Connect with us

ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമം, വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം നൽകി പേളി മാണിയും ശ്രിനീഷ് അരവിന്ദും

Actress

ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമം, വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം നൽകി പേളി മാണിയും ശ്രിനീഷ് അരവിന്ദും

ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമം, വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം നൽകി പേളി മാണിയും ശ്രിനീഷ് അരവിന്ദും

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാൽ ഒന്നിച്ച് ബിഗ്‌ബോസ് സീസൺ ഒന്നിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ദുരിതത്തിൽപ്പെട്ട് ബുദ്ധുമുട്ടുന്ന വയനാടിന് സഹായഹസ്തവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും. അഞ്ച് ലക്ഷം രൂപയാണ് പേളിയും ഭർത്താവ് ശ്രീനിഷും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക പങ്കുവെച്ച വിവരം പേളി തന്നെ തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ ദു ഷ്‌കരമായിരുന്നു, സന്നദ്ധപ്രവർത്തകർ, രക്ഷാപ്രവർത്തകർ, സൈന്യം, ഫയർഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ, ഗവൺമെൻ്റ്, നമ്മുടെ ആളുകൾ എന്നിവരുടെ ശ്രമങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്.

നൂറുകണക്കിനാളുകൾക്ക് ജീ വൻ നഷ്ടപ്പെടുകയും ആയിരക്ക ണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും ഞങ്ങളുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഞങ്ങൾ സംഭാവന നൽകുന്നു. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം, ജീവിതം പുനർനിർമിക്കാൻ സഹായിക്കാം എന്നാണ് പേളി മാണി കുറിച്ചത്.

മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരിക്കുന്നത്.ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷവും കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ആസിഫ് അലി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത തുക വെളിപ്പെടുത്തിയിട്ടില്ല

അതേസമയം, മരണ സംഖ്യ 314 ആയി. പടവെട്ടിക്കുന്നിൽ നിന്ന് നാല് പേരെ ജീവനോടെ കണ്ടെത്തി. നാലാം നാളാണ് നാല് പേരെ ജീവനോടെ കണ്ടെത്തിയത്. നാല് പേരെയും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുന്നു. ജോൺ, ജോമോൾ , എബ്രഹാം എന്നിവരെയാണ് കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്. അപകടത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടവരെയാണ് തിരിച്ചുപിടിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending