Connect with us

അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നാല്‍ സിനിമകള്‍ ഓടി തുടങ്ങിയാല്‍ ചിലര്‍ക്കൊക്കെ അത് ബുദ്ധിമുട്ടായി വരും; മനപൂര്‍വം സിനിമയെ ഡീഗ്രേഡ് ചെയ്യുന്നു

general

അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നാല്‍ സിനിമകള്‍ ഓടി തുടങ്ങിയാല്‍ ചിലര്‍ക്കൊക്കെ അത് ബുദ്ധിമുട്ടായി വരും; മനപൂര്‍വം സിനിമയെ ഡീഗ്രേഡ് ചെയ്യുന്നു

അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നാല്‍ സിനിമകള്‍ ഓടി തുടങ്ങിയാല്‍ ചിലര്‍ക്കൊക്കെ അത് ബുദ്ധിമുട്ടായി വരും; മനപൂര്‍വം സിനിമയെ ഡീഗ്രേഡ് ചെയ്യുന്നു

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നടി ഈ ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മലയാള സിനിമയിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയത്. സിനിമാ മേഖലയും ആരാധകരും വലിയ വരവേല്‍പ്പാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ നടിയുടെ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ വലിയ രീതിയില്‍ ശ്രമം നടന്നിരുന്നുവെന്ന് ആരോപിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.

അതിജീവിതയെ സിനിമയില്‍ നിന്നും വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംവിധായകന്‍ ആരോപിച്ചു. അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നപ്പോള്‍ കെകെ രമ, കുഞ്ചാക്കോ ബോബന്‍, മാധവന്‍ തുടങ്ങി നിറയെ പേര്‍ അവരുടെ തിരിച്ച് വരവിനെ പ്രശംസിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. സിനിമ നല്ല നിലയില്‍ ഓടണമെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചത്.

ന്റിക്കാക്കാക്കൊരു പ്രേമിണ്ടാര്‍ന്ന് എന്നതായിരുന്നു സിനിമയുടെ പേര്. അത്യാവശ്യം നല്ല സിനിമയായിരുന്നു. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍. എന്നാല്‍ സിനിമ റിലീസ് ആയ അന്ന് മുതല്‍ സിനിമയെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതൊന്നും വെറുതെ പറയുന്നതല്ല. തിരുവനന്തപുരത്തും കോഴിക്കോട്ടും നിസാര കാര്യം പറഞ്ഞ് സിനിമയുടെ ഫസ്റ്റ് ഷോകള്‍ വരെ മുടക്കി.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഇവരെ കുറിച്ച് ചില പരാമര്‍ശം നടത്തിയിരുന്നു. ചില തിയറ്ററുകളില്‍ രണ്ടോ മൂന്നോ ആളുകളും കുറച്ച് റെപ്രസന്റേറ്റീവുമാരുമൊക്കെ നിന്നിട്ട് ഈ പടം കൊള്ളില്ല മറ്റ് പടം വല്ലതും കേറി കാണൂ എന്ന് പറഞ്ഞിട്ട് ചെല്ലുന്ന ആളുകളെ അവിടെ നിന്ന് മാറ്റി വിടുന്ന പ്രവണ പോലും ഉണ്ടായി.

ആ സിനിമയില്‍ അഭിനയിച്ചത് അതിജീവിതയാണ് എന്നുള്ളത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നാല്‍ സിനിമകള്‍ ഓടി തുടങ്ങിയാല്‍ ചിലര്‍ക്കൊക്കെ അത് ബുദ്ധിമുട്ടായി വരും. അത്തരത്തില്‍ ബുദ്ധിമുട്ടായി വരുന്നുവെങ്കില്‍ നിന്റെ സിനിമ ഓടേണ്ട എന്ന തീരുമാനത്തിലാകാം. ആ പടങ്ങളെയൊക്കെ ഡീഗ്രേഡ് ചെയ്യാന്‍, അതിനെ പൂര്‍ണമായും ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ നിന്ന് പോലും തള്ളികളയാന്‍.

മലയാള സിനിമയിറങ്ങുമ്പോള്‍ നിരവധി ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതെല്ലാം പെയ്ഡ് ഗ്രൂപ്പുകള്‍ ആണെന്നതില്‍ യാതൊരു സംശയവുമില്ല. ഓരോരോ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന വൃത്തികെട്ട നിയമങ്ങളാണ് സിനിമ മേഖല മുഴുവന്‍. അടുത്തിടെ വന്ന് നിയമം ഉണ്ടാക്കിയത് തീയറ്ററില്‍ വന്ന് സിനിമ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നാണ്. എന്നിട്ടെന്തായി എല്ലാം തീയറ്ററില്‍ നിന്നല്ലേ എടുക്കുന്നത്.

ഈ ഗ്രൂപ്പുകള്‍ക്ക് കാശ് കൊടുക്കാത്ത സിനിമകള്‍ കൊള്ളില്ലെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കൊടുക്കുന്നു. ഇതിനെല്ലാം പിന്നില്‍ ചില ഓണ്‍ലൈന്‍ മാഫിയ ഗ്രൂപ്പുകളാണ്. ഫേസ്ബുക്കില്‍ കുറെ പേജുകളും യുട്യൂബില്‍ കുറേ അക്കൗണ്ടുകളും ഉണ്ടാക്കി ഈ സിനിമകളെ ഡീഗ്രേഡ് ചെയ്ത് കളയാന്‍ ഇല്ലാതാക്കാന്‍ ഇവര്‍ ചെയ്യുന്ന വൃത്തികെട്ട പണിയാണ്. ഇക്കൂട്ടര്‍ക്കെതിരെ എന്തെങിലും പറഞ്ഞാല്‍ ആ ചാനല്‍ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഇവര്‍ നടത്തും.

എന്നാല്‍ എല്ലായിടത്തും അത് നടപ്പാകില്ല. ഇതിലെ പല ആളുകളേയും പല കമ്പനികളേയും അറിയാം. അതിജീവിതയുടെ സിനിമ ഓടാതിരിക്കാന്‍, തിയറ്ററില്‍ പരസ്യം കൊടുക്കാതിരിക്കാന്‍ ചിലരുടെ അടുപ്പക്കാരെ കൊണ്ട് ഡിസ്ട്രിബ്യൂഷന്‍ എടുപ്പിക്കാനും തീയറ്ററുകള്‍ അധികം കിട്ടാതിരിക്കാനുമൊക്കെ ശ്രമം നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. സങ്കടകരമെന്ന് പറയട്ടെ, മലയാള സിനിമയില്‍ ഇതൊക്കെ കണ്ടോണ്ടിരിക്കുന്ന ആളുകള്‍ മീശ ചുരുട്ടി ഡയലോഗ് പറഞ്ഞിട്ട് എന്താണ് പ്രയോജനം.

സിനിമയില്‍ വലിയ വാചകമടിക്കുന്ന ആളുകള്‍ ഇങ്ങനെയുള്ള സംഗതികള്‍ കണ്ടിട്ട് മിണ്ടാതിരിക്കുന്ന സമയമാണിപ്പോള്‍. സത്യത്തില്‍ കഷ്ടമാണ് ഇത്. നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ വരും. സിനിമയാണ്, ഇന്നല്ലെങ്കില്‍ നാളെ ഇത് തിരിഞ്ഞ് കൊത്തും, ഓര്‍മ്മ വേണം’, എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് അതിജീവിത ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പരിപാടി പൊളിക്കാന്‍ ചിലര്‍ ശ്രമം നടത്തിയെന്ന ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ നംവബറില്‍ ട്വന്റി ഫോറും ഫ്‌ലവേഴ്‌സും കൂടി ജിദ്ദയില്‍ ഒരു പ്രോഗ്രാം നടത്തി. ആ ഷോ ഡയറക്ട് ചെയ്തത് ഞാനായിരുന്നു. ഫ്‌ലവേഴ്‌സിന്റെ ആളുകളൊക്കെ ചെന്ന് നല്ല രീതിയില്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അന്ന് അവിടെ നടന്നത്. എന്നാല് ഇതേ സമയം തന്നെ ഒരുപാട് അഭ്യൂഹങ്ങളും കിംവദന്തികളും അവിടെ നടന്നുവെന്നും അദ്ദേഹം പറയുന്നു.

ഞങ്ങളുടെ പ്രോഗ്രാമില്‍ മനോജ് കെ ജയനും അതിജീവിതയായ നടിയും ആര്‍ ശ്രീകണ്ഠന്‍ നായരും സ്റ്റീഫന്‍ ദേവസിയുമൊക്കെയായിരുന്നു. രമേഷ് പിഷാരടി, ബിനു അടിമാലി, ഉല്ലാസ് പന്തളം, അനുമോള്‍ പിന്നെ നിരവധി ഗായകരും ഉണ്ടായിരുന്നു. സ്റ്റാര്‍ മാജിക്കിലേയും ടോപ് സിങ്ങേഴ്‌സിലുമൊക്കെ ഗ്രൂപ്പുകളായിരുന്നു ഉണ്ടായിരുന്നു.

അത്ര വലിയ താരങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഈ പ്രോഗാമിനെ അവിടെ പറഞ്ഞ് പറഞ്ഞ് കുഴപ്പങ്ങളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഉണ്ടായി. ഷോ നടക്കില്ല എന്നായിരുന്നു കുറെ ആളുകളുടെ പ്രചരണം. കുറേ ആളുകള്‍ എന്ന് പറയുന്നത് ജിദ്ദയിലുള്ള ആളുകളായിരുന്നില്ല, അതായത് അവിടുത്തെ മലയാളികള്‍ അല്ലെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

പുറത്ത് നിന്നും വന്ന ചിലരാണ് ഇത്തരം പ്രചരണത്തിന് പിന്നില്‍. ഇതിനെല്ലാം കാരണം ഞങ്ങളുടെ ഷോയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായ നടി ഉണ്ടെന്നായിരുന്നു കാരണം. ഏതാണ്ട് പതിമൂന്നായിരത്തോളം സീറ്റുകള്‍ നിറഞ്ഞിട്ടും അതിന് പിന്നില്‍ സ്ഥലമില്ലാതിരുന്നിട്ട് പോലും ആളുകള്‍ തിങ്ങിഞെരുങ്ങി നില്‍ക്കുന്ന രീതിയിലാണ് പരിപാടി നടന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More in general

Trending