Malayalam
തമിഴ് റീമേക്കില്‍ അയ്യപ്പനും കോശിയുമാകാന്‍ വിക്രവും മാധവനും
തമിഴ് റീമേക്കില്‍ അയ്യപ്പനും കോശിയുമാകാന്‍ വിക്രവും മാധവനും
തമിഴ് സിനിമയ്ക്ക് നിരവധി എവര്‍ഗ്രീന്‍ കഥാപാത്രങ്ങളെ സമ്മാനിച്ച നായകന്മാരാണ് വിക്രവും മാധവനും. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത കൂടി എത്തുകയാണ്. അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത കള്‍ട്ട് ക്ലാസിക്കായ ‘അയ്യപ്പനും കോശിയും’ സിനിമയുടെ തമിഴ് റീമേക്ക് ഒരുങ്ങുന്നതായാണ് സൂചന.
അയ്യപ്പനും കോശിയുമായാണ് വിക്രവും മാധവനും അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പനായി ചിയാനും കോശിയായി മാധവനും വേഷമിടും എന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. റോക്കട്രി ദി നമ്പി എഫക്ടട് എന്ന സിനിമയാണ് മാധവന്‍ അവസാനമായി എത്തിയ ചിത്രം.
‘അയ്യപ്പനും കോശിയും’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ബിജു മേനോന്റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് പവന്‍ കല്യാണ്‍ ചിത്തത്തില്‍ ജോയിന്‍ ചെയ്തതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
