Bollywood
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന് നിക് ജോനസും വേര്‍പിരിയുന്നു? നിക്കിന്റെ പേര് വെട്ടി പ്രിയങ്ക….
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന് നിക് ജോനസും വേര്‍പിരിയുന്നു? നിക്കിന്റെ പേര് വെട്ടി പ്രിയങ്ക….
സാമന്ത- നാഗ ചൈതന്യ വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹ മോചനവാര്‍ത്ത കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന് നിക് ജോനസും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നതായിട്ടുള്ള സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ മൂന്നുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞദിവസം പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽനിന്നും നിക് ജോനാസിന്റെ ‘ജോനാസ്’ നീക്കിയതാണ് ചർച്ചകൾ സജീവമാകാൻ കാരണം.
2017 ല്‍ ആയിരുന്നു പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നത്. സൗഹൃദത്തില്‍ ആരംഭിച്ച ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ ബന്ധം പുറത്ത് വന്നപ്പോള്‍ തന്നെ വിവാദങ്ങള്‍ തലപൊക്കുകയായിരുന്നു.നടിയെക്കാളും 10 വയസ് കുറവാണ് നിക്കിന്. ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ ചര്‍ച്ചയായിരുന്നു.
2018 ഡിസംബര്‍ 1,2 തീയതികളിലായിരുന്നു ഇവരുടെ വിവാഹം. ജോധ്പൂരില്‍ ഹിന്ദു-ക്രിസ്ത്യന്‍ ആചാര വിധി പ്രകാരമായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതാവുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തത്.
