Social Media
എന്നെ മനസിലായോ?ഇല്ലെന്ന് ആരാധകർ;രസകരമായ ചിത്രം പങ്കുവെച്ച് നിങ്ങളുടെ സൂപ്പർ താരം!
എന്നെ മനസിലായോ?ഇല്ലെന്ന് ആരാധകർ;രസകരമായ ചിത്രം പങ്കുവെച്ച് നിങ്ങളുടെ സൂപ്പർ താരം!
ഏവരും ഇപ്പോൾ പുതുവർഷത്തിന്റെ ആഘോഷത്തിമർപ്പിലായിരുന്നു.തങ്ങളുടെ സന്തോഷ നിമിഷം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരും,സിനിമാ താരങ്ങളും പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ ആരാധകരൊന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ബോളിവുഡിലെ സൂപ്പർ താരമായ രാജ്‌കുമാർ റാവു ആണ്. ഏവർക്കും ആശംസ നേർന്ന് കൊണ്ട് താരം പങ്കുവെച്ച ചിത്രത്തിനാണ് പ്രത്യേകത.സാമൂഹ്യമാധ്യമങ്ങളിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത് കാരണം രണ്ട് തരത്തിലുള്ള രസകരമായ ഫോട്ടോസായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ താരം തന്നെ പുറത്ത് വിട്ടത്. ഒന്ന് സ്ത്രീ വേഷത്തില്‍ രൂപം മാറിയതായിരുന്നു.
ആ ചിത്രം കണ്ടതോടെ ആരാണെന്നറിയാതെ പ്രേക്ഷകർ സംശയമുന്നയിച്ചിരുന്നു.ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി ചോദ്യം എത്തിയിരുന്നു.എന്നാൽ തൊട്ടടുത്തുതന്നെ മറ്റൊന്ന് പുരുഷ വേഷത്തില്‍ നീണ്ട മുടിയും സണ്‍ഗ്ലാസും ധരിച്ച് ഒരു ബൈക്കിലിരിക്കുന്നതും. പലപ്പോഴായി പ്രമുഖ നടന്മാരെല്ലാം സ്ത്രീ വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും അതിനെയെല്ലാം കടത്തി വെട്ടുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. മേക്കപ്പിന്റെ കാര്യത്തിലും ലുക്കിന്റെ കാര്യത്തിലുമെല്ലാം കിടിലന്‍ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
രാജ്കുമാര്‍ റാവുവിന്റേതായി തിയേറ്ററിൽ അവനമെത്തിയ ചിത്രം “മേഡ് ഇന്‍ ചൈനയാണ്”. ഈ സിനിമ ബോക്‌സോഫീസില്‍ സാമ്പത്തിക പരാജയമായിരുന്നു. ഇനി ജാന്‍വി കപൂര്‍ നായികയായിട്ടെത്തുന്ന ‘റൂഹി അപ്‌സ’, ഹന്‍സാല്‍ മേഹ്ത സംവിധാനം ചെയ്യുന്ന ചലാങ്, ദി വൈറ്റ് ടൈഗര്‍ എന്നീ ചിത്രങ്ങളാണ് രാജ്കുമാറിന്റേതായി വരാനിരിക്കുന്നത്.
about rajkumar