മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മോഹന്‍ ജോസ്. ഇപ്പോഴിതാ തന്റെ ഓരോ സിനിമ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം. തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫുമായുളള ഫോണ്‍ സംഭാഷണത്തിന്റെ ഓര്‍മ്മകളാണ് അദ്ദേഹം.
മോഹന്‍ ജോസിന്റെ വാക്കുകളിലേക്ക്;
ഒരുമിച്ച് സിനിമ ചെയ്യാത്തപ്പോഴും കൂടെക്കൂടെ ഫോണ്‍ വിളിച്ച് ബന്ധം കാത്തു സൂക്ഷിക്കുന്ന സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഡെന്നീസ് ജോസഫ്. ‘ഗാനഗന്ധര്‍വ്വന്റെ’ ഷൂട്ട് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷം ഡെന്നീസ് ജോസഫുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു.
ഇടയ്ക്കെപ്പോഴോ ഡെന്നീസ് പറഞ്ഞു, ‘ചോദിക്കാന്പാടില്ലാത്തതാണ്…എങ്കിലും….നിങ്ങളുടെ അഭിപ്രായത്തില്‍ ഏറ്റവും സൗമ്യനായ സംവിധായകനാരാണ്?’
‘പലരുമുണ്ട്’ ഞാന്‍ പറഞ്ഞു,’ഗാനഗന്ധര്‍വ്വന്റെ’ ചൂട് കെട്ടടങ്ങിയിരുന്നില്ലാത്തതു കൊണ്ട് രമേശ് പിഷാരടിയുടെ പേരാണ് ആദ്യം പറഞ്ഞത്. എപ്പോള്‍ കണ്ടാലും ‘ജോസേട്ടാ എന്ന് ആവേശത്തോടെ വിളിച്ചുകൊണ്ട് അടുത്തേക്കു വരുന്ന പിഷാരടി പോസിറ്റീവ് ഏനര്‍ജിയുടെ സ്രോതസുകൂടിയാണ്. പിന്നെയും ഓര്‍മ്മയില്‍ തെളിഞ്ഞ, സംവിധാനകലയില്‍ ശാന്തത പുലര്‍ത്തിയിരുന്ന സംവിധായകരുടെ പേരുകള്‍ പറഞ്ഞു. ഡെന്നീസും ഏറെ സൗമ്യനായ ഒരു സംവിധായകനായിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്....