News
അച്ഛന്‍ ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ്; അമ്മയെ എല്ലാവരും എന്ത് പറയുമെന്ന പേടി അമ്മയ്ക്കുണ്ട്; പ്രകൃതിഭംഗി ആസ്വദിക്കാൻ മലയാളികളെ പഠിപ്പിച്ച നായികാ അനുമോള്‍ മനസുതുറക്കുന്നു!
അച്ഛന്‍ ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ്; അമ്മയെ എല്ലാവരും എന്ത് പറയുമെന്ന പേടി അമ്മയ്ക്കുണ്ട്; പ്രകൃതിഭംഗി ആസ്വദിക്കാൻ മലയാളികളെ പഠിപ്പിച്ച നായികാ അനുമോള്‍ മനസുതുറക്കുന്നു!
അഭിനയം കൊണ്ട് മാത്രമല്ല, യാത്രകളിലൂടെയും ഓരോ മലയാളികളുടെയും ഹൃദയം കീഴടക്കിയ താരമാണ് അനുമോൾ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം അനു മോളെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ബംഗാളിയിലുമെല്ലാം അഭിനയിച്ച താരമാണ് അനുമോള്‍.
ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും അമ്മയുടെ പിന്തുണയെക്കുറിച്ചുമൊക്കെ അനുമോള്‍ മനസ് തുറന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
എങ്ങനെയാണ് സിനിമയിലെത്തുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനു മോള്‍. തലവര എന്നായിരുന്നു തന്റെ സിനിമാ എന്‍ട്രിയെക്കുറിച്ച് അനു മോള്‍ ഒറ്റവാക്കിൽ പറഞ്ഞത്.
“എഞ്ചിനീയറിംഗ് പഠിച്ച് ജോലിയായി കൊച്ചിയിലേക്ക് വരികയായിരുന്നു. രണ്ട് മൂന്ന് ദിവസം കൊണ്ട് ആ ജോലി മടുക്കുന്നു. പിന്നെ ഒരു ചാനലില്‍ ജോലി ചെയ്യുന്നു. ഒന്നരക്കൊല്ലം ജോലി ചെയ്തു. അങ്ങനെയിരിക്കുന്ന സമയത്ത് എന്റെ ഭാഷ, വള്ളുവനാടന്‍ ഭാഷയ്ക്ക് മലയാള സിനിമയിലൊരു സ്ഥാനമുണ്ടായിരുന്നു. ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. എന്റെ ഭാഷ കേട്ടിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. വീട്ടില്‍ നിന്നു വിടുകയോ എനിക്ക് താല്‍പര്യമോ ഉണ്ടായിരുന്നില്ല. സിനിമയെക്കുറിച്ച് നമ്മള്‍ കേട്ടിരിക്കുന്നതൊക്കെ അങ്ങനെയായിരുന്നല്ലോ.
സിനിമയില്‍ വരാന്‍ മരിക്കാന്‍ വരെ തയ്യാറായി ചിലരുണ്ട്. അങ്ങനെയുള്ളപ്പോള്‍ എന്നെ തേടി ഇങ്ങോട്ട് വരണമെങ്കില്‍ എന്റെ തലയില്‍ വരച്ചിട്ടുണ്ടെന്ന് തോന്നി. എന്നാലൊന്ന് ശ്രമിച്ച് നോക്കാം എന്ന് കരുതുകയായിരുന്നു. ഒറ്റ സിനിമ എന്ന് പറഞ്ഞ് വന്നയാളാണ് ഞാന്‍, ഇപ്പോള്‍ 45 ലധികം സിനിമയായി. ഓരോ സിനിമ കഴിയുന്തോറും സിനിമയോടുള്ള ഇഷ്ടം കൂടി വരികയാണെന്നും അനു മോള്‍ പറയുന്നു.”
”അച്ഛന്‍ ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ്. അമ്മയാണ് ഞങ്ങളെ വളര്‍ത്തുന്നത്. അമ്മയെ എല്ലാവരും എന്ത് പറയുമെന്ന പേടി അമ്മയ്ക്കുണ്ട്. പക്ഷെ മക്കളുടെ എന്ത് ആഗ്രഹത്തേയും പിന്തുണയ്ക്കുന്ന അമ്മയുമാണ്. മക്കള്‍ തീരുമാനിക്കുന്നത് ശരിയായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് അമ്മ. അതുകൊണ്ട് അമ്മയുടെ വലിയ പിന്തുണ തന്നെയുണ്ടായിരുന്നു. അതുമതി ഞങ്ങള്‍ക്ക്. വേറെ ആരുടെ പിന്തുണയും ഇല്ലെങ്കിലും അമ്മയുടെ പിന്തുണയുണ്ടെങ്കില്‍ ജയിച്ച് വരുമെന്ന് കരുതുന്നവരാണ് ഞാനും അനിയത്തിയും.
അമ്മ കൂടെ തന്നെ നിന്നു. പതിയെ പതിയെ ഓരോ സിനിമകള്‍ വരുന്നത് അനുസരിച്ച് കുടുംബത്തിലെ ഓരോരുത്തരും പിന്തുണച്ച് തുടങ്ങി. ഇപ്പോള്‍ ആര്‍ക്കും പ്രശ്‌നമൊന്നുമില്ലെന്നാണ് അനുമോള്‍ പറയുന്നത്.
തമിഴിലാണ് അനു മോള്‍ ആദ്യം അഭിനയിക്കുന്നത്. “കണ്ണുക്കുളെ” ആയിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് അകം, ഗോഡ് ഫോര്‍ സെയില്‍, വെടിവഴിപാട്, ചായില്യം, ഞാന്‍, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അനു മോള്‍. ടൂ മെന്‍ ആണ് പുതിയ സിനിമ. പിന്നാലെ ന്നാ താന്‍ കേസ് കൊട്, ആരോ, വൈറല്‍ സെബി, ഖയാല്‍, താമര, ഉടമ്പടി, പേരിനൊരാള്‍ തുടങ്ങിയ സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.
about anumol
