general
സുഹൃത്തുക്കള്‍ ആധാരം തിരിച്ചെടുത്ത് നല്‍കിയതിന് പിന്നാലെ റിതുവിന് സര്‍പ്രൈസുമായി സുരേഷ് ഗോപി
സുഹൃത്തുക്കള്‍ ആധാരം തിരിച്ചെടുത്ത് നല്‍കിയതിന് പിന്നാലെ റിതുവിന് സര്‍പ്രൈസുമായി സുരേഷ് ഗോപി
നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബാങ്കില്‍ ജപ്തിയുടെ വക്കിലായ ആധാരം തിരിച്ചെടുത്ത് നല്‍കാന്‍ റിതുരാജിന്റെ സുഹൃത്തുക്കള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കൈത്താങ്ങായി എത്തിയത് സുരേഷ് ഗോപി ആയിരുന്നു.
സുഹൃത്തുക്കള്‍ ആധാരം തിരിച്ചെടുത്ത് നല്‍കിയതിന് പിന്നാലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. ഇവിടെ വച്ച് താരം റിതുവിന് വീട് വയ്ക്കാന്‍ 4 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. ബാങ്കിലായിരുന്ന ആധാരം കയ്യില്‍ കിട്ടിയതിന് പിന്നാലെ ഈ പ്രഖ്യാപനം കൂടി കേട്ടതോടെ ഇരട്ടിമധുരമായി.
2014ല്‍ ആണ് വീട്ടാവശ്യത്തിനായി കുടുംബം ഒന്നേകാല്‍ ലക്ഷം രൂപയുടെ ലോണ്‍ എടുത്തത്. എന്നാല്‍ അച്ഛന്റെ തൊഴില്‍ നഷ്ടവും അപകടവും കാരണം തിരിച്ചടവ് മുടങ്ങുകയായിരുന്നു. മുതലും പലിശയുമൊക്കയായി 2.22 ലക്ഷം രൂപയുടെ ബാധ്യതയായി. റിതുവിന്‍െ കഥയറിഞ്ഞ സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ശലഭാ ശങ്കറും സഹപാഠികളും ലോട്ടറി വിറ്റും ബിരിയാണി ചാലഞ്ച് നടത്തിയും ഡിഷ് വാഷ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിറ്റും 50 രൂപയുടെ കൂപ്പണ്‍ വിറ്റും ശേഖരിച്ച പണം തിരിച്ചടച്ചാണ് ബാങ്കില്‍ നിന്ന് ആധാരം തിരിച്ചെടുത്തത്.
പിന്നാലെ വീട് പണിക്കുള്ള ഫണ്ട് സുരേഷ് ഗോപി പ്രഖ്യാപിച്ചത് റിതുരാജിന്റെ അച്ഛന്‍ തെക്കേവീട്ടില്‍ മോഹനനും വലിയ പ്രതീക്ഷയായി. ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായപ്രഖ്യാപനം. ഇതോടൊപ്പം പുതിയ വീട് പണിത് നല്‍കാന്‍ സേവാഭാരതിക്ക് നിര്‍ദ്ദേശവും നല്‍കി. ഭാര്യ രാധികയോടൊപ്പമാണ് സുരേഷ് ഗോപി സ്‌കൂളില്‍ എത്തിയത്.
