Connect with us

തടി കുറച്ച് നിവിൻ പോളി; കട്ട സപ്പോർട്ടുമായി അജു വർഗീസ്

Malayalam

തടി കുറച്ച് നിവിൻ പോളി; കട്ട സപ്പോർട്ടുമായി അജു വർഗീസ്

തടി കുറച്ച് നിവിൻ പോളി; കട്ട സപ്പോർട്ടുമായി അജു വർഗീസ്

ഹേയ് ജൂഡ്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലൂടെ ശരീരത്തിന് ഒരുപാട് മാറ്റങ്ങൾ വരുത്തി അഭിനയിച്ച ആളാണ് നിവിൻ പോളി .എന്നാൽ അവസാനറിലീസ് ആയ മിഖായേലിൽ താരം അൽപം തടികൂടിയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോഴിതാ തടി കുറച്ച് മെലിഞ്ഞ് സുന്ദരനായി നിവിൻ തിരിച്ചെത്തിയിരിക്കുന്നു.

നടനും നിവിന്റെ ഉറ്റസുഹൃത്തുമായ അജുവർഗീസ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചത്. ധ്യാൻ സംവിധാനം ചെയ്യുന്ന ലവ്‌ ആക്‌ഷന്‍ ഡ്രാമയിലാണ് പുത്തൻ ഗെറ്റപ്പിൽ നിവിൻ എത്തുക. 2016–ൽ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ നിവിന്റെ ലുക്കുമായി സാദൃശ്യമുള്ള ചിത്രമാണ് അജു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ‘നിവിൻ ദ് സ്വാഗ് ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം കുറിച്ചു.

പ്രേമം ചിത്രത്തിലെ ജോർജിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് നിവിൻ എത്തുന്നത്. ചെന്നൈയിൽ നിന്നുള്ള ചില ലൊക്കേഷൻ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽ ഷൂട്ടിങിനെത്തിയ നിവിനെ തമിഴ് പ്രേക്ഷകർ ആവേശത്തോടെ വരവേൽക്കുന്ന വിഡിയോയും തരംഗമായിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ റൊമാന്റിക് ആക്‌ഷൻ എന്റർടെയ്നറാണ്. തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ജൂഡ് ആന്റണി എന്നിവരും സിനിമയിലുണ്ട്. സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചിത്രത്തിന് കഥ ഒരുക്കുന്നതും.

മിഖായേൽ എന്ന ചിത്രത്തിന് ശേഷം മൂത്തൊൻ ,തുറമുഖം എന്നിവയാണ് 2019 ൽ പുറത്തിറങ്ങാൻ പോകുന്ന നിവിൻ പോളി ചിത്രം .

nivin pauly new look supported by aju varghese

More in Malayalam

Trending

Recent

To Top