Social Media
പുതു വർഷത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് ശ്രീനിഷ് അരവിന്ദ്;ഒപ്പം പേളിയും ആരാധകരും!
പുതു വർഷത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് ശ്രീനിഷ് അരവിന്ദ്;ഒപ്പം പേളിയും ആരാധകരും!
തങ്ങളുടെ പുതുവത്സര ആഘോഷ തിരക്കിലും ആരാധകർക്കായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് പേളിയും ശ്രീനിഷും.കൂടാതെ ഇരുവരുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ ന്യൂ ഇയർ കൂടെയാണ് ഈ ദമ്പതികൾ ആഘോഷിക്കുന്നത്. ഗോവയില്‍ വെച്ചായിരുന്നു പുതുവര്‍ഷ ആഘോഷമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് പുതുവര്‍ഷാശംസ നേര്‍ന്ന് ഇരുവരും എത്തിയത്.സാമൂഹ്യ മാധ്യമങ്ങളിൽ ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറിയിരുന്നു. ആരാധകരും തിരിച്ച് ഇവർക്കശംസ നേർന്നിട്ടുണ്ട്. എന്നാലിപ്പോൾ മറ്റൊരു അതിമനോഹരമായ ചിത്രം പങ്കുവെച്ചാണ് ശ്രിനിഷ് അരവിന്ദ് എത്തിയിരിക്കുന്നത്.വളരെ സന്തോഷം നിറഞ്ഞ ചിരിയോടെ മുഖാമുഖം നോക്കിയിരിക്കുന്ന ചിത്രമായിരുന്നു ശ്രീനിപങ്കുവെച്ചത്. പേളിയും ഷിയാസുമൊക്കെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.
അടുത്തിടെ വാർത്തയായത് പേളി തമിഴിലേക്ക് എത്തിഎന്നാ വാർത്തയായിരുന്നു.ഡാന്‍സ് ജോഡി ഡാന്‍സ് എന്ന പരിപാടിയുമായാണ് താരം തമിഴിൽ അരങ്ങേറിയത്. അത്ര എളുപ്പമായിരുന്നില്ല അതെന്നും, ഭാഷ അറിയാമെങ്കിലും ഒഴുക്കോടെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, ശ്രീനിയാണ് ഇക്കാര്യത്തില്‍ തന്നെ ട്രെയിന്‍ ചെയ്തത്തതെന്നും ശ്രീനി നന്നായി തമിഴ് പഠിപ്പിക്കുന്നുണ്ടെന്നും പേളി പറയുന്നു. കൂടാതെ പൊതുവെ ഫാഷനോട് താല്‍പര്യമുള്ളയാളായത്കൊണ്ട് ഫോട്ടോ ഷൂട്ടുകളോടും താല്‍പര്യമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. പുതുവര്‍ഷത്തില്‍ പ്രത്യേകമായ തരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും, ഗോവയില്‍ വെച്ച് പേളിയും ശ്രിനിഷും പുതുവത്സരം ആഘോഷിക്കുകയാണ്. തങ്ങളുടെ ആരാധകർക്കായി ആശംസ നേര്‍ന്ന് ഇരുവരും എത്തിയിരുന്നു.
ഇരുവരുടെ പ്രണയം ബിഗ് ബസ്സ് വഴിയായതിനാലാണ് ആരാധകർ ഇത്രയും കൂടുതൽ ഉണ്ടായത്.ഇപ്പോഴും, ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും പേളിഷ് ഗ്രൂപ്പുകള്‍ സജീവമാണ്. കരിയറിലും ജീവിതത്തിലും ഒരുപോലെ പ്രധാനപ്പെട്ട വര്‍ഷമാണ് കടന്നുപോയതെന്നായിരുന്നു പേളി പറഞ്ഞത്.പേളിയുടെ ബോളിവുഡ് സിനിമയിലേക്കുള്ള എന്‍ട്രിയും തമിഴ് റിയാലിറ്റി ഷോയിലെ അവതരണവുമൊക്കെയായി മികച്ചൊരു വര്‍ഷമാണ് കടന്നുപോയത്. നീണ്ട ഇടവേളക്കപ്പുറം സീരിയലുകളുമായി ശ്രിനിഷും എത്തിയിട്ടുണ്ട്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന സത്യ എന്ന പെണ്‍കുട്ടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
about srinish aravind and pearle maaney
