Actress
ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകൾ, വേദിയില്‍ വാക്കുകള്‍ മുഴുവിപ്പിക്കാനാകാതെ വിതുമ്പി അനുമോള്‍
ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകൾ, വേദിയില്‍ വാക്കുകള്‍ മുഴുവിപ്പിക്കാനാകാതെ വിതുമ്പി അനുമോള്‍
ഞാൻ, ചായില്യം, ഇവൻ മേഘരൂപൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത് മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു അനുമോൾ. മലയാളത്തിന് പുറമെ തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ രാജേഷ് നായിക ആയെത്തുന്ന ഫർഹാന ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമ.
ഇപ്പോഴിതാ ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് വേദിയില്‍ പറഞ്ഞ് കണ്ണീരണിയുകയായിരുന്നു അനുമോള്‍. മാതൃഭൂമി സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍ പങ്കെടുക്കാനായാണ് അനുമോള്‍ എത്തിയത്.
‘എന്റെ വീട്ടിലുളളവര്‍ ബിസ്‌നസ്സുക്കാരായിരുന്നു. അവര്‍ക്കൊന്നും വലിയ വിദ്യാഭ്യാസമില്ല. ചേട്ടന്മാരൊക്കെ പത്താം ക്ലാസ്സു കഴിഞ്ഞ് ബിസ്‌നസ്സു ചെയ്യാനായി പോയി. പെണ്‍കുട്ടികളെ നേരത്തെ കല്ല്യാണ കഴിച്ചു വിടുകയായിരുന്നു പതിവ്. ജയേട്ടനാണ് എന്റെ അമ്മയോടു മകളെ കലാ ലോകത്തേയ്ക്കു വിടണമെന്നു പറഞ്ഞത്’ വാക്കുകള്‍ മുഴുവിപ്പിക്കാനാകാതെ അനുമോള്‍ വിതുമ്പി. ജയേട്ടനാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പെന്നും അദ്ദേഹം ഇവിടെ എത്തുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അനുമോള്‍ പറഞ്ഞു. കാണികള്‍ക്കിടയിലിരുന്ന ജയേട്ടനെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്താനും അനുമോള്‍ മറന്നില്ല.
പത്മിനിയാണ് അനുമോളുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം. പേരിനൊരാള്‍, താമര, ഉടമ്പടി തുടങ്ങി അനവധി ചിത്രങ്ങള്‍ അനുമോളുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
