Actress
ഇന്നും ഞാൻ ജീവനോടെ ഇരിക്കാനുള്ള കാരണം നീയാണ്; മകന് പിറന്നാൾ ആശംസകളുമായി അമ്പിളി ദേവി
ഇന്നും ഞാൻ ജീവനോടെ ഇരിക്കാനുള്ള കാരണം നീയാണ്; മകന് പിറന്നാൾ ആശംസകളുമായി അമ്പിളി ദേവി
മലയാളികൾക്ക് ഏറെ സുപരിചിതമായ, പ്രിയങ്കരിയായ നടിയാണ് അമ്പിളി ദേവി. നടിയെ പോലെ തന്നെ നടിയുടെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. രണ്ടുതവണ വിവാഹിതയായെങ്കിലും രണ്ടും പരാജയപെട്ടതിന്റെ പേരിലാണ് നടി പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. എന്നാലിപ്പോൾ രണ്ട് ആൺമക്കളുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും മക്കളുടെ വിശേഷങ്ങൾ അമ്പിളി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ അമ്പിളിയുടെ മൂത്ത മകൻ അമർനാഥിന്റെ ജന്മദിനത്തിന് നടി പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. മകന് ബർത്ത് ഡേ ആശംസകൾ അറിയിച്ച് അമ്പിളി ദേവി ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റ് പങ്കുവെച്ചത്. ‘ഹാപ്പി ബർത്ത് ഡേ അപ്പുക്കുട്ടാ. നീ ഇന്നലെ പിറന്നത് പോലെ എനിക്ക് തോന്നുന്നു. സമയം എത്ര പെട്ടന്നാണ് കടന്ന് പോകുന്നത്. ഇന്നും ഞാൻ ജീവനോടെ ഇരിക്കാനുള്ള കാരണം നീയാണ്’ എന്നാണ് മകന്റെ ഫോട്ടോയ്‌ക്കൊപ്പം അമ്പിളി കുറിച്ചത്.
രണ്ട് തവണ വിവാഹിതയായെങ്കിലും നടൻ ആദിത്യൻ ജയനുമായിട്ടുണ്ടായ വിവാഹമാണ് അമ്പിളിയെ വിവാദങ്ങളിലേക്ക് എത്തിച്ചത്. സീരിയലിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ വീട്ടുകാരുടെ പിന്തുണയോടെ വിവാഹിതരായി. ഈ ബന്ധത്തിൽ ജനിച്ചതാണ് ഇളയമകൻ അർജുൻ.
എന്നാൽ ഒരു വർഷം കൊണ്ട് തന്നെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. പരസ്പരം കുറ്റപ്പെടുത്തലുകളൊക്കെ നടത്തിയാണ് ആദിത്യനും അമ്പിളിയും വേർപിരിയുന്നത്. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. നിലവിൽ രണ്ട് ആൺമക്കളെയും കൊണ്ട് സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയാണ് അമ്പിളി.
ആദ്യ വിവാഹബന്ധം അവസാനിപ്പിച്ച് സിംഗിൾ മദറായി ജീവിക്കുമ്പോഴാണ് അമ്പിളി ദേവി രണ്ടാമതും വിവാഹിതയാവുന്നത്. 2019 ലായിരുന്നു നടൻ ആദിത്യൻ ജയനുമായിട്ടുള്ള അമ്പിളിയുടെ രണ്ടാം വിവാഹം. അതേ വർഷം നവംബറിൽ അമ്പിളി ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു. പിന്നാലെ തന്നെ നടിയുടെ ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായി. രണ്ടാമതും വിവാഹിതയായതോടെ അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നടി ശക്തമായ തിരിച്ച് വരവ് നടത്തി. മിനിസ്‌ക്രീനിൽ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം. ദൂരദർശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്‌വാര പക്ഷികൾ, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളിൽ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്.
അടുത്തിടെ മക്കളെ കുറിച്ച് അമ്പിളി പറഞ്ഞ് വാക്കുകളും വൈറലായിരുന്നു. അഞ്ചാം ക്ലാസ്സിലാണ് എന്റെ മൂത്ത മോൻ പഠിക്കുന്നത്. ഇളയ ആൾ കഴിഞ്ഞ വർഷമാണ് സ്‌കൂളിൽ ജോയിൻ ചെയ്തത്. ഇപ്പോൾ യുകെജിയിൽ ആണ്. എല്ലാ വർഷവും ആനുവൽ ഡേയ്ക്ക് ഒക്കെ അവരും മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. മക്കളെ സ്‌കൂളിൽ വിട്ടു കഴിഞ്ഞാൽ അവിടെ എന്താണ് പഠിപ്പിക്കുന്നത് എന്ന് രക്ഷിതാക്കൾക്ക് അറിയില്ല. കൊറോണ സമയത്താണ് കുഞ്ഞുങ്ങളുടെ വിദ്യാഭാസ രീതിയൊക്കെ മനസിലായത്. ഞാൻ എപ്പോഴും ആ സമയത്ത് മോന്റെ കൂടെ തന്നെ ഇരിക്കുമായിരുന്നു. സ്‌കൂളിൽ നിന്നും വിട്ട് വീട്ടിലെ അറ്റ്‌മോസ്ഫിയറിലേക്ക് മാറുന്നതിന്റെ ബുദ്ധിമുട്ട് അവനുണ്ടാകരുത് എന്നുണ്ടായിരുന്നു.
അങ്ങനെയാണ് അവന്റെ പഠിത്തത്തിന്റെ കാര്യമൊക്കെ മനസിലാക്കി ചെയ്യുന്നത്. മൂത്ത മോൻ കുറച്ച് ഇന്‌ട്രോവേർട്ട് ആണെന്നാണ് അമ്പിളി ദേവി പറയുന്നത്. പെട്ടെന്നൊന്നും ആരുമായിട്ടും ഇടപഴകുന്ന സ്വഭാവ രീതി അല്ല. ഇപ്പോൾ പക്ഷെ അവന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇളയ മോന് സ്‌കൂളിൽ പോകാനും ക്‌ളാസിൽ ഇരിക്കാനുമൊക്കെ നല്ല ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോൾ അതൊക്കെ മാറിയെന്നും നടി പറഞ്ഞിരുന്നു.
കലോത്സവ വേദിയിലൂടെ താരമായി മാറിയ അമ്പിളി ദേവി സഹയാത്രികർക്കു സ്‌നേഹപൂർവ്വം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. വിശ്വസ തുളസി, ഹരിഹരൻ പിള്ള ഹാപ്പിയാണ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ, വിക്രമാദിത്യൻ, സ്ത്രീ, സ്‌നേഹത്തൂവൽ, വേളാങ്കണ്ണി മാതാവ്, സീത, സ്ത്രീപദം, തുമ്പപ്പൂ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
