Connect with us

ബിഗ് ബോസ് സീസൺ 2 – മോഹൻലാൽ ഇത്തവണ മുംബൈയിൽ എത്തില്ല !

Malayalam Breaking News

ബിഗ് ബോസ് സീസൺ 2 – മോഹൻലാൽ ഇത്തവണ മുംബൈയിൽ എത്തില്ല !

ബിഗ് ബോസ് സീസൺ 2 – മോഹൻലാൽ ഇത്തവണ മുംബൈയിൽ എത്തില്ല !

ബിഗ് ബോസ് എന്ന ടെലിവിഷൻ ഷോ മലയാളികൾക്ക് ഒരു പുതുമയും അത്ഭുതവുമായിരുന്നു . മോഹൻലാൽ അവതാരകനായ പതിനാറു മത്സരാർത്ഥികളുമായി മാറ്റുരച്ച ആ 100 ദിനം ഒട്ടേറെ സംഭവങ്ങളിലൂടെയാണ് കടന്നു പോയത് . ഇപ്പോൾ രണ്ടാമത്തെ സീസൺ ആരംഭക്ക്യാണ്. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്.


പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ടാമതും മോഹന്‍ലാല്‍ തന്നെയായിരിക്കും ബിഗ് ബോസ് അവതാരകനാവുന്നത്. കഴിഞ്ഞ തവണ മുംബൈയില്‍ നിന്നുമായിരുന്നു പരിപാടി നടത്തിയതെങ്കില്‍ ഇത്തവണ ചെന്നൈയില്‍ നിന്നുമായിരിക്കുമെന്ന കാര്യവും രമേഷ് ബാല സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ മുംബൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ കമല്‍ ഹാസന്‍ നയിക്കുന്ന ബിഗ് ബോസ് തമിഴിന്റെ മൂന്നാം പതിപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇതാണ് മലയാളം ബിഗ് ബോസ് ചെന്നൈയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് അറിയുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ബിഗ് ബോസ് മലയാളം വീണ്ടും വരികയാണെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചത്. മത്സരാര്‍ഥികള്‍ ആവണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ആളുകളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. കൂടുതല്‍ പേരും ടിക് ടോകിലൂടെ ശ്രദ്ധേയരായ താരങ്ങളുടെ പേരുകളായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അങ്ങനെ ഒരു നീക്കം അണിയറ പ്രവര്‍ത്തകര്‍ നടത്തുമോ എന്ന് കാത്തിരുന്നു കാണണം. സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായവരെ ആണ് മത്സരത്തിനെടുക്കുക. ആദ്യ പതിപ്പില്‍ സാബു മോന്‍ അബ്ദു സമദ് ആയിരുന്നു വിജയിച്ചത്.

bigg boss season 2 updates

More in Malayalam Breaking News

Trending

Recent

To Top