Connect with us

മക്കൾക്കും, ബോയ്ഫ്രണ്ടിനുമൊപ്പം ന്യൂ ഇയർ ആഘോഷിച്ച് സുസ്മിത സെൻ!

Social Media

മക്കൾക്കും, ബോയ്ഫ്രണ്ടിനുമൊപ്പം ന്യൂ ഇയർ ആഘോഷിച്ച് സുസ്മിത സെൻ!

മക്കൾക്കും, ബോയ്ഫ്രണ്ടിനുമൊപ്പം ന്യൂ ഇയർ ആഘോഷിച്ച് സുസ്മിത സെൻ!

സിനിമ ലോകം പുതുവത്സരം ആഘോഷമാക്കുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.ഇപ്പോഴിതാ മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെനിന്റെ ബോയ്ഫ്രണ്ട് രോഹ്‌മൻ ഷാവ്‌ലിനും മക്കളായ അലീഷയ്ക്കും റെനിയ്ക്കുമൊപ്പമുള്ള ന്യൂ ഇയർ ആഘോഷ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി.“ആരും കാണുന്നില്ലെന്നു കരുതി നൃത്തം വെയ്ക്കൂ,” ഇങ്ങനെ തുടങ്ങുന്ന ഒരു നീണ്ട കുറിപ്പിനൊപ്പമാണ് പുതുവത്സര ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സുസ്മിത പങ്കുവച്ചിരിക്കുന്നത്. സുസ്മിതയ്ക്ക് ഒപ്പം മക്കളും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.

കഴിഞ്ഞ വർഷത്തിലാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്‌മാനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി.പാപ്പരാസികളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ റോഹ്‌മാനുമായി താൻ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു. റോഹ്‌മാനൊപ്പമുളള വർക്ക്ഔട്ട് വീഡിയോകളും സുസ്മിത ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഇരുവരുടെയും പ്രണയം തുടങ്ങുന്നത് പ്രോഗ്രാമിൽ വെച്ചാണ്, ഫാഷൻ മോഡലുമായ റോഹ്മാനെ ഫാഷൻ ഷോയിൽവച്ചാണ് നടി പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. എന്നാൽ സൗഹൃദം പ്രണയമായി മാറിയെന്നാണ് പാപ്പരാസികളുടെ പറച്ചിൽ. ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. റെനി, അലിഷ എന്നീ രണ്ടു പെൺമക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

about sushmita sen

More in Social Media

Trending

Recent

To Top