Actress
ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ബഷീർ ബഷി, പിടിച്ചടക്കാനായില്ല, കരച്ചില്‍ അടക്കി പിടിക്കാന്‍ കഴിയാതെ മഷുറ, സ്‌ട്രോങ് ആയി സുഹാന, പുതിയ വീഡിയോ പുറത്ത്
ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ബഷീർ ബഷി, പിടിച്ചടക്കാനായില്ല, കരച്ചില്‍ അടക്കി പിടിക്കാന്‍ കഴിയാതെ മഷുറ, സ്‌ട്രോങ് ആയി സുഹാന, പുതിയ വീഡിയോ പുറത്ത്
സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷിയും കുടുംബവും. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം. എന്നാൽ പുതിയ കാര്‍ വാങ്ങിയതിന് ശേഷം ബഷീര്‍ ബഷി എന്നും യാത്ര തന്നെയാണ്. ഫോര്‍ച്യൂണര്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ അക്കാര്യം പറഞ്ഞിരുന്നു. പക്ഷെ മഷുറ ഗര്‍ഭിണി ആയതിനാല്‍ ഫാമിലി ട്രിപ്പ് കുറയും എന്നും നേരത്തെ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് പുതിയ വണ്ടിയില്‍ ഫ്രണ്ട്‌സിനൊപ്പം യാത്ര തന്നെയാണ്. ഗോവ ട്രിപ്പായിരുന്നു ആദ്യം. അതിന് ശേഷം കുടുംബത്തിനൊപ്പം ബാഗ്ലൂരിലേക്ക് ഒരു യാത്ര പോയി.
ഇപ്പോഴിതാ, ഓള്‍ ഇന്ത്യന്‍ ട്രിപ്പും ആരംഭിച്ചിരിക്കുകയാണ്.
ബഷിയുടെ വീട്ടില്‍ നിന്ന് ആരംഭിച്ച ഓള്‍ ഇന്ത്യന്‍ ട്രിപ്പിന്റെ വിശേഷങ്ങളാണ് ബഷീര്‍ ബഷി യൂട്യൂബ് ചാനലിലെ പുതിയ വീഡിയോ. വെറുതേ ഒരു ട്രാവല്‍ വ്‌ളോഗ് എന്നതിനപ്പുറം ഗിവ് എവേയും ഉണ്ട്. ഓള്‍ ഇന്ത്യന്‍ ട്രിപ്പുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വീഡിയോകള്‍ പങ്കുവയ്ക്കും ആ വീഡിയോയില്‍ പറയുന്ന കാര്യം വച്ച് ചില ചോദ്യങ്ങളുണ്ടാവും. അതിന് മറുപടി നല്‍കുന്നവരില്‍ പത്ത് പേരെ തിരഞ്ഞെടുത്ത് ആണ് സമ്മാനം നല്‍കുന്നത്.
ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ ബഷി കുറച്ച് ഇമോഷണല്‍ ആയിരുന്നു. അന്ന് ഗോവ ട്രിപ്പിന് പോകുമ്പോള്‍ സന്തോഷത്തോടെ പറഞ്ഞയച്ച് മഷുറ പക്ഷെ ഇത്തവണ കുറച്ചധികം ഇമോഷണലായി. വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോഴും കരയുകയായിരുന്നു. എന്നാല്‍ സുഹാന കുറച്ച് സ്‌ട്രോങ് ആണ്. അന്നത്തെ പോലെ തന്നെ കളി ചിരി തമാശയോടെയാണ് ബഷിയെ യാത്രയാക്കിയത്.
വീടും വീട്ടുകാരെയും വിട്ട് ഇറങ്ങിയതിന്റെ ഒരു ലാഗ് തുടക്കത്തില്‍ വീഡിയോയ്ക്ക് ഉണ്ടായിരുന്നു. ചമ്മു എന്ന് വിളിയ്ക്കുന്ന സുഹൃത്ത് ആണ് ഇത്തവണവും ബഷിയുടെ സന്തത സഹചാരിയായി കൂടെയുള്ളത്. യാത്ര കുറേ മുന്നോട്ട് പോയതിന് ശേഷമാണ് ആദ്യത്തെ ഡെസ്റ്റിനേഷന്‍ തീരുമാനിച്ചത്. ബാഗ്ലൂരിലെ നന്ദി ഹില്‍സില്‍ പോയി സൂര്യോദയം കാണുക എന്നാതാണ് ആദ്യത്തെ ലക്ഷ്യം.
വഴിയില്‍ കുറേ നേരം നിര്‍ത്തിയിട്ടും, ചായ കുടിച്ചും ആവശ്യത്തിന് വിശ്രമിച്ചും ഒക്കെയാണ് ഡ്രൈവ് മുന്നോട്ട് പോകുന്നത്. യാത്രയിലെ കാഴ്ചകളും വിശേഷങ്ങളും ബഷി പങ്കുവയ്ക്കുന്നുണ്ട്. ഇടയ്ക്ക് ചമ്മുവും മാറി ഡ്രൈവ് ചെയ്യും. എന്നാല്‍ നന്ദി ഹില്‍സില്‍ എത്തുന്നത് വരെയുള്ള വീഡിയോ ആദ്യത്തെ എപ്പിസോഡില്‍ ഇല്ല. ബാഗ്ലൂരില്‍ എത്തുന്നതോടെ ആദ്യ ഭാഗം അവസാനിപ്പിയ്ക്കുകയായിരുന്നു.
