Cricket
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്
സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കര്‍ണാടക ബുള്‍ഡോസേഴ്‌സ് നാലാം സ്ഥാനത്തുള്ള തെലുങ്ക് വാരിയേഴ്‌സിനോടും രണ്ടാം സ്ഥാനത്തെത്തിയ ഭോജ്പുരി ദബാംഗ്‌സ് മൂന്നാമതുള്ള മുംബൈ ഹീറോസുമായുമാണ് സെമിയില്‍ മത്സരിക്കുന്നത്.
ഇതില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സും തെലുങ്ക് വാരിയേഴ്‌സും തമ്മിലുള്ള മത്സരം ഉച്ച തിരിഞ്ഞ് 2.30 നും ഭോജ്പുരി ദബാംഗ്‌സും മുംബൈ ഹീറോസും തമ്മിലുള്ള മത്സരം 7 മണിക്കുമാണ്. രണ്ട് മത്സരങ്ങളും ഹൈദരാബാദില്‍ വച്ചാണ്.
സെമി കളിക്കുന്ന നാലില്‍ രണ്ട് ടീമുകളും നാലില്‍ നാല് മത്സരങ്ങളും വിജയിച്ചവരാണ്. കര്‍ണാടക ബുള്‍ഡോസേഴ്‌സും ഭോജ്പുരി ജബാംഗ്‌സുമാണ് വിജയ ശതമാനം 100 ഉള്ള ടീമുകള്‍. മുംബൈ ഹീറോസ് മൂന്ന് മത്സരങ്ങളും തെലുങ്ക് വാരിയേഴ്‌സ് 2 മത്സരങ്ങളും ജയിച്ചു.
2.438 ആണ് കര്‍ണാടകത്തിന്റെ നെറ്റ് റണ്‍ റേറ്റ്. ഭോജ്പുരി ദബാംഗ്‌സിന് 2.175, മുംബൈ ഹീറോസിന് 0.407, തെലുങ്ക് വാരിയേഴ്‌സിന് 0.746 എന്നിങ്ങനെയാണ് നെറ്റ് റണ്‍ റേറ്റ്. ഞായറാഴ്ച രാത്രി 7 മണിക്കാണ് ഫൈനല്‍. ഹൈദരാബാദില്‍ വച്ചാണ് ഫൈനല്‍ മത്സരവും.
കേരള താരങ്ങളുടെ ടീം കേരള സ്‌െ്രെടക്കേഴ്‌സിന്റെ മോശം പ്രകടനമാണ് ഇത്തവണത്തെ സിസിഎല്ലില്‍ കണ്ടത്. കളിച്ച നാല് മത്സരങ്ങളില്‍ നാലിലും തോറ്റ അവര്‍ പോയിന്റ് ടേബിളില്‍ ഏറ്റവും താഴെയാണ്. 2.407 ആണ് കേരള സ്‌െ്രെടക്കേഴ്‌സിന്റെ നെറ്റ് റണ്‍ റേറ്റ്.
തെലുങ്ക് വാരിയേഴ്‌സ്, കര്‍ണാടക ബുള്‍ഡോസേഴ്‌സ്, മുംബൈ ഹീറോസ്, ഭോജ്പുരി ദബാംഗ്‌സ് എന്നീ ടീമുകളില്‍ നിന്നാണ് കേരള സ്‌െ്രെടക്കേഴ്‌സ് പരാജയം ഏറ്റുവാങ്ങിയത്. ഇതില്‍ മുംബൈ ഹീറോസിനെതിരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളം വിജയിക്കുമെന്ന തോന്നല്‍ ഉയര്‍ത്തിയെങ്കിലും അവസാന ഓവറില്‍ വീണു.