Connect with us

ഹിന്ദു ധര്‍മത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച്‌ നെറ്റ്ഫ്‌ളിക്‌സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്!

News

ഹിന്ദു ധര്‍മത്തെ പരിഹസിക്കുന്നുവെന്ന് കാണിച്ച്‌ നെറ്റ്ഫ്‌ളിക്‌സിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നോട്ടിസ്.ഈ പശ്ചാത്തലത്തില്‍ ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ഇനിയും വീഡിയോകള്‍ പുറത്തിറക്കരുതെന്ന് വിഎച്ച്‌പി ആവശ്യപ്പെട്ടു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്നും വിഎച്ച്‌പി പറയുന്നു..

പവന്‍ കുമാര്‍ സംവിധാനം ചെയ്ത ലൈല, പാട്രിക്ക് ഗ്രഹാം സംവിധാനം ചെയ്ത ഗൗല്‍, സഫ്ദര്‍ റഹ്മാന്‍ സംവിധാനം ചെയ്ത ഛിപ്പ, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സേക്രഡ് ഗെയിംസ് എന്നീ സീരീസുകളില്‍ ഹിന്ദു വികാരം വൃണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങളും രംഗങ്ങളുമുണ്ടെന്നാണ് വിഎച്ച്‌പി പറയുന്നത്.

ഹിന്ദു ആരാധനാ മുറകളെയും, തങ്ങളുടെ സന്യാസികളെയുമെല്ലാം മോശമായാണ് നെറ്റ്ഫഌക്‌സില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന് കാണിച്ച്‌ സെക്രട്ടറി രാമചന്ദ്ര രമുകയാണ് നെറ്റ്ഫഌക്‌സിന് നോട്ടിസ് നല്‍കിയിരിക്കുന്നത്. അശ്ലീല സിനിമകള്‍ക്ക് സദൃശ്യമായ രീതിയിലാണ് ചില രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നര്‍മത്തിന് വേണ്ടി തങ്ങളുടെ ദൈവങ്ങളെയും ചരിത്ര പുരുഷന്മാരെയും മനഃപൂര്‍വം അവഹേളിക്കുന്നത് ഈ സീരിസുകളില്‍ കാണാം.

about netflix

More in News

Trending

Recent

To Top