‘അയ്യോ ഇതെന്താണ്… ഇപ്പോൾ ഇതൊന്നും പറ്റില്ല, ക്യാമറ’ഓഫ് ചെയ്ത് നിങ്ങൾ പോകൂ ചാനൽ ക്യാമറാമാനോട് ദേഷ്യപ്പെട്ട് എലീന പടിക്കൽ!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അധികം ആമുഖങ്ങള്‍ ആവശ്യമില്ലാത്ത താരമാണ് അലീന പടിക്കല്‍. അവതാരകയായും ഷോ ഹോസ്റ്റ് ആയും, സീരിയല്‍ അഭിനേത്രിയായും എല്ലാം അലീന പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഏറ്റവും കൂടുതല്‍ ജനം അലീനയെ അറിഞ്ഞു തുടങ്ങിത് ബിഗ്ഗ് ബോസ് സീസണ്‍ 3 യിലൂടെയാണ്. ഷോയുടെ തുടക്കം മുതൽ അവസാനം വരെ ഒരേ രീതിയിലുള്ള പെരുമാറ്റത്തിലൂടെ എലീന കയ്യടി നേടുകയും ചെയ്തു. ഷോയിൽ തന്റെ വിശേഷങ്ങളെല്ലാം എലീന തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ ഇഷ്ടത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ഷോയിലൂടെ പ്രേക്ഷകർ അറിഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരന്തരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ബിഗ് ബോസിനിടെ തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങൾ എലീന തുറന്ന് സംസാരിച്ചിരുന്നു.
ശേഷം ഹൗസിന് പുറത്തിറങ്ങിയ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ തന്റെ പ്രണയം വിവാഹത്തിലെത്തിക്കുകയും ചെയ്തിരുന്നു എലീന. ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലേക്ക് എലീന എത്തിയത്.
കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത്താണ് എലീനയെ വിവാഹം ചെയ്തത്. 2021 ഓഗസ്റ്റ് 30നാണ് എലീന പടിക്കലിന്റെയും രോഹിത്തിന്റേയും വിവാഹം നടന്നത്. അടുത്തിടെ ഇരുവരും തങ്ങളുടെ ആദ്യ വെഡ്ഡിങ് ആനിവേഴ്സറി ആഘോഷിച്ചിരുന്നു.
സന്തോഷത്തിന്റെ 365 ദിവസം എന്നാണ് എലീന ഇൻസ്റ്റാഗ്രാമിൽ വിവാഹ വാർഷിക ദിനത്തിൽ കുറിച്ചത്. ഒപ്പം വിവാഹ ദിവസത്തെ കുറച്ച് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഭാര്യാ എന്ന സീരിയലിലെ വില്ലത്തി വേഷമാണ് എലീനയെ മിനിസ്ക്രീൻ ആരാധകർക്കിടയിൽ ശ്രദ്ധേയയാക്കിയത്. ഇപ്പോഴിത എലീനയുടെ പുതിയൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
ഡ്രെസ്സിങ് റൂമിലേക്ക് അനുവാദമില്ലാതെ കയറി വന്നതിന്റെ പേരിൽ കയർക്കുകയാണ് എലീന പടിക്കൽ. ‘അയ്യോ ഇതെന്താണ് ചേട്ട… ഇപ്പോൾ ഇതൊന്നും പറ്റില്ല… കുറച്ച് കഴിഞ്ഞിട്ട് ചെയ്യാം. ഡ്രെസ് ചെയ്ഞ്ച് ചെയ്യുകയല്ലേ… മാറ്റു ക്യാമറ. അത് ഓഫ് ചെയ്യു. ചേട്ട റോളിങ് ഓഫ് ചെയ്യു. കാമറ ഓഫ് ചെയ്യൂ… ഇപ്പോൾ ഇത് ചെയ്യുന്നത് വളരെ മോശമാണ്.’
‘ഓഫ് ചെയ്ത് നിങ്ങൾ പോകൂ. ഇപ്പോൾ ചെയ്യാൻ പറ്റില്ല. അങ്ങനെയാണെങ്കിൽ കാര്യങ്ങൾ എനിക്ക് ലൈവായി പറയേണ്ടി വരും. ഞാൻ പറഞ്ഞ ശേഷം പിന്നെ അത് പ്രശ്നമായിയെന്ന് പറയരുത്’ എന്നാണ് ക്യാമറാമാനോട് കയർത്ത് എലീന പറയുന്നത്. ഉടൻ തന്നെ താരത്തിന്റെ മുഖഭാവം മൊത്തത്തിൽ മാറി.
അമൃത ടിവിയിൽ സംപ്രേഷണം ചെയ്യാൻ പോകുന്ന കോമഡി മാസ്റ്റേഴ്സിന്റെ പ്രമോയാണെന്നും താരം പറയുന്നുണ്ട്. എലീന ഇത്തരത്തിൽ ദേഷ്യപ്പെട്ട് സംസാരിക്കുന്ന സംഭവങ്ങൾ പ്രേക്ഷകർ കണ്ടിട്ടില്ലാത്തതിനാൽ പുതിയ പ്രമോ വീഡിയോ വളരെ വേഗത്തിൽ വൈറലാവുകയും ചെയ്തു.
വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ബാംഗ്ലൂരില്‍ വെച്ചായിരുന്നു എലീനയും രോഹിത്തും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹശേഷവും എലീന സജീവമാണ്.
വിവിധ ചാനലുകളായി പരിപാടികളുമായെത്തുന്നുണ്ട് താരം. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി എലീന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്വത വന്നതിന് ശേഷം മാത്രമെ ഞങ്ങള്‍ കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നായിരുന്നു എലീന അന്ന് മറുപടിയായി പറഞ്ഞത്.
‘ജീവിതം പരമാവധി ആഘോഷിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പുതിയ വിശേഷം പറയാനൊന്നുമായിട്ടില്ലെന്നും’ താരം പറഞ്ഞിരുന്നു. ‘എപ്പോഴും സര്‍പ്രൈസുകള്‍ നല്‍കി ഞെട്ടിക്കാറുള്ളയാളാണ് രോഹിത്ത്. വിവാഹത്തിന് മുമ്പ് മാത്രമല്ല ഇപ്പോഴും അത് തുടരുന്നുണ്ടെന്നും’ എലീന പറഞ്ഞിരുന്നു.
