ഞാൻ ഒരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ് ;ഉറ്റസുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന വാര്‍ത്തയില്‍ വെളിപ്പെടുത്തലുമായി നടി ഹൻസിക
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് ഹൻസികയുടെ വരൻ. നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് ചെയ്യാൻ ഒരുങ്ങുകയാണ്.ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരില്‍ സ്‍ട്രീമിംഗ് ചെയ്യുന്ന ഷോയില്‍ താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹൻസികയുടെ ഭര്‍ത്താവ് സുഹൈലിന്റെ ആദ്യ പങ്കാളിയുമായുള്ള വേര്‍പിരിയിലിനു കാരണം താൻ ആണ് എന്ന വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് താരം.
സുഹൈൽ മുമ്പ് ഹൻസികയുടെ ഉറ്റസുഹൃത്ത് റിങ്കിയെ വിവാഹം കഴിച്ചിരുന്നുവെന്നും താരം അവരുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാല്‍ താൻ നേരത്തെ വിവാഹിതനാണെന്ന വാര്‍ത്ത തെറ്റായ രീതിയിലാണ് പുറത്തുവന്നത് എന്നായിരുന്നു ഷോയില്‍ സുഹൈലിന്റെ പ്രതികരണം. ഹൻസികയാണ് ഞങ്ങളുടെ വേർപിരിയലിന് കാരണമെന്നായിരുന്നു വാർത്ത. ഇത് അടിസ്ഥാന രഹിതമാണ്. ആ സമയത്ത് തനിക്ക് അദ്ദേഹത്തെ അറിയാമെന്നതുകൊണ്ട് വേര്‍പിരിയലിനു കാരണം താനാകുന്നില്ലെന്ന് ഹൻസികയും പ്രതികരിച്ചു. എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല. ഞാൻ ഒരു പബ്ലിക് ഫിഗര്‍ ആയതിനാല്‍ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണ് എന്നും സെലിബ്രറ്റിയായതിന് ഞാൻ കൊടുക്കേണ്ടിവന്ന വിലയാണ് അതെന്നും ഹൻസിക പറഞ്ഞു.
ഹൻസിക നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘മഹാ’ ആയിരുന്നു. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജിബ്രാൻ ആണ് സംഗീത സംവിധാനം.
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും വിവാഹ ആഘോഷങ്ങള്‍ നെറ്റ്ഫ്ലിക്സ് സ്‍ട്രീമിംഗ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ‘നയൻതാര: ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ആയിട്ടാണ് എത്തുക. നയൻതാര – വിഘ്‍നേശ് ശിവൻ വിവാഹ വീഡിയോ മാത്രമല്ല താര ദമ്പതിമാരുടെ പ്രണയവും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്‍തിരിക്കുന്നത്. മഹാബലിപുരത്തെ ആഢംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാൻഡില്‍ വെച്ച് കഴിഞ്ഞ ജൂണ്‍ ഒമ്പതിന് ഷാരൂഖ് ഖാൻ, രജനികാന്ത്, എ ആര്‍ റഹ്‍മാൻ, സൂര്യ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു സംവിധായകൻ വിഘ്നേശ് ശിവന്റെയും നടി നയൻതാരയുടെയും വിവാഹ ആഘോഷങ്ങള്‍.