Connect with us

ഭർത്താവ് ശ്രീനിഷിന് ഉള്ള എന്റെ വാലന്റൈൻസ് ഡേ സമ്മാനം; സന്തോഷം പങ്കുവെച്ച് പേളി

Social Media

ഭർത്താവ് ശ്രീനിഷിന് ഉള്ള എന്റെ വാലന്റൈൻസ് ഡേ സമ്മാനം; സന്തോഷം പങ്കുവെച്ച് പേളി

ഭർത്താവ് ശ്രീനിഷിന് ഉള്ള എന്റെ വാലന്റൈൻസ് ഡേ സമ്മാനം; സന്തോഷം പങ്കുവെച്ച് പേളി

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാൽ ഒന്നിച്ച് ബിഗ്‌ബോസ് സീസൺ ഒന്നിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് പേളി. ശ്രീനിക്ക് വാലന്റൈൻസ് ദിനത്തിന് കൊടുത്ത ഏറ്റവും മികച്ച സമ്മാനം എന്ന് പറഞ്ഞാണ് പേളി പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരുടെ ലിസ്റ്റിൽ പേളി മാണിയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 10 പേരടങ്ങുന്ന ലിസ്റ്റിൽ രണ്ട് സ്ത്രീകളാണുള്ളത്. അതിൽ ഒരാൾ പേളിയാണ്.ഇതിനെ കുറിച്ചാണ് പേളി പറയുന്നത്.

‘2025 ന്റെ തുടക്കം ഏറ്റവും മികച്ചതായിരുന്നു. ഒരിക്കൽ കൂടി നിങ്ങൾ എല്ലാവരും എന്നെ ശക്തയാക്കി. രണ്ടു കുട്ടികളുടെ അമ്മ ആയിരിക്കുമ്പോൾ ജോലിയും കരിയാറും കുടുംബവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.എന്നാൽ രണ്ടിനോടുള്ള എന്റെ അഭിനിവേശം ശ്രീനിക്കും എനിക്കും രണ്ടും പിന്തുടരാനുള്ള ആത്മവിശ്വാസവും പ്രചോദനവും നൽകുന്നു.

എപ്പോഴും എന്നെ പിന്തുണയ്ക്കുന്നതിനും എന്റെ അരികിലായിരിക്കുന്നതിനും നന്ദി. മലയാളികളുടെ ശക്തിയാണ് ഇതിൽ കാണുന്നത്. കാരണം എല്ലാ പ്ലാറ്റ്ഫോമുകൾക്കും മലയാളം പ്രധാന ഭാഷയായി ഞങ്ങൾ മികച്ച പത്ത് പേരുടെ ലിസ്റ്റിൽ ഇടം നേടി. അതെ! ഞങ്ങൾ അത് വീണ്ടും ചെയ്തു! അടുത്ത തവണ എന്റെയും ശ്രീനിയുടെയും ഒരുമിച്ചുള്ള ചിത്രം ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിന്നെ ഭർത്താവ് ശ്രീനിഷിന് ഉള്ള എന്റെ വാലന്റൈൻസ് ഡേ സമ്മാനമാനമായി ഇതിവിടെ ഇതിനകം ഉണ്ട്!’ എന്നുമാണ് പേളി പറയുന്നത്.

പേളിയുടെ പോസ്റ്റിന് താഴെ ‘നീ പൊളിയല്ലേ ഡാ, നിന്നെ കുറിച്ചോർത്ത് അഭിമാനിക്കുന്നു’ എന്ന കമന്റുമായിട്ടാണ് ശ്രീനിഷ് എത്തിയിരിക്കുന്നത്. അത് എന്റേത് മാത്രമല്ല, നമ്മൾ രണ്ടാളുടെയുമാണ്. നമ്മൾ ഒരു ടീമല്ലേ എന്ന് പേളി മറുപടിയായി പറയുന്നു. ശ്രീനിഷിനും പേളിയ്ക്കും ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആരാധകരും.

അഭിനയം, സംവിധാനം, അവതാരക, ഗായിക തുടങ്ങി പേളി തിളങ്ങാത്ത മേഖലകൾ കുറവാണ്. അവതാരക റോളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു പേളി. ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു.

അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് വലിയ രീതിയിലുള്ള വിമർശനങ്ങളും പേളിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോൾ താനാണ് ഗസ്റ്റ് എന്ന് അറിഞ്ഞ് അവതാരക പിന്മാറി എന്നാണ് അടുത്തിടെ മറീന പറഞ്ഞത്ത ന്നെ പോലെ രൂപസാദൃശ്യമുള്ള പ്രമുഖ അവതാരക എന്ന് മറീന പറഞ്ഞതോടെയാണ് പേളിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ചിലർ രംഗത്തെത്തിയത്. പിന്നാലെ ഈ നടി പേളി തന്നെയാണെന്നും മറീന പറഞ്ഞിരുന്നു.

മെറീനയെ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അത് കേൾക്കാൻ അവർ തയ്യാറായില്ലെന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ പേളി വ്യക്തമാക്കിയത്. 2017 ൽ ഞാൻ പ്രവർത്തിക്കുന്ന ചാനലുമായി പേയ്‌മെൻ്റ് സംബന്ധമായ ഒരു പ്രശ്‌നം നേരിട്ടു. ആ വിഷയം ഞാൻ ഹോസ്റ്റ് ചെയ്യുന്ന ഷോ പാതിവഴിയിൽ നിർത്താൻ എന്നെ നിർബന്ധിതയാക്കുകയായിരുന്നു.

എനിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ അവർ തീരുമാനിച്ചതിനാൽ ഷോയുടെ ഷെഡ്യൂളിലും മാറ്റമുണ്ടായെന്നും പേളി പറയുന്നു. ഒരു ഷോയിൽ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനം അവതാരകർക്കില്ല. അക്കാര്യങ്ങളൊക്കെ പൂർണ്ണമായും തീരുമാനിക്കുന്നത് ഷോ പ്രൊഡ്യൂസറാണ് എന്നുമാണ് പേളി പറഞ്ഞത്.

More in Social Media

Trending

Recent

To Top