Malayalam
മുട്ടു കുത്തി വിവാഹാഭ്യര്‍ത്ഥന; ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രെപ്പോസ് ചെയ്ത് സുഹൃത്ത്! ഒടുവിൽ ‘യെസ്’ പറഞ്ഞു; വീഡിയോ
മുട്ടു കുത്തി വിവാഹാഭ്യര്‍ത്ഥന; ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രെപ്പോസ് ചെയ്ത് സുഹൃത്ത്! ഒടുവിൽ ‘യെസ്’ പറഞ്ഞു; വീഡിയോ
നടി നടി വൈഷ്ണവി വേണുഗോപാല്‍ എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മനസിലായെന്നു വരില്ല. എന്നാല്‍ കേശു ഈ വീടിന്റെ നാഥനിലെ ദിലീപിന്റെ മകള്‍.. ജൂണ്‍ എന്ന സിനിമയിലെ മൊട്ടച്ചി പെണ്ണ് എന്നൊക്കെ പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് പിന്നെ പ്രത്യേക പരിചയപ്പെടുത്തലുകള്‍ ഒന്നും തന്നെ ആവശ്യം വരില്ല. ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് വൈഷ്ണവി വേണു ഗോപാല്‍
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ നടി പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. മറ്റൊന്നുമല്ല, ഉറ്റ സുഹൃത്ത് തനിക്ക് വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ചാണ് വീഡിയോ. അതൊരു സര്‍പ്രൈസ് പ്രപ്പോസല്‍ ആയിരുന്നു.
ഫോട്ടോഷൂട്ടിന് ഇടയില്‍ കടലിലേക്ക് തിരിഞ്ഞ് നോക്കി നില്‍ക്കുകയായിരുന്നു വൈഷ്ണവി. പെട്ടന്ന് രാഘവ് ബാഗില്‍ നിന്നും ഒരു മോതിരവുമായി പിറകിലൂടെ വന്ന് മുട്ടു കുത്തി വിവാഹാഭ്യര്‍ത്ഥന നടത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. തീര്‍ത്തും ഒരു സിനിമാറ്റിക് രംഗമായിരുന്നു അത്.
ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അങ്ങനെ ഒരു പ്രപ്പോസ് വന്നതിന്റെ ആശ്ചര്യം വൈഷ്ണവിയുടെ മുഖത്തും കാണാം. ഉള്ളില്‍ രാഘവിനോട് പ്രണയമായിരിക്കാം, അതാവുമല്ലോ വിവാഹം അഭ്യര്‍ത്ഥിച്ചപ്പോള്‍ തന്നെ അത് സ്വീകരിച്ചത്. വൈഷ്ണവിയുടെ നീണ്ടകാല സുഹൃത്ത് ആണ് രാഘവ് നന്ദകുമാര്‍.
‘ഒരു ഫോട്ടോഷൂട്ട് രംഗം വില്‍ യു മാരി മി എന്ന മനോഹര നിമിഷത്തിലേക്ക് മാറുമ്പോള്‍ എന്ത് പറയാന്‍ പറ്റും, ഞാന്‍ യെസ് എന്ന് പറഞ്ഞു’ – പ്രപ്പോസ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ട് വൈഷ്ണവി പറഞ്ഞു. സുഹൃത്തായ അമൃതയാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഈ മുഹൂര്‍ത്തം വീഡിയോ ആക്കിയത്.
വൈഷ്ണവിയ്ക്കും രാഘവിനും ആശംസകള്‍ അറിയിച്ചുകൊണ്ട് സെലിബ്രിറ്റി സുഹൃത്തുക്കള്‍ അടക്കം ആരാധകരും എത്തി. ചാന്ദ്‌നി ശ്രീധര്‍, നിരഞ്ജന അനൂപ്, അമയ മാത്യു, അര്‍ച്ചന കവി, ബിയോണ്‍ തുടങ്ങി നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിയ്ക്കുന്നത്. സോ സ്വീറ്റ്, കണ്‍ഗ്രാറ്റ്‌സ്, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകള്‍
2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. മോഡലിങ് രംഗത്തും സജീവമാണ്.