Connect with us

നയൻതാരയെ നെഞ്ചോട് ചേർത്ത് പിടിച്ച് വിഘ്‌നേശ്;ക്രിസ്മസ് ആഘോഷമാക്കി താരങ്ങൾ!

Tamil

നയൻതാരയെ നെഞ്ചോട് ചേർത്ത് പിടിച്ച് വിഘ്‌നേശ്;ക്രിസ്മസ് ആഘോഷമാക്കി താരങ്ങൾ!

നയൻതാരയെ നെഞ്ചോട് ചേർത്ത് പിടിച്ച് വിഘ്‌നേശ്;ക്രിസ്മസ് ആഘോഷമാക്കി താരങ്ങൾ!

ആരാധകർ എന്നും ഉറ്റുനോക്കുന്ന താര ജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയും. ആഘോഷ ദിവസങ്ങളേതായാലും അത് പരമാവധി ആസ്വദിക്കുക എന്നതാണ് ഇരുവരുടേയും പതിവ്. ഒപ്പം അതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് ഇരുവരും. ഇക്കുറി ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് വിഘ്നേഷ് ശിവൻ പങ്കുവയ്ക്കുന്നത്.“എല്ലാവർക്കും മനോഹരമായ ക്രിസ്മസ് ആശംസകൾ !!! സന്തോഷം മാത്രം പരത്തുക! ഏറ്റവും ദുഷ്‌കരമായ സമയങ്ങളിൽ പോലും.. ഒരു പുഞ്ചിരി നിലനിർത്തുക, വിലപ്പെട്ട നിമിഷങ്ങൾക്കായി നോക്കുക! എല്ലാത്തിനുമുപരി, മേഘാവൃതമായ ദിവസങ്ങൾ സന്തോഷത്തിന്റെ ഒരു കിരണത്തിലൂടെ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കുക. പ്രിയപ്പെട്ടവരിലൂടെയും ആത്മാർഥതയുള്ളവരിലൂടെയും ദൈവം നമ്മെ പരിപാലിക്കുന്നു !! ദൈവത്തിൽ വിശ്വസിക്കുക .. ഏറ്റവും നല്ലതിനായി പ്രാർത്ഥിക്കുക!പോസിറ്റീവ് വൈബ്‌സ് മാത്രം,” ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് കുറിച്ചു.

തങ്ങളുടെ പ്രണകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടേയും സന്തോഷങ്ങളുടേയും ചിത്രങ്ങൾ​ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ‘നാനും റൗഡി താൻ’ എന്ന വിഘ്നേഷ് ശിവന്റെ കരിയറിൽ ഏറെ ബ്രേക്ക് നൽകിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നായിരുന്നു വിഘ്നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം.

‘മൂക്കുത്തി അമ്മൻ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നയൻതാര ഇപ്പോൾ. ചിത്രത്തിൽ ദേവി വേഷത്തിലാണ് നയൻതാര എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപായി തിരുചെന്തൂർ മുരുകൻ ക്ഷേത്രത്തിലും കന്യാകുമാരി ക്ഷേത്രത്തിലും നയൻതാരയും വിഘ്നേഷ് ശിവനും ദർശനം നടത്തിയിരുന്നു. അതിനു ശേഷം ഇരുവരും ശുചീന്ദ്രം താണുമലയൻ ക്ഷേത്രത്തിലും ദർശനത്തിനെത്തിയിരുന്നു ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

about vikhnesh sivan nayanthara

Continue Reading
You may also like...

More in Tamil

Trending

Malayalam