Connect with us

നമ്മള്‍ എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് നമ്മുടെ അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും അവകാശമില്ല; പ്രതികരണവുമായി അനു മോൾ

Actress

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതിനെ പിന്നാലെ പ്രതികരണവുമായി നടി അനുമോള്‍. ആണ്‍കുട്ടികളെപ്പോലെ തന്നെ പെണ്‍കുട്ടികളും തുല്യ അവകാശമുള്ളവരാണെന്ന കാഴ്ച്ചപ്പാടില്‍ മനുഷ്യര്‍ വളര്‍ന്നുവരണമെന്നാണ് നടി പറയുന്നത്.

ആക്രമണം നേരിട്ട ഒരു പെണ്‍കുട്ടിക്ക് ഒരു അടിയേ കൊടുക്കാന്‍ പറ്റിയുള്ളല്ലോ എന്നാണു എന്റെ സങ്കടം. ഇങ്ങനെയുള്ളവര്‍ക്ക് ഒരടി ഒന്നും പോരാ. ഈ പ്രശ്‌നത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ രണ്ടു തരത്തിലാണ് പ്രതികരിച്ചത്. ഒരാള്‍ എന്ത് ചെയ്യണം എന്നറിയാതെ ഒരു ട്രോമയില്‍ ആയിപ്പോയി, അടുത്ത ആള്‍ ശക്തമായി പ്രതികരിച്ചു.

നമ്മള്‍ എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് നമ്മുടെ അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും അവകാശമില്ല. കാലങ്ങളായി ഒരു പുരുഷ മേധാവിത്വ സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സ്ത്രീകള്‍ അടിമകളാണ് അല്ലെങ്കില്‍ പുരുഷന്‍ പറയുന്നതുപോലെ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് എന്ന അടിയുറച്ച വിശ്വാസം ഉള്ള സമൂഹമാണ് നമ്മുടേത്. ഇത് എങ്ങനെ മാറ്റിയെടുക്കണം എന്ന് അറിയില്ല. എല്ലാവരും മനുഷ്യരാണ് ആണ്‍കുട്ടികളെ പോലെ തന്നെ തുല്യ അവകാശമുള്ളവരാണ് പെണ്‍കുട്ടികളും എന്ന ബോധ്യത്തോടെ ഓരോ മനുഷ്യരും വളര്‍ന്നു വരണം.

പെണ്ണുങ്ങള്‍ എന്ന് പറഞ്ഞാല്‍ ആണുങ്ങള്‍ക്ക് കയറിപ്പിടിക്കാനുള്ള വസ്തുക്കളല്ല എന്ന വസ്തുത എല്ലാവരും മനസ്സിലാക്കണം എന്നാല്‍ മാത്രമേ ഇതിനൊക്കെ മാറ്റം വരൂ. അതുപോലെ ഇത്തരത്തില്‍ പെരുമാറുന്നവരുടെ മാനസിക ആരോഗ്യം കൂടി പരിശോധിക്കണം അവര്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടോ എന്ന് അറിയില്ലല്ലോ അങ്ങനെ ആണെങ്കില്‍ അവര്‍ക്ക് ചികിത്സ തന്നെ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അനുമോള്‍ പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending

Recent

To Top