Malayalam
എന്റെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത വീഡിയോ ഇതല്ലെന്ന് പൾസർ സുനി പറഞ്ഞാൽ വീണ്ടും ഈ കേസ് മാറും. സുനി വേണമെങ്കിൽ വേറൊരു കോടീശ്വരനാകും; ബൈജു കൊട്ടാരക്കര
എന്റെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത വീഡിയോ ഇതല്ലെന്ന് പൾസർ സുനി പറഞ്ഞാൽ വീണ്ടും ഈ കേസ് മാറും. സുനി വേണമെങ്കിൽ വേറൊരു കോടീശ്വരനാകും; ബൈജു കൊട്ടാരക്കര
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോഴിതാ ഈ വിധിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ഒരു ചാനൽ ചരാച്ചയിൽ സംസരാകിക്വെയായിരുന്നു അദ്ദഹേത്തിന്റെ പ്രതികരണം.
കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് കോടതി ജാമ്യം നൽകിയത്. അതിന് ശേഷം ദിലീപ് ആദ്യം ചെയ്തത് 21 സാക്ഷികളെ കൂറുമാറ്റിക്കുകയായിരുന്നു. സിദ്ദിഖും ഭാമയും ബിന്ദു പണിക്കറുമടക്കമുള്ളവരാണ് മൊഴി മാറ്റിയത്. ഇപ്പോൾ പൾസർ സുനിക്ക് വേണ്ടി കോടതിയിൽ ഹാജരായത് കെ പരമേശ്വരൻ എന്ന മുതിർന്ന അഭിഭാഷകനാണ്. ഏതാണ്ട് കോടി കണക്കിന് അടുത്താണ് ഇദ്ദേശം ശമ്പളം വാങ്ങുന്നത്.
63 രൂപയ്ക്ക് ജയിലിൽ അടുക്കള പണിയെടുക്കുന്ന പൾസർ സുനിക്ക് ഈ തുക കൊടുക്കാൻ എങ്ങനെയാണ് സാധിക്കുക.പൾസർ സുനി ഇറങ്ങിയാൽ രണ്ട് കാര്യങ്ങൾ നടക്കും. എന്റെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത വീഡിയോ ഇതല്ലെന്ന് പൾസർ സുനി പറഞ്ഞാൽ വീണ്ടും ഈ കേസ് മാറും. സുനി വേണമെങ്കിൽ വേറൊരു കോടീശ്വരനാകും. പ്രബലരായ പ്രതികൾക്ക് അവരുടെ മുഖം രക്ഷിക്കാം, കേസ് തേഞ്ഞ് മാഞ്ഞ് പോകാം എന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു.
അതേസമയം നിർമ്മാതാവ് സജി നന്ത്യാട്ടും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വെടക്കാക്കി തനിക്കാക്കുക എന്ന പോലെയാണ് കാര്യങ്ങൾനടക്കുന്നതെന്നായിരുന്നു സജി നന്ത്യാട്ട് പറഞ്ഞത്. കേസിന്റെ വിചാരണ ഏകദേശം പൂർത്തിയായി. ഇനി ആകെയുള്ളത് പ്രതികൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അതാണ്. പൾസർ സുനി ദിലീപിന്റെ വീടിന്റെ ചായ്പിൽ ആണോ കഴിഞ്ഞ 7 വർഷമായി കഴിയുന്നത്. അല്ലല്ലോ.
അപ്പോൾ കള്ളൻ കപ്പലിൽ തന്നെയുണ്ട്. ദിലീപിനെതിരെ പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത് ആരാണ്? രണ്ട് കാര്യങ്ങൾ തെളിയിക്കപ്പെട്ടാൽ ദിലീപ് ശിക്ഷിക്കപ്പെടും. ദിലീപ് പണം കൊടുത്തിട്ടുണ്ടോ, ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടോ ഇത് രണ്ടും തെളിയിച്ചാൽ തന്നെ ദിലീപ് ശിക്ഷിക്കപ്പെടും. 1800 തെളിവുകളൊന്നും വേണ്ട. പൾസർ സുനി ഇറങ്ങിയത് ശുഭസൂചകമായി തോന്നുന്നില്ല. ഇത് ദിലീപിന് ദോഷം ചെയ്യും. ഇവിടെ ദിലീപിനെതിരെ ആരൊക്കെയോ പ്രവർത്തിക്കുന്നുണ്ട് എന്നും സജി നന്ത്യാട്ട് പറഞ്ഞു.
പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നല്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു.
പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും വിചാരണ അട്ടിമറിക്കുന്നതിനായി ആക്രമണ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യത ഉണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചിരുന്നു.
എന്നാൽ വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സുനിയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് വിസ്താര രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
ഏഴര വർഷമായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമായിരുന്നു അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്. നേരത്തെ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്. ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.