പറഞ്ഞാല്‍, എന്തൊക്കെ ഇല്ലാ വചനങ്ങള്‍ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ പ്രചരിപ്പിച്ചിട്ടും അമൃത ഒരിക്കല്‍ പോലും ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ? അവളുടെ നിശബ്ദത നിങ്ങള്‍ ക്ക് ഇനിയും ഇല്ലാ കഥകള്‍ ഉണ്ടാക്കി വേദനിപ്പിക്കാനുള്ള ലൈസന്‍സായി കാണരുത്” എന്നാണ് കുറിപ്പില്‍ പറയുന്നത്.

”എവിടെയോ ഒളിച്ചിരുന്ന് കീ ബോര്‍ഡില്‍ കപടവിപ്ലവം തീര്‍ക്കുന്ന സോഷ്യല്‍ മീഡിയയിലെ ദുഷ്പ്രഭുക്കന്മാരേ നിങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് നോക്കൂ, നിങ്ങളുടെ കുടുംബത്തിലെ ആരെയങ്കിലുമാണ് ഇങ്ങനെ കേവലം റീച്ച് കിട്ടുക എന്ന ഗൂഢ ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുന്നതെങ്കില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?” എന്നും താരം പങ്കുച്ച കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

ദൈവത്തെ ഓര്‍ത്ത് മനുഷ്യത്വം കാണിക്കുക എന്നും ആരാധകരുടെ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ കുറിപ്പാണ് അമൃത തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമൃതയേയും ബാലയേയും കുറിച്ചുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് ആഞ്ഞടിച്ചിരുന്നു.

‘കുടിച്ച് നശിപ്പിച്ചവന് കരള്‍ ഞാന്‍ കൊടുക്കാനോ? നിനക്ക് ഭ്രാന്താണോ? പാപ്പുവിന്റെ മുന്നില്‍ വച്ച് അയാളോട് അമൃത കയര്‍ത്തു’ എന്ന തലക്കെട്ടോടെ വന്നൊരു യൂട്യൂബ് ചാനല്‍ വാര്‍ത്തയ്‌ക്കെതിരെയാണ് അഭിരാമി രംഗത്തെത്തിയത്. ആശുപത്രിയിലുള്ള ബാലയെ കാണാനായി അമൃതയും മകളുമെത്തിയിരുന്നു. ഈ സമയത്ത് അമൃത ബാലയോട് കയര്‍ത്തു സംസാരിച്ചുവെന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് അഭിരാമി വ്യക്തമാക്കിയത്.

ഈ ന്യൂസും ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്െന്നാണ് അഭിരാമി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഒരുപാട് മോശപ്പെട്ട ന്യൂസുകള്‍ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കഥകള്‍ മെനയുമ്പോള്‍, കഥകള്‍ ട്വിസ്റ്റ് ചെയ്തു സ്പ്രെഡ് ആക്കുമ്പോള്‍ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്െന്നും താരം പറഞ്ഞു. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലെന്നും അഭിരാമി ചൂണ്ടിക്കാണിച്ചിരുന്നു.


ഹോസ്പിറ്റല്‍ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാന്‍ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാര്‍ത്ത തുടങ്ങുന്നത് തന്നെ. ഈ ഹോസ്പിറ്റല്‍ എമര്‍ജന്‍സി നടക്കുന്നതും ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണെന്ന് അഭിരാമി വ്യക്തമാക്കിയിരുന്നു.്. ഈ വീഡിയോ ഈ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ക്ഷന് പോയി തിരിച്ചു വരുമ്പോള്‍ എടുത്ത ഒന്നാണെന്നാണ് താരം പറഞ്ഞത്.

ഈ ഹൈലൈറ്റു ചെയ്തിരിക്കുന്ന ഡയലോഗ് അമൃത പറഞ്ഞു എന്ന് പറയുമ്പോള്‍ ഈ പറയുന്ന ആള്‍ അമൃതയുടെയും പപ്പുമോളുടെയും കൂടെ ഉണ്ടായിരുന്നോ? എന്ന് ചോദിക്കുകയും ചെയ്തിരുന്നു അഭിരാമി. , ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാര്‍ത്തകള്‍ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുകയാണെന്നാണ് താരം പറഞ്ഞത്.

ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം. ചേച്ചി പ്രതികരിക്കാറില്ല ഒന്നിനും. കാരണം അവര്‍ പറയുന്നതിന് വരെ കഥകള്‍ മെനയുകയാണെന്നും അഭിരാമി ആരോപിക്കുന്നുണ്ട്. അമൃത ചിരിച്ചാല്‍ പ്രശ്നം . അമൃത മോഡേണ്‍ ഉടുപ്പിട്ടാല്‍ പ്രശ്നം. അമ്രതയുടെ സന്തോഷങ്ങള്‍ പങ്കിട്ടാല്‍ പ്രശ്നം. കോടതി മുറിയില്‍ ഇരുന്നു കേട്ടതും കണ്ടതുമായ മട്ടില്‍ കുറെ കള്ളാ പ്രചരണവുമായി കുറെ മീഡിയ പീപ്പിള്‍ എന്നും അഭിരാമി സുരേഷ് തന്റെ കുറിപ്പിലൂടെ തുറന്നടിച്ചിരുന്നു.

മാധ്യമങ്ങളോടായി പപ്പുമോളോട് സ്നേഹം എന്ന പേരില്‍ ആയിരക്കണക്കിന് ന്യൂസ് ചാനലുകള്‍. സ്നേഹമുണ്ടെങ്കില്‍ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോര്‍ട്ട് ചെയ്തു നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടതെന്നും അഭിരാമി പറഞ്ഞിരുന്നു.

നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാന്‍, ക്രൂശിക്കപ്പെടാതെ ജീവിക്കാന്‍. എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെയെന്നും അഭിരാമി പറഞ്ഞിരുന്നുു. അതേസമയം, ബാല ചേട്ടനെ പറ്റി ഡിവോഴ്സിനു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാന്‍ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലെന്നും അഭിരാമി സുരേഷ് പറഞ്ഞിരുന്നു.

More in News

Trending