serial news
മക്കൾക്കൊപ്പം കളിച്ചും ചിരിച്ചും അമ്പളി ദേവി; സന്തോഷം നിറഞ്ഞ ജീവിതം വീണ്ടും ആസ്വദിക്കുന്ന അമ്പിളിയോട് ആരാധകർ പറയുന്നത് ഇങ്ങനെ !
മക്കൾക്കൊപ്പം കളിച്ചും ചിരിച്ചും അമ്പളി ദേവി; സന്തോഷം നിറഞ്ഞ ജീവിതം വീണ്ടും ആസ്വദിക്കുന്ന അമ്പിളിയോട് ആരാധകർ പറയുന്നത് ഇങ്ങനെ !
യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയതാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ അമ്പിളി സിനിമയില്‍ മാത്രമല്ല സീരിയലുകളിലും വേഷമിട്ടിരുന്നു. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും ഡാന്‍സുമായും താരം സജീവമായിരുന്നു. അഭിനയത്തില്‍ നിന്നും മാറിയപ്പോഴും ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ടായിരുന്നു താരം.
കൊവിഡ് കാലത്ത് ഓണ്‍ലൈനായി ക്ലാസ് നടത്തിയിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമ്പിളി ദേവി യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും കരുതലിനെക്കുറിച്ചുമൊക്കെ വാചാലയായും താരമെത്തിയിരുന്നു. വ്യക്തിജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളില്‍ അമ്പിളിക്ക് താങ്ങായത് അച്ഛനും അമ്മയും സഹോദരിയും സുഹൃത്തുക്കളുമായിരുന്നുവെന്ന് അമ്പിളി പറഞ്ഞിരുന്നു.
അമ്പിളിയുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം വര്‍ഷങ്ങളായി നടിയെ ആരാധിക്കുന്നവരെയും കരയിപ്പിച്ചിരുന്നു. അതിനെ എല്ലാം അതിജീവിച്ച് ഇപ്പോള്‍ മക്കള്‍ക്കൊപ്പം സന്തോഷമുള്ള ജീവിതം നയിക്കുകയാണ് നടി.
മക്കളുടെ വിശേഷങ്ങളും, അവരോടൊപ്പമുള്ള നിമിഷങ്ങളും അമ്പിളി യൂട്യൂബ് ചാനലിലൂടെ എന്നും പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഓടുവില്‍ കാറില്‍ നിന്ന് എടുത്ത ഒരു വീഡിയോ ആണ് അമ്പിളി ദേവി പങ്കുവച്ചരിയിക്കുന്നത്. രണ്ട് കുഞ്ഞുങ്ങള്‍ക്കുമൊപ്പം എത്രത്തോളം സന്തോഷമുള്ള ഒരു ജീവിതമാണ് അമ്പിളി ദേവിയ്ക്ക് ഇപ്പോള്‍ ഉള്ളത് എന്ന ആശ്വാസത്തിലാണ് ആരാധകരും.
വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ എന്ന തംപ്‌നെയിലോടുകൂടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഈ ഡയലോഗ് വീഡിയോയില്‍ പറയുന്നത് ഇളയമകന്‍ അച്ചൂസ് ആണ്. ആള് കുറച്ച് ചട്ടമ്പിയാണ് എന്നാണ് ആരാധകരുടെ പക്ഷം. മൂത്തവന്‍ കുറച്ച് അധികം സയലന്റ് ആണ് എന്ന കമന്റുകളും വരുന്നുണ്ട്. മക്കളോടൊപ്പം എന്നും ഈ സന്തോഷത്തോടെ അമ്പിളിയെ കാണാന്‍ സാധിക്കട്ടെ എന്ന് ചിലര്‍ ആശംസിയ്ക്കുന്നു. അമ്പിളി ഒരു നൂറ് ശതമാനം പെര്‍ഫക് അമ്മയാണ് എന്ന് ഒരാള്‍ കമന്റ് എഴുതി.
സ്വകാര്യ ജീവിതത്തിലെ വേദനകള്‍ എല്ലാം മാറ്റി വച്ച് ഇപ്പോള്‍ അമ്പിളി കരിയറില്‍ കുറച്ച് അധികം ശ്രദ്ധിച്ചിരിയ്ക്കുകയാണ്. ഡാന്‍സ് ക്ലാസ് ഒരുഭാഗത്തുണ്ട്. അതിനൊപ്പം സീരിയലുകളും. കനല്‍പൂവ് എന്ന സീരിയലിലാണ് നിലവില്‍ അമ്പിളി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
കനൽപ്പൂവ് ലൊക്കേഷൻ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാ റീൽസിലൂടെയാണ് കൂടുതലും അമ്പിളി ദേവി കൂടുതൽ തിളങ്ങാറുള്ളത്.
തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെയായിരുന്നു അമ്പിളി ദേവി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. അന്ന് മകൻ വളരെ ചെറിയ കുട്ടിയായിരുന്നതിനാൽ മകനേയും കൊണ്ടാണ് അമ്പിളി ലൊക്കേഷനിലേക്ക് പോയിരുന്നത്. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു അമ്പിളി ദേവി അഭിനയത്തിന് താല്‍ക്കാലികമായി ബ്രേക്കിട്ടത്. സ്ത്രീപദമെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയായിരുന്നു താരം.
ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു ബ്രേക്കെടുത്തത്. വൈകാതെ തന്നെ താന്‍ തിരികെ എത്തുമെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന തുമ്പപ്പൂവില്‍ മായയെ അവതരിപ്പിച്ചായിരുന്നു താരം തിരിച്ചെത്തിയത്.
തുമ്പപ്പൂവിന് ശേഷമായി സൂര്യ ടിവിയിലെ കനല്‍പ്പൂവിലാണ് താരം അഭിനയിച്ചത്. ആദിത്യൻ ജയനുമായുള്ള അമ്പിളി ദേവിയുടെ വിവാഹമെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. നിരവധി സീരിയലുകളിലൂടെ ടെലിവിഷൻ രംഗത്ത് തിരക്കുള്ള താരമായിരുന്നു ആദിത്യന്‍ ജയന്‍. സീരിയല്‍ വഴിയുള്ള അടുപ്പമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിച്ചത്.
എന്നാൽ വൈകാതെ ഗാർഹിക പീഡന പരാതി ആദിത്യൻ ജയനെതിരെ അമ്പിളി ദേവി നൽകി. തന്നേയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ചാണ് അമ്പിളിദേവി പരാതി നൽകിയത്. പിന്നീട് ആദിത്യൻ ജയനെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
about ambili devi
