News
സുശാന്തിന്റെ ആത്മഹത്യ: സഞ്ജയ് ലീലാ ബൻസാലിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി പോലീസ്
സുശാന്തിന്റെ ആത്മഹത്യ: സഞ്ജയ് ലീലാ ബൻസാലിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി പോലീസ്
Published on
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ കേസിൽ തിങ്കളാഴ്ച സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയുടെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. സുശാന്ത് സിങ്ങിന്റെ വിഷാദത്തിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കുന്ന പൊലീസ് പ്രൊഫഷണൽ വൈരാഗ്യത്തിനുള്ള സാധ്യതകളെ കുറിച്ചും അന്വേഷിക്കുകയാണ്.
സഞ്ജയ് ലീലാ ബൻസാലി തന്റെ ചില സിനിമകളിൽ സുശാന്തിന് കഥാപാത്രങ്ങളെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മറ്റൊരു വലിയ പ്രൊഡക്ഷൻ ഹൗസുമായി സുശാന്ത് കരാർ ഒപ്പിട്ടിരുന്നതിനാലും ഡേറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായതിനാലും ആ പ്രൊജക്റ്റുകൾ നടന്നിരുന്നില്ല. ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് സുശാന്ത് കടന്നുപോയതെന്നും ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്തെല്ലാമാണെന്നുമാണ് പൊലീസ് ഇപ്പോൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്.\
about sushanth sing rajputh
Continue Reading
You may also like...
Related Topics:sushanth singh rajput
