Connect with us

നാരങ്ങ നീര് മുതല്‍ തൈര് വരെ; സാനിയ ചര്‍മ്മം എപ്പോഴും തിളക്കത്തോടെ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്!

Actress

നാരങ്ങ നീര് മുതല്‍ തൈര് വരെ; സാനിയ ചര്‍മ്മം എപ്പോഴും തിളക്കത്തോടെ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്!

നാരങ്ങ നീര് മുതല്‍ തൈര് വരെ; സാനിയ ചര്‍മ്മം എപ്പോഴും തിളക്കത്തോടെ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്!

സാനിയ ഇയ്യപ്പന്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരില്‍ ശ്രദ്ധേയയായ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ താരം ബാലതാരമായി സിനിമയിലെത്തുകയായിരുന്നു. ‘ബാല്യകാലസഖി’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു. ശേഷം ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ‘ലൂസിഫറി’ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ തിളങ്ങി. ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.

ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ് സാനിയ. ഒട്ടും കൂടുകയും കുറയുകയും ചെയ്യാത്ത ശരീര ഭാരം. വളരെ സ്മൂത്ത് ആയിട്ടുള്ള ചര്‍മ്മം, എപ്പോഴും പ്രസരിപ്പ് ഇതാണ് സാനയയുടെ പൊതുവേ ഉള്ള ലുക്ക്. എങ്ങനെയാണ് ചര്‍മ്മം ഇങ്ങനെ തിളക്കത്തോടെ സംരക്ഷിക്കുന്നത് എന്ന് സാനിയോട് പലരും ചോദിക്കാറുണ്ട്. മുന്‍പ് സാനിയ തന്നെ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയതുമാണ്. ചര്‍മ്മ സംരക്ഷണത്തിന് ആയി പിന്തുടരുന്ന ടിപ്പുകളാണ് സാനിയ പങ്കുവെച്ചത്. സാനിയയുടെ ചര്‍മ്മ സംരക്ഷണ ടിപ്പുകളും ഡയറ്റും പ്ലാനും ഫിറ്റ്‌നസ് സീക്രട്ടും അറിയാം.

സാനിയ നേരത്തെ പങ്കുവെച്ച ചര്‍മ്മ സംരക്ഷണ ടിപ്പുകള്‍ ഇവയൊക്കെയായിരുന്നു;

മുട്ടയുടെ വെള്ള, കറ്റാര്‍വാഴ ജെല്‍, നാരങ്ങാ നീര് എന്നിവ ചേര്‍ത്തുള്ള മിശ്രിതം ആണ് സാനിയ മുഖത്ത് പുരട്ടുന്നത്. അര മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകണം. കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖത്തെ പാട് എന്നിവയും മാറും. നിറവും വെയ്ക്കും. തൈര്, അരിപ്പൊടി, പ!ഞ്ചസാര എന്നിവ ചേര്‍ത്ത മിശ്രിതവും സാനിയ ഉപയോഗിക്കാറുണ്ട്. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യണം. 15 മിനിറ്റ് കഴിഞ്ഞ് കഴുക്കളയണം.

മഞ്ഞള്‍ കൊണ്ടുള്ള ഒരു ഫേസ്പാക്കും സാനിയ ഉപയോഗിക്കുന്നു. മഞ്ഞള്‍പ്പെടി, തൈര് ഒപ്പം നാരങ്ങാ നീരും ചേര്‍ത്താണ് ഈ മിശ്രിതം തയ്യാറാക്കുന്നത്. ഇത് മുഖത്ത് പുരട്ടി അര മണിക്കൂറ് ശേഷം കഴുകി കളയാം. ശരീര ഭാരം നിയന്ത്രിക്കാന്‍ വെയ്റ്റ് ലിഫ്റ്റിംഗ് താരം ചെയ്യാറുണ്ട്. നൃത്തം ചെയ്യുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകമാവുന്നുണ്ട്. ഭക്ഷണത്തില്‍ പച്ചക്കറികളും സാലഡും ഉള്‍പ്പെടുത്തും. രാത്രി ചോറ് കഴിക്കില്ല. രാവിലെ എഴുന്നേറ്റയുടന്‍ 34 ഗ്ലാസ് വെള്ളം കുടിക്കും എന്നും താരം പറഞ്ഞിരുന്നു.

അതേസമയം, സിനിമ രംഗത്ത് നിന്നും മോഡലിംഗില്‍ നിന്നും ഇടവേളയെടുത്ത് ലണ്ടനില്‍ പഠനത്തിന് ചേര്‍ന്നിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍. മൂന്ന് വര്‍ഷത്തെ ബിഎ ഒണേഴ്‌സ് ആക്ടിംഗ് ആന്റ് പെര്‍ഫോമന്‍സ് കോഴ്‌സിനാണ് സാനിയ ചേര്‍ന്നിരിക്കുന്നത്. ഏറെ പാരമ്പര്യമുള്ള ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ടിസാണ് സാനിയ കോഴ്‌സ് ചെയ്യുന്നത്. 167 വര്‍ഷത്തെ പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്.

സാനിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ യൂണിവേഴ്‌സിറ്റി ഐഡി കാര്‍ഡ് പങ്കുവച്ച് പഠനത്തിന് ചേര്‍ന്ന കാര്യം വ്യക്തമാക്കിയത്. 2026 ജൂണ്‍ വരെയാണ് കോഴ്‌സ്. എന്നാല്‍ ഒഴിവ് സമയത്ത് സിനിമ രംഗത്ത് തുടരുമോ താരം എന്ന് വ്യക്തമാക്കുന്നില്ല. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ മലയാള സിനിമയിലേക്ക് വരവറിയിച്ചത്.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ സാനിയ ‘ബാല്യകാല സഖി’യിലൂടെ ആണ് വെള്ളിത്തിരയില്‍ എത്തുന്നത്. 2017ല്‍ ഇറങ്ങിയ ക്വീനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് ചെറുതും വലുതുമായി ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ ഡാന്‍സിന്റെയും യാത്രകളുടെയും വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് സാനിയയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച ചിത്രമാണിത്.

അതേസമയം, ക്വീന്‍ സിനിമയില്‍ തനിക്കൊപ്പം അഭിനയിച്ചവര്‍ പലരും പിന്നീട് സിനിമകള്‍ ചെയ്തപ്പോള്‍ തനിക്ക് മാത്രം അവസരങ്ങള്‍ ഒന്നും കിട്ടിയില്ലെന്നും അത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും സാനിയ അടുത്തിടെ പറഞ്ഞിരുന്നു. ‘എന്റേതൊരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. അത്തരമൊരു ജീവിത രീതിയില്‍ നിന്നും വരുന്ന ഒരു കുട്ടിയെ സംബദ്ധിച്ച് പല കാര്യങ്ങളും അംഗീകരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയായിരുന്നു എന്റെ കാര്യങ്ങളും. സോഷ്യള്‍ മീഡിയയിലെ വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാന്‍ ആദ്യം ബുദ്ധിമുട്ടായിരുന്നു.

ഞാന്‍ ഇനി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് വരെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ക്വീന് സിനിമയ്ക്ക് ശേഷം എനിക്ക് അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. എന്റെ കൂടെ അഭിയിച്ച പലര്‍ക്കും സിനിമകള്‍ കിട്ടാന്‍ തുടങ്ങി. ആ സിനിമയില്‍ ലീഡ് റോല്‍ ചെയ്തത് ഞാന്‍ ആയിരുന്നു. എന്നാല്‍ എനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയില്ല. എന്നെ ആളുകള്‍ അഗീകരിക്കാത്തതുകൊണ്ടാണോ ഇങ്ങനെ വരുന്നതെന്ന ചിന്തയാണ് വന്ന്. അങ്ങനെ ആയപ്പോള്‍ ഞാന്‍ ഏതാണ്ട് ഡിപ്രഷണനിലേക്ക് പോയി. എന്റെ ലുക്കാണോ പ്രശ്‌നം. അതോ അഭിനയമാണോ പ്രശ്‌നം എന്നൊക്കെ ഞാന്‍ ചിന്തിച്ച് കൂട്ടി’, എന്നാണ് സാനിയ പറഞ്ഞത്.

More in Actress

Trending

Recent

To Top