Malayalam
ജയിലിലെ ആളുകൾ പട്ടുമെത്തയിൽ കിടക്കുമ്പോഴാണല്ലോ ദിലീപ് മാത്രം തറയിൽ കിടക്കുന്നത് കാണുന്നത്, ദിലീപ് നിരപരാധിയാണെന്ന് ശ്രീലേഖ ഗണിച്ച് കണ്ടുപിടിച്ചതാണോ?; ബൈജു കൊട്ടാരക്കര
ജയിലിലെ ആളുകൾ പട്ടുമെത്തയിൽ കിടക്കുമ്പോഴാണല്ലോ ദിലീപ് മാത്രം തറയിൽ കിടക്കുന്നത് കാണുന്നത്, ദിലീപ് നിരപരാധിയാണെന്ന് ശ്രീലേഖ ഗണിച്ച് കണ്ടുപിടിച്ചതാണോ?; ബൈജു കൊട്ടാരക്കര
കേരളക്കര ഉറ്റുനോക്കുന്ന കേസുകളിലൊന്നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. തുടക്കം മുതൽ തന്നെ കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണച്ചു കൊണ്ടും എതിർത്തുകൊണ്ടും ചേരി തിരിഞ്ഞ് വാക്കേറ്റങ്ങൾ നടക്കു്നനുണ്ട്. ഇപ്പോഴിതാ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്ന മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകായാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം യൂട്യൂബ് ചാനലിന് റീച്ച് കിട്ടാൻ വേണ്ടി എന്ത് വിഡ്ഡിത്തരവും കള്ളത്തരവും വിളിച്ച് പറയുന്ന ഒരാളാണ് ആർ ശ്രീലേഖയെന്ന് ഇന്ന് കേരളത്തിലെ സർവ്വ ജനങ്ങൾക്കും അറിയാമെന്നുമാണ് ബൈജു കൊട്ടാരക്കര പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി ദിലീപിന് അനുകൂലമായ പ്രസ്താവന ശ്രീലേഖ കുറേകാലമായി നടത്തിവരുന്നുണ്ട്. ആലുവ സബ് ജയിലിൽ വെച്ച് ദിലീപിനെ കണ്ട കാര്യമാണ് അവർ അദ്യമായി പറഞ്ഞത്.
ജയിലിലെ നിലത്ത് കിടക്കുന്ന ദിലീപിനെയാണ് കണ്ടത്. കൂട്ടത്തിലുള്ള ആളുകൾ പട്ടുമെത്തയിൽ കിടക്കുമ്പോഴാണല്ലോ ദിലീപ് മാത്രം തറയിൽ കിടക്കുന്നത് കാണുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നു. ജയിലിൽ ദിലീപിന് എഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കുന്നില്ല. കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ആഹാരം കിട്ടുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് വീട്ടിൽ നിന്നും ആഹാരം എന്തിക്കാൻ ഞാൻ നിർദേശം നൽകിയതെന്നും ശ്രീലേഖ പറഞ്ഞു.
നൂറ് കണക്കിന് കുറ്റവാളികൾ ജയിലിൽ കിടക്കുമ്പോൾ ഇദ്ദേഹത്തിന് മാത്രം പരിഗണന കൊടുത്തത് എന്തിനാണ് ശ്രീലേഖേയെന്ന് തുറന്ന് ചോദിച്ചാൽ നിങ്ങൾക്ക് ഉത്തരം മുട്ടും. മനുഷ്യത്വപരമായ കാര്യം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് നിങ്ങൾ പറഞ്ഞത്. ഇതിൽ എന്താണ് മനുഷ്യത്വം. നിങ്ങളും ഒരു സ്ത്രീയല്ലേ. ഈ കേസിന്റെ എല്ലാവശങ്ങളും അറിയാം. എന്നിട്ടും ഈ കേസ് അട്ടിമറിക്കുന്നതിനും പ്രതിയെ സഹായിക്കുന്നതിനായി ജയിലിൽ ചെല്ലുകയും ചെയ്തു. ദിലീപ് നിരപാരാധിയാണെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും പറയുന്നു.
ദിലീപ് നിരപരാധിയാണെന്ന് ശ്രീലേഖയ്ക്ക് എങ്ങനെ അറിയാം. ശ്രീലേഖ ഗണിച്ച് കണ്ടുപിടിച്ചതാണോ? അല്ലെങ്കിൽ സർവ്വീസ് പൂർത്തിയാക്കിയതിന് ശേഷം സ്വപ്നത്തിൽ ആരെങ്കിലും വന്ന് പറഞ്ഞതാണോ. ഒന്നുകിൽ സ്വന്തം യൂട്യൂബ് ചാനലിന് റീച്ച് കിട്ടാൻ വേണ്ടിയുള്ള കള്ളകളി. അല്ലെങ്കിൽ എന്തെങ്കിലും ധനലാഭത്തിന് വേണ്ടി ആരോടെങ്കിലും കൂട്ടുചേർന്ന് പ്രവർത്തിച്ചതാണോയെന്നും കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ദിലീപിന് അനുകൂലമായി അവസാന നിമിഷത്തിലും സംസാരിച്ചപ്പോഴാണ് അവർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയതും പിന്നാലെ കോടതി അവർക്കെതിരെ നോട്ടീസ് അയച്ചതും. ഇടക്കാലത്ത് അവർ ബി ജെ പിയിൽ അംഗത്വമെടുത്തിരുന്നു. അതൊക്കെ അവരുടെ ഇഷ്ടം.
എന്നാൽ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും അതിജീവിതമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതും നാണക്കേടല്ലേ? നിങ്ങളെപ്പോലുള്ള ഒരു പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അവർക്കെതിരെയാണ് നിങ്ങൾ നീങ്ങുന്നത്. ഏത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാലും, ആ രാഷ്ട്രീയ പാർട്ടിയിലെ സ്ത്രീജനങ്ങൾ നിങ്ങളോട് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ? എന്തായാലും ഈ പ്രസ്താവന വളരെയധികം നാണക്കേടുണ്ടാക്കുന്നതാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
പൾസർ സുനിയുടെ മൊഴികൾ കേസിൽ ദിലീപിന് കൂടുതൽ കുരുക്കാകുമെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. കാവ്യ മാധവന്റെ ഡ്രൈവറായി താൻ നാലര വർഷം ജോലി ചെയ്തിരുന്നുവെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ. അതുമാത്രമല്ല സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമെല്ലാം പൾസർ സുനിയെ തനിക്ക് അറിയുകയേ ഇല്ല, യാതൊരു ബന്ധവുമില്ല എന്നൊക്കെ പറഞ്ഞ ദിലീപിനും അഭിഭാഷകർക്കുമെല്ലാം പൾസർ സുനിയുടെ ഈ തുറന്ന് പറച്ചിൽ വലിയ ആഘാതമായി മാറുമെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
