Tamil
ഹന്‍സികയും ചിമ്പുവും ഒന്നിയ്ക്കുന്നു;പഴയപ്രണയം വീണ്ടും പൊടിതട്ടിയെടുക്കുമോ?
ഹന്‍സികയും ചിമ്പുവും ഒന്നിയ്ക്കുന്നു;പഴയപ്രണയം വീണ്ടും പൊടിതട്ടിയെടുക്കുമോ?
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഇഷ്ട്ടമുള്ള താരജോഡികളാണ് ചിമ്പുവും ഹന്‍സികയും.ഇരുവരും ഒരുമിച്ചെത്തിയപ്പോഴെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്.സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും തുടരാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരിക്കുകയായിരുന്നു.വാല് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയികുന്നതിനിടയാണ് ചിമ്പുവും ഹന്‍സികയും പ്രണയത്തിലായത്.എന്നാല്‍ ചിത്രം റിലീസ് ആവും മുന്‍പേ ചിമ്പുവും ഹന്‍സികയും വേര്പിരിഞ്ഞതും വാർത്തകളിൽ ഇടം നേടിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇരുവരും സൗഹൃദത്തിലാണെന്നാണ് അറിയുന്നത്.
ഇപ്പോഴിതാ ചിമ്പുവും ഹന്‍സികയും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ യു ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന മഹാ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രമായ മഹായില്‍ ചിമ്പു അതിഥി വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ ചിമ്പു ഫ്‌ളാഷ്ബാക്കില്‍ അള്‍പം ദൈര്‍ഘ്യമുള്ള വേഷമാണെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ ചിമ്പു വരുന്ന പോര്‍ഷന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. ചിമ്പുവും ഹന്‍സികയും റൊമാന്‍സ് ചെയ്യുന്ന പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ചിമ്പുവും ഹന്‍സികയും ഒരുമിച്ചുള്ള പോസ്റ്ററും ലുക്കും വൈറലാകുകയാണ്. വിഷയം ചര്‍ച്ചയായി എന്ന് തോന്നിയപ്പോള്‍ ഹന്‍സിക പ്രതികരണവുമായി രംഗത്തെത്തി.
ചിമ്പുവിന്റെ കൈ കോർത്ത് പിടിയ്ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹന്‍സികയുടെ കുറിപ്പെത്തിയത്. വീണ്ടും ചിമ്പുവിനൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഹന്‍സിക കുറിച്ചു. ഇരുവരും വീണ്ടുമൊന്നിച്ചത് സിനിമായില്‍ മാത്രമാണോ, അതോ ജീവിതത്തിലും ഒന്നിച്ചോ എന്നാണ് ആരാധകരിൽ നിന്നുയരുന്ന ചോദ്യം.
കൂടാതെ ഇതാദ്യമായല്ല പഴയ കാമുകിമാരെ സുഹൃത്തായി കണ്ട് ചിമ്പു ഒരുമിച്ച് അഭിനയിക്കുന്നത്. ഇത് നമ്മ ആള് എന്ന ചിത്രത്തിലൂടെ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുമായി ഒന്നിച്ച് ചിമ്പു വീണ്ടും സിനിമ ചെയ്തത് വാര്‍ത്തയായിരുന്നു. ആദ്യം എതിര്‍പ്പ് കാണിച്ചെങ്കിലും നയന്‍താരയും പിന്നീട് അഭിനയിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.
about simbu and hansika