Sports Malayalam
ക്രിക്കറ്റ് ക്യാമ്പിൽ ഇടം പിടിക്കാതെ അർജുൻ ടെണ്ടുൽക്കർ ..
ക്രിക്കറ്റ് ക്യാമ്പിൽ ഇടം പിടിക്കാതെ അർജുൻ ടെണ്ടുൽക്കർ ..
By
ക്രിക്കറ്റ് ക്യാമ്പിൽ ഇടം പിടിക്കാതെ അർജുൻ ടെണ്ടുൽക്കർ ..
മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫ് സീസണ് ക്യാമ്പില്‍ സച്ചിൻ ടെണ്ടുല്കരിന്റെ മകൻ അര്‍ജുനെ ഉള്‍പ്പെടുത്തിയില്ല. അണ്ടര്‍ 19 ടീമിലെ മോശം പ്രകടനമാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
പുതുതായി ഏഴ് താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ ഉള്‍പ്പെടെയുളള മുതിര്‍ന്ന താരങ്ങളുടെ നേതൃത്വത്തിലാകും ക്യാമ്പ് നടക്കുക.
18 കാരനായ അര്ജ്ജുന് ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടംപിടിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെ നട്ന്ന മത്സരത്തില്‍ അര്ജുന് മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. നാല് ഇന്നിംഗ്സുകളിലായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരം ബാറ്റിംഗില്‍ അമ്പേ പരാജയപ്പെട്ടു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യനായി പുറത്തായ അര്ജുന് രണ്ടാം ഇന്നിംഗ്സില്‍ 14 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്.
arjun tendulkar not in off season camp
