Connect with us

14 വര്‍ഷത്തെ വിവാഹ ജീവിതം… ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമേയുള്ളു – കുഞ്ചാക്കോ ബോബൻ !!!

Malayalam

14 വര്‍ഷത്തെ വിവാഹ ജീവിതം… ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമേയുള്ളു – കുഞ്ചാക്കോ ബോബൻ !!!

14 വര്‍ഷത്തെ വിവാഹ ജീവിതം… ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമേയുള്ളു – കുഞ്ചാക്കോ ബോബൻ !!!

മലയാള സിനിമയുടെ റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. അന്നും ഇന്നും ഒരുപോലെ ചെറുപ്പമായിട്ടിരിക്കുന്ന കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹവാർഷികമായിരുന്നു ഇന്നലെ. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത് നടന്റെ വിവാഹ വാര്‍ഷികത്തിന് ഇന്‍സ്റാമ്ഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ്.
നര്‍മ്മത്തിലൂടെയാണ് വിവാഹ വാര്‍ഷിക വാര്‍ത്ത താരം ആരാധകരുമായി പങ്കുവച്ചത്.

14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ എന്നാണ് ചാക്കോച്ചന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. തമാശ കലര്‍ത്തി വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ചെങ്കിലും പ്രിയ ആണ് തന്‍റെ ജീവിതം എക്സ്ട്രാ ഓര്‍ഡിനറി ആക്കിയതെന്നാണ് താരത്തിന്‍റെ വാക്കുകള്‍. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഇരുവര്‍ക്കും സ്പെഷ്യലാണെന്ന് പറഞ്ഞ ചാക്കോച്ചന്‍ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി പറയാനും മറന്നില്ല.

2005 ഏപ്രില്‍ രണ്ടിനാണ് നീണ്ട പ്രണയത്തിനൊടുവില്‍ പ്രിയ ചാക്കോച്ചന്റെ ജീവിത സഖിയായത്. മലയാളത്തിന്റെ എക്കാലത്തേയും ചോക്‌ളേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. നിരവധി പുതുമുഖ താരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ചോക്‌ളേറ്റ് ഹീറോ പരിവേഷം ഇന്നും ചാക്കോച്ചന് സ്വന്തമാണ്. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ചാക്കോച്ചന്‍.

actor kunjako boban wedding anniversary

More in Malayalam

Trending

Recent

To Top