Connect with us

അമ്മ റൂമിൽ നൃത്തം ചെയ്യുന്നതും നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാൻ മാത്രം നമ്മുടെ മകൾ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവൾക്ക് മനസ്സിലാകും; അനുഷ്ക കുറിച്ചത് കണ്ടോ?

Sports

ട്വന്റി- 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ മികച്ച വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ കാഴ്ചവച്ചത്. നാല് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ താരമായി മാറി.

53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന കോലിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ കോലിയുടെ ഭാ​ര്യയും ബോളിവുഡ് താരസുന്ദരിയുമായ അനുഷ്ക ശർമ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ദീപാവലിയുടെ തലേന്ന് ആളുകളുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം വിരാട് കൊണ്ടുവന്നുവെന്ന് അനുഷ്ക കുറിക്കുന്നു. നിന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അനുഷ്ക കുറിക്കുന്നു. കോലിയെ പ്രശംസിക്കുന്ന ടീം അം​ഗങ്ങളുടെ ചിത്രങ്ങളും ഹൃദ്യമായ കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.

അനുഷ്കയുടെ വാക്കുകൾ ഇങ്ങനെ

യൂ ബ്യൂട്ടി…യൂ ഫ്രീക്കിങ് ബ്യൂട്ടി… ഈ രാത്രി നീ ആളുകളുടെ ജീവിതത്തിൽ ഒരുപാട് സ​ന്തോഷം കൊണ്ടുവന്നു… അതും ദീപാവലിയുടെ തലേന്ന്.. മൈ ലവ്, നീയൊരു അത്ഭുതകരമായ മനുഷ്യനാണ്. നിന്റെ ധൈര്യവും നിശ്ചയദാർഢ്യവും വിശ്വാസവും അത്ഭുതപ്പെടുത്തുന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മാച്ചാണ് ഇപ്പോൾ കണ്ടതെന്ന് എനിക്ക് പറയാൻ കഴിയും.

അമ്മ റൂമിൽ നൃത്തം ചെയ്യുന്നതും ആവേശത്തോടെ നിലവിളിക്കുന്നതും എന്തു കൊണ്ടാണെന്ന് മനസിലാക്കാൻ മാത്രം നമ്മുടെ മകൾ വളരെ ചെറുതാണെങ്കിലും, ഒരു ദിവസം അവൾക്ക് മനസ്സിലാകും, ഏറെ പ്രയാസം നിറഞ്ഞ ഒരു കാലഘട്ടത്തെ അതിജീവിച്ച് മുമ്പത്തേക്കാൾ ശക്തനായി തന്റെ പിതാവ് കളിച്ച ഏറ്റവും മികച്ച ഇന്നിങ്സ് പിറന്ന രാത്രിയാണ് അതെന്ന്. നിന്നെ ഓർത്ത് അഭിമാനിക്കുന്നു…Your strength is contagious and you my love, are LIMITLESS!! Love you forever and through thick and thin.

More in Sports

Trending