Connect with us

പലരും കരുതിയത് ഞാന്‍ വിഡ്ഢിയാണെന്നായിരുന്നു… ഞാന്‍ ചെയ്യുന്നത് ആത്മഹത്യയാണെന്ന് പറഞ്ഞു, പക്ഷെ എന്റെ വിശ്വാസത്തില്‍ ഞാന്‍ ഉറച്ചു നിന്നു; നിയന്ത്രണം വിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞ് ആമിര്‍ ഖാന്‍

Bollywood

അഭിനയിച്ച സിനിമകളുടെ പരാജയം നടനെന്ന നിലയില്‍ തന്നെ സാരമായി ബാധിക്കാറുണ്ടെന്ന് ആമിര്‍ഖാന്‍. 1996ല്‍ ആമിര്‍ഖാന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച വിജയമായിരുന്നു രാജ ഹിന്ദുസ്ഥാനി. ഈ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തന്റെ സിനിമകള്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ എങ്ങനെയാകും നേരിടുക എന്ന് ആമിര്‍ പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

ഞാന്‍ കരയും. എന്റെ സിനിമ പരാജയപ്പെട്ടാല്‍ ഞാന്‍ പൊട്ടിക്കരയും. വിജയിച്ചാലും ഞാന്‍ കരയും. അത് പക്ഷെ സന്തോഷത്തിന്റെ കരച്ചിലാണെന്ന് മാത്രം” ഒരിക്കല്‍ ഞാന്‍ സെറ്റില്‍ വച്ച് കരഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ദില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അപ്പോള്‍.

ഒരു നൃത്ത രംഗമായിരുന്നു അത്. എനിക്ക് എത്ര ശ്രമിച്ചിട്ടും ആ സ്റ്റെപ്പ് ശരിയാകുന്നുണ്ടായിരുന്ന്ില്ല. ഞാനാകെ തകര്‍ന്നു പോയി. നാണക്കേട് തോന്നി. അപ്പോല്‍ സരോജ് ഖാന്‍ വരികയും എനിക്ക് ആ സ്റ്റെപ്പ് വീണ്ടും പറഞ്ഞ് തരികയും ചെയ്തു. അതോടെ ശരിയായി. സന്തോഷം കൊണ്ട് ഞാന്‍ എല്ലാവരുടേയും മുന്നില്‍ വച്ച് പൊട്ടിക്കരഞ്ഞു. എനിക്ക് എന്റെ കരച്ചില്‍ നിയന്ത്രിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല” ആമിര്‍ പറഞ്ഞു.

തന്റെ സിനിമകളുടെ പരാജയം തന്നിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും ആമിര്‍ ഖാന്‍ അതേ അഭിമുഖത്തില്‍ വെളിപ്പെടുത്തി . ”എനിക്ക് ദേഷ്യം വരും. പക്ഷെ അത് കാരണം ഞാന്‍ മാറില്ല. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തിയ ആദ്യത്തെ നടന്‍ ഞാനാണ്. 1988 ലെ ഒരു അഭിമുഖത്തിലാണ് ഞാന്‍ ഇനി മുതല്‍ ഒരു സിനിമ കഴിയാതെ മറ്റൊരു സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിക്കുന്നത്. പലരും എന്നെ മണ്ടനെന്ന് വിളിച്ചു. പക്ഷെ എന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു” ആമിര്‍ ഖാന്‍ പറയുന്നു.

പലരും കരുതിയത് ഞാന്‍ വിഡ്ഢിയാണെന്നായിരുന്നു. ഞാന്‍ ചെയ്യുന്നത് ആത്മഹത്യയാണെന്ന് പറഞ്ഞു. പക്ഷെ എന്റെ വിശ്വാസത്തില്‍ ഞാന്‍ ഉറച്ചു നിന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in Bollywood

Trending

Recent

To Top