Connect with us

പ്രിയങ്ക ചോപ്രയും ഭർത്താവും വേർപിരിയുന്നോ? വിവാഹവാർത്ത ചൂട് പിടിയ്ക്കുന്നു.. നിക്കിന്റെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ ഞെട്ടിച്ചു

Bollywood

പ്രിയങ്ക ചോപ്രയും ഭർത്താവും വേർപിരിയുന്നോ? വിവാഹവാർത്ത ചൂട് പിടിയ്ക്കുന്നു.. നിക്കിന്റെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ ഞെട്ടിച്ചു

പ്രിയങ്ക ചോപ്രയും ഭർത്താവും വേർപിരിയുന്നോ? വിവാഹവാർത്ത ചൂട് പിടിയ്ക്കുന്നു.. നിക്കിന്റെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ ഞെട്ടിച്ചു

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക് ജോനസും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നതായിട്ടുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രിയങ്ക തന്‍റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽനിന്നും നിക് ജോനാസിന്‍റെ ‘ജോനാസ്’ നീക്കിയതാണ് ചർച്ചകൾ സജീവമാകാൻ കാരണം. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

വിവാഹമോചനം ചർച്ചയാവുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നിക് ജോനാസിന്റെ ഇൻസ്റ്റഗ്രാം വീഡിയോ ആണ്. താരങ്ങളുടെ ഡിവോഴ്സുമായി ബന്ധപ്പെട്ടുള്ള ചർച്ച പുരോഗമിക്കുമ്പോഴാണ് പുതിയ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതോടെ വിവാഹ മോചനവാർത്തയ്ക്ക് മറുപടി കിട്ടിയിരിക്കുകയാണ്.

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് നിക് പങ്കുവെച്ചിരിക്കുന്നത്. ഇതിന് കമന്റുമായി പ്രിയങ്ക എത്തിയിട്ടുണ്ട്. നിക്കിന്റെ ബോഡിയേയും വർക്കൗട്ടിനേയും പുകഴ്ത്തുന്ന തരത്തിലുള്ള കമന്റാണ് പ്രിയങ്ക ചെയ്തിരിക്കുന്നത്. ഇതോടെ താരങ്ങളുടെ വേർപിരിയൽ വാർത്തയ്ക്ക് ഒരു അവസാനമായിരിക്കുകയാണ്.

അതേസമയം വിവാഹമോചന വാർത്തയെ കുറിച്ച് പ്രതികരിച്ച് പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ തികച്ചും അസംബന്ധമാണെന്നും എല്ലാം വെറും അഭ്യൂഹങ്ങൾ ആണെന്നുമാണ് മധു ചോപ്ര പറയുന്നത്. ദേശീയ മാധ്യമത്തിനോടാണ് മധു ചോപ്ര പ്രതികരിച്ചത്. പ്രിയങ്കയുടെ ഒരു സുഹൃത്തും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നു എന്നാണ് സുഹൃത്ത് പറഞ്ഞത്. വരും സിനിമകളില്‍ പ്രിയങ്ക എന്ന പേര് മാത്രം ഉപയോഗിക്കണം എന്നതിനാലാണ് പേര് മാറ്റിയതെന്നാണ് സുഹൃത്ത് പറയുന്നത്.ജൊനാസ് എന്നത് മാത്രമല്ല, ചോപ്ര എന്ന സ്വന്തം കുടുംബപ്പേരും പ്രിയങ്ക മാറ്റിയിട്ടുണ്ടെന്നും സുഹൃത്ത് ചൂണ്ടിക്കാട്ടി.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ മൂന്നുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം
2017 ല്‍ ആയിരുന്നു പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നത്. സൗഹൃദത്തില്‍ ആരംഭിച്ച ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ ബന്ധം പുറത്ത് വന്നപ്പോള്‍ തന്നെ വിവാദങ്ങള്‍ തലപൊക്കുകയായിരുന്നു.ന ടിയെക്കാളും 10 വയസ് കുറവാണ് നിക്കിന്. ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ ചര്‍ച്ചയായിരുന്നു.

More in Bollywood

Trending

Recent

To Top