Connect with us

അനുഷ്കയെപ്പോളാണ് ഇന്ത്യൻ ടീമിന് വേണ്ടി കളിയ്ക്കാൻ തുടങ്ങിയത്? – ടീമിന്റെ ഔദ്യോഗിക ഫോട്ടോയിൽ അനുഷ്‌കയും ..വിമർശനവുമായി സോഷ്യൽ മീഡിയ

Sports Malayalam

വിമർശനങ്ങൾ എട്ടു വാങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫോട്ടോ. നിയമം തെറ്റിച്ച് ഇന്ത്യന്‍ ടീമിനൊപ്പം അനുഷ്‌കയും നിന്നെടുത്ത ഫോട്ടോയാണ് വിമര്‍ശനങ്ങള്‍ എട്ടു വാങ്ങുന്നത്..ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാണാനെത്തിയ ഇന്ത്യന്‍ ടീമിനൊപ്പം അനുഷ്‌കയുമുണ്ടായിരുന്നു. പിന്നീട് ടീമിനും ഒഫീഷ്യല്‍സിനുമൊപ്പമെടുത്ത ഫോട്ടോയിലും അനുഷ്‌കയുണ്ട്. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ രൂക്ഷവിമര്‍ശനമാണ് ആരാധകരില്‍ നിന്നുമുയരുന്നത്.

താരങ്ങള്‍ക്ക് ഭാര്യമാരുമായി ഔദ്യോഗിക ചടങ്ങില്‍ എത്തുന്നതിന് നിയമപരമായി നിയന്ത്രണമുണ്ട്. മാത്രവുമല്ല ടീം ഫോട്ടോയില്‍ യാതൊരു കാരണവശാലും താരങ്ങളുടെ പങ്കാളിയെ ഉള്‍പ്പെടുത്താനും പാടില്ല. എന്നാല്‍ അനുഷ്‌യ്ക്ക് വേണ്ടി ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഉയരുന്നത്.

അനുഷ്‌ക എപ്പോഴാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിരാടിന്റെ ഭാര്യയും ബോളിവുഡിലെ താരവുമായതിനാലാണ് നിയമം മറന്ന് അനുഷ്‌കയെ ടീമിനൊപ്പം ഫോട്ടോയെടുക്കാനായി ക്ഷണിച്ചതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. വിരാട് കോഹ്‌ലിയ്‌ക്കൊപ്പം ടീമിന്റെ മുന്‍ നിരയിലാണ് അനുഷ്‌ക ഫോട്ടോയില്‍ നില്‍ക്കുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റനായ രഹാനെ മുന്‍ നിരയിലില്ലതാനും. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

BCCI were slammed on social media for including Anushka Sharma in an image of Team India

More in Sports Malayalam

Trending

Recent

To Top