Social Media
ഇത് സിൽക്ക് സ്മിതയുടെ പുനർജന്മമാണോ എന്ന് സോഷ്യൽ മീഡിയ;വൈറലായി ചിത്രം!
ഇത് സിൽക്ക് സ്മിതയുടെ പുനർജന്മമാണോ എന്ന് സോഷ്യൽ മീഡിയ;വൈറലായി ചിത്രം!
By
മലയാള സിനിമയിലും തമിഴിലും ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് സിൽക്ക് സ്മിത.ഒരുപാട് ആരധകരാണ് താരത്തിന് അന്നും ഇന്നുമുള്ളത്.താരത്തിൻറെ ചിത്രങ്ങൾക്കൊക്കെ തന്നെയും ഇന്നും ആരധകരാണ്.വളരെ പെട്ടന്ന് ജീവിതം അവസാനിപ്പിച്ചത് സിനിമ ലോകമടക്കം നിരവധി പേരാണ് ഞെട്ടിയത്.താരത്തിന്റെ സിനിമകളൊക്കെ തന്നെ എന്നത്തേയും എന്നത്തേയും സൂപ്പർ സ്റ്റാറുകൾക്കൊപ്പമായിരുന്നു.സ്മിതയുടെ പഴയ ചിത്രങ്ങളും പാട്ടുകളും ഒന്നും തന്നെ പെട്ടന്നൊന്നും മറക്കാനാവില്ല.
ഇന്നും ആരധകർ നെഞ്ചിലേറ്റുന്ന താരമാണ് സിൽക്ക് സ്മിത.സിനിമാലോകത്തിന് ഇന്നും ദുരൂഹമായി തുടരുകയാണ് തെന്നിന്ത്യൻ സിനിമയിലെ ഗ്ലാമർ താരമായിരുന്ന സിൽക്ക് സ്മിതയുടെ മരണം.. 1980-90 കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടിയാണ് സിൽക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ സ്മിത അഭിനയിച്ചു. തമിഴിൽ രജനീകാന്ത്, കമൽഹാസൻ അടക്കമുളള നടന്മാർക്കൊപ്പവും സ്മിത വേഷമിട്ടു. മലയാളത്തിലും മോഹൻവാൽ ഉൾപ്പെടെയുള്ള താരങ്ങളോടൊപ്പം സിൽക്ക് സ്മിത വേഷമിട്ടു.
36-ാം വയസിൽ ആത്മഹത്യയിലൂടെ സിൽക്ക് സ്മിത ജീവിതം അവസാനിപ്പിക്കുകയായിരുന്നു..ഇപ്പോൾ സിൽക്ക് സ്മിത വീണ്ടും വാർത്തകളിൽ നിറയുന്നത് ഒരു ടിക്ടോക് വീഡിയോയിലൂടെയാണ്. സിൽക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെൺകുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെൺകുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്.
വീഡിയോയിലെ പെൺകുട്ടിയെ ഒറ്റനോട്ടത്തിൽ കണ്ടാൽ സ്മിതയാണെന്നേ പറയൂ. വീഡിയോ കണ്ടവരൊക്കെ പെൺകുട്ടി സിൽക്ക് സ്മിതയെ ഓർമിപ്പിക്കുവെന്നാണ് പറയുന്നത്. ചിലർ സ്മിത പുനർജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.തമിഴിൽ വിനു ചക്രവർത്തിയുടെ ‘വണ്ടിചക്ര’ എന്ന ചിത്രത്തിലൂടെയാണ് സിൽക്ക് സ്മിത അഭിനയരംഗത്ത് എത്തുന്നത്. 1979ൽ ‘ഇണയെത്തേടി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. ചിരഞ്ജീവി, മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം സിൽക്ക് അഭിനയിച്ചു. 1996 ൽ ചെന്നൈയിലെ തന്റെ വീട്ടിൽവച്ച് സ്മിത ആത്മഹത്യ ചെയ്തു.
about silk smitha
