Malayalam
ശ്രീനിഷിന് ഒരു സീരിയൽ നടിയുമായി പ്രണയമുണ്ടെന്ന് കാര്യം എനിക്കറിയാമായിരുന്നു; അർച്ചനയുടെ വാക്കുകൾ വൈറലായതോടെ പേളിയ്ക്കും ശ്രീനിയ്ക്കും വിമർശനം
ശ്രീനിഷിന് ഒരു സീരിയൽ നടിയുമായി പ്രണയമുണ്ടെന്ന് കാര്യം എനിക്കറിയാമായിരുന്നു; അർച്ചനയുടെ വാക്കുകൾ വൈറലായതോടെ പേളിയ്ക്കും ശ്രീനിയ്ക്കും വിമർശനം
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാൽ ഒന്നിച്ച് ബിഗ്‌ബോസ് സീസൺ ഒന്നിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.
എന്നാൽ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ശ്രീനിഷിന് ബിഗ്ബോസിന് പുറത്ത് മറ്റൊരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് മറന്നിട്ടാണ് പേളിയുമായി അടുപ്പത്തിലായതെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ഇതിനെ പറ്റിയുള്ള വിവരങ്ങളും വൈറലായി മാറുകയാണ്. ബിഗ് ബോസിൽ സഹമത്സരാർഥിയും സീരിയൽ നടിയുമായ അർച്ചന സുശീലൻ ബഡായ് ബംഗ്ലാവിൽ പങ്കെടുക്കുമ്പോൾ ശ്രീനിഷിനെ കുറിച്ച് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ശ്രീനിഷിന് ഒരു സീരിയൽ നടിയുമായി പ്രണയമുണ്ടെന്ന് കാര്യം എനിക്കറിയാമെന്നാണ് അർച്ചന പറഞ്ഞത്. ആ കുട്ടി എന്റെ ഫ്രണ്ട് ആയിരുന്നു. ബിഗ് ബോസിനകത്ത് പേളിയുമായി അടുപ്പത്തിലായി തുടങ്ങിയതോടെ അവൾ ഇട്ടേച്ചു പോകുമോ എന്ന് ശ്രീനിഷിന് ഭയം ഉണ്ടായിരുന്നു. ഇക്കാര്യം അവൻ എന്നോട് പറയുമായിരുന്നു.
എന്നാൽ പിന്നീട് മോഹൻലാലിനോട് പേളിയുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞു. ഇതിനുശേഷം ശ്രീനിഷ് എന്നോട് പേളിയുടെ കാര്യത്തിൽ അവൻ സീരിയസ് ആണെന്ന് വ്യക്തമാക്കുന്നത്. അതുവരെ അവൻ പറഞ്ഞിരുന്നത് മറ്റേ കുട്ടി ഇട്ടിട്ട് പോകുമോ എന്നായിരുന്നു. അപ്പോൾ അവരെക്കുറിച്ച് ഞാൻ എന്ത് വിചാരിക്കണമെന്നാണ് എന്നാണ് അർച്ചന പരിപാടിയിലൂടെ ചോദിച്ചത്.
ഈ വീഡിയോ വൈറൽ ആയതോടെ ശ്രീനിഷിനെ വിമർശിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയ രംഗത്തെത്തുന്നത്. ഇതൊരു പെണ്ണാണ് ചെയ്തത് എങ്കിൽ എന്തൊക്കെ അവഹേളങ്ങൾ എഴുതി വിടുമായിരുന്നു. ജാസ്മിൻ ജാഫറിനെ തെറി പറഞ്ഞവർക്ക് ഇപ്പോൾ ഒന്നും പറയാനില്ലേ… ശ്രീനിഷ് ആയത് കൊണ്ട് കമന്റ്‌സ് ഫുൾ സപ്പോർട്ട് ആണ്. അവരുടെ കല്യാണം കഴിഞ്ഞു 2 കുട്ടികളും ആയി. അവർ സന്തോഷത്തോടെ ജീവിക്കുന്നു. അപ്പോൾ ഇനി അത് പറയണോ എന്നാണ് പലരും പറയുന്നത്.
ഒരാളെ ചതിച്ചിട്ട് മറ്റൊരു ജീവിതത്തിലേയ്ക്ക് പോയ ആളെ ഇങ്ങനെ സപ്പോർട്ട് ചെയ്യമോ എന്നൊക്കെയാണ് ശ്രീനിഷിനെ കുറ്റപ്പെടുത്തി ചിലർ പറയുന്നത്. 30 മിനുറ്റുള്ള വീഡിയോയിൽ കാണുന്ന ക്യൂട്ട്നെസ്സും നന്മമരം കളിയും ഒന്നും ആയിരിക്കില്ല അവരുടെ യഥാർഥ ജീവിതത്തിൽ. പ്രമുഖയുടേയും അവരുടെ വീട്ടുകാരുടെയും അടിമയായത് പോലെയാണ് പല വീഡിയോകൾ കാണുമ്പോഴും ശ്രീനിഷിനെ തോന്നുന്നത്.. ആ പ്രമുഖയുടെ ഫാൻസിന് ഈ പറഞ്ഞത് ദഹിക്കില്ല.
എന്നാൽ ശ്രീനിഷിന്റെ ചോയ്‌സ് ഒരിക്കലും തെറ്റിയില്ല. അവർ നല്ലത് പോലെ ജീവിക്കുന്നത് കണ്ടിട്ട് ആർക്കും സഹിക്കുന്നില്ല. അതുകൊണ്ടാണ് വർഷം ഇത്രയും കഴിഞ്ഞിട്ടും ഇതൊക്കെ പൊങ്ങി വരാൻ കാരണമെന്നാണ് ആരാധകരുടെ പക്ഷം. കഴിഞ്ഞത് കഴിഞ്ഞു, ഒരു ജീവിതം തകർക്കരുത്. മറ്റേ കുട്ടി അതിൽ നിന്ന് റിക്കവർ ആയി കാണും. വീണ്ടും എന്തിനാണ് ഇത് കുത്തി പൊക്കി പോസ്റ്റ് ചെയ്യുന്നത്… എന്നിങ്ങനെ താരങ്ങളെ പിന്തുണച്ചും ചിലർ എത്തുന്നുണ്ട്.
രഞ്ജിനി ഹരിദാസും ശ്രീനിഷിന് ബോയ് ഫ്രണ്ട് ഉണ്ടെന്ന് പരിപാടിയിൽ വെച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. ബിഗ് ബോസിലേക്ക് വരുന്ന സമയത്ത് ശ്രീനിഷ് മറ്റൊരു സീരിയൽ നടിയുമായി പ്രണയത്തിലായിരുന്നു. ഷോയിലേക്ക് ശ്രീനിയ്ക്ക് വേണ്ട വസ്ത്രങ്ങൾ പോലും തിരഞ്ഞെടുത്ത് അയച്ചു കൊടുത്തിരുന്നത് ഈ നടിയായിരുന്നു. അത്രത്തോളം അടുപ്പം ഉണ്ടായിരുന്നെങ്കിലും ശ്രീനിയും പേളിയും തമ്മിൽ അടുപ്പത്തിലാവുന്നത് കണ്ടതോടെ ആ നടി ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നും അടുത്തിടെയും പ്രചാരണങ്ങൾ നടന്നിരുന്നു.
