serial news
ഞാൻ മാറി നിന്നപ്പോൾ അങ്ങനെ ഒരു വിളി വന്നിട്ടില്ല; തിരിച്ചു വരാനാഗ്രഹിച്ച ഘട്ടത്തിൽ സിനിമയിലെ പരിചയമുള്ള സംവിധായകരെ വിളിച്ചിട്ടില്ല; സിനിമയിൽ നിന്നും സീരിയലിലേക്ക് അർച്ചന കവി!
ഞാൻ മാറി നിന്നപ്പോൾ അങ്ങനെ ഒരു വിളി വന്നിട്ടില്ല; തിരിച്ചു വരാനാഗ്രഹിച്ച ഘട്ടത്തിൽ സിനിമയിലെ പരിചയമുള്ള സംവിധായകരെ വിളിച്ചിട്ടില്ല; സിനിമയിൽ നിന്നും സീരിയലിലേക്ക് അർച്ചന കവി!
നീലത്താമര എന്ന ഒറ്റസിനിമയിലൂടെ മലയാളികൾക്കിടയിലേക്ക് എത്തിയ നായികയാണ് അർച്ചന കവി. തനിനാടൻ പെണ്ണായി എത്തിയെങ്കിലും വളരെ പെട്ടന്ന് മോഡേൺ ലുക്കിലും അർച്ചന അഭിനയിച്ചു, മമ്മി ആൻഡ് മീ എന്ന സിനിമയിൽ ഉർവ്വശിയ്‌ക്ക് ഒപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
കരിയറിൽ തുടക്ക കാലത്ത് ചെയ്ത രണ്ട് സിനിമകളും ഹിറ്റായെങ്കിലും അർച്ചന കവിക്ക് പിന്നീട് ഇതേ വിജയം ആവർത്തിക്കാനായില്ല. ഒരുപിടി സിനിമകളിൽ നടി പിന്നീടും അഭിനയിച്ചെങ്കിലും ഇവ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിനിടെ നടി ഡിജിറ്റൽ സ്പേസിലേക്കും കടന്നു. അർച്ചന കവിയുടെ വെബ് സീരീസുകൾ ഹിറ്റായിരുന്നു.
ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലേക്കും എത്താൻ പോവുകയാണ് അർച്ചന. മഴവിൽ മനോരമയിലെ റാണി രാജ എന്ന സീരിയലിലൂടെ ആണ് നടി മിനി സ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്നും സീരിയൽ രംഗത്തെത്തിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അർച്ചന കവി. ഒരു പ്രമുഖ സീരിയൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
കുറച്ച് നാൾ വിട്ടു നിന്ന ശേഷം തനിക്ക് സിനിമയിൽ നിന്ന് ഓഫറുകൾ വന്നിട്ടില്ലെന്നാണ് അർച്ചന കവി അഭിമുഖത്തിലൂടെ തുറന്നു പറയുന്നത്.
സിനിമ ചെയ്തു, യൂട്യൂബ് വെബ് സീരീസ് ചെയ്തു. സീരിയൽ മാത്രം ചെയ്തിരുന്നില്ല. അതുകൊണ്ട് ചെയ്ത് നോക്കാം എന്ന് കരുതി. സീരിയലിന്റെ കഥ വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും അവസാന ഭാഗം. ടീമുമായി സംസാരിച്ചപ്പോഴും നോക്കാം എന്ന് വെച്ചു. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ മാെത്തം വളർച്ച അറിയാം’
’30, 60 ദിവസം കൊണ്ട് ഒരു പടം തീർന്നു. സീരിയലിൽ കഥാപാത്രം എന്താണെന്ന് ഏകദേശ ഐഡിയ ഉണ്ടാവും. പക്ഷെ എല്ലാ ആഴ്ചയും ടിആർപി റേറ്റിംഗ് നോക്കുന്ന വേറൊരു രീതി ആണ്. സീരിയൽ കുറച്ചു കൂടി സ്ട്രസ് ആണെന്ന് തോന്നുന്നു.
തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യേണ്ടതാണ്. ഒരുപാട് ഷൂട്ട് ചെയ്ത് വെക്കാനും പറ്റില്ല, കാരണം എന്താണ് വർക്ക് ആവുന്നതെന്ന് നമുക്ക് അറിയില്ല. ഒരുപാട് ട്രസ്റ്റ് ഫാക്ടർ വേണ്ട സ്പേസ് ആണ് സീരിയൽ. പ്രേക്ഷകരേ വേറെയാണ്. സിനിമ കാണാൻ വരുന്നവർ ആയിരിക്കില്ല സീരിയൽ കാണുന്നത്. ഒടിടി സ്പേസും വ്യത്യസ്തമാണ്. മൂന്നും രീതിയിലാണ്. മൂന്ന് രീതിയിലുള്ള കഥ പറച്ചിലാണ്. മൂന്ന് വിഭാഗത്തിലുള്ളവരെ വിനോദിപ്പിക്കാൻ പറ്റിയാൽ അത് നല്ലതാണ്’
എന്ത് വർക്സേപ്സ് ആയാലും മാറി നിന്നാൽ മറന്നു പോവും. ഞാൻ തന്നെ ഒരു പ്രൊജക്ട് സംവിധാനം ചെയ്യുകയാണെങ്കിൽ ഞാൻ അതിൽ കാസ്റ്റ് ചെയ്യുക എനിക്ക് പരിചയമുള്ള മുഖങ്ങൾ ആയിരിക്കും. അതാണ് കൂടുതൽ വർക്ക് ആവുക. അതുകൊണ്ട് ഞാൻ മാറി നിന്നപ്പോൾ അങ്ങനെ വിളി വന്നിട്ടില്ല. ഞാൻ മുംബൈയിലാണ് എന്നവർ കരുതിയിരിക്കാം. തിരിച്ചു വരാനാഗ്രഹിച്ച ഘട്ടത്തിൽ സിനിമയിലെ പരിചയമുള്ള സംവിധായകരെ വിളിച്ചിട്ടില്ല. പക്ഷെ അങ്ങനെ ചെയ്യണമെന്നും അർച്ചന കവി പറഞ്ഞു.
about archana kavi
