Connect with us

ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്ന് മോഹൻലാൽ

Sports

ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്ന് മോഹൻലാൽ

ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്ന് മോഹൻലാൽ

ലോകകപ്പില്‍ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി മോഹൻലാൽ. ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്ന് മോഹൻലാൽ സന്തോഷം പങ്കുവച്ചു കൊണ്ട് കുറിച്ചു. കോലിയെ റോഹിത്ത് എടുത്ത് പൊക്കുന്ന ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

‘കിംഗ് കോലി’ എന്ന് കുറിച്ചു കൊണ്ടാണ് താരങ്ങൾ ആശംസകളുമായി രംഗത്തെത്തുന്നത്. നിവിൻ പോളി, ദുൽഖർ, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍, അഭിഷേക് ബച്ചന്‍, മാളവിക മോഹന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേരാണ് ഇന്ത്യൻ ടീമിന് ആശംസകളുമായി എത്തിയിട്ടുണ്ട്

എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്‌ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, എന്നാണ് ദുൽഖർ കുറിച്ചത്. തികച്ചും സംവേദനാത്മകവും പ്രചോദനാത്മകവുമായ മത്സരം എന്നാണ് നിവിൻ കുറിച്ചിരിക്കുന്നത്. മികച്ച മത്സരങ്ങളിൽ ഒന്നായി ഇത് നിലനിൽക്കും. ഇരു ടീമുകളുടെയും അസാമാന്യ പ്രകടനം എന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്.

ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ കാഴ്ചവച്ചത്. നാല് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ താരമായി മാറി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ്, ഷാന്‍ മസൂദ്എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി മാറിയിരുന്നു.

More in Sports

Trending

Recent

To Top