Social Media
അപ്പുവാണോ അമ്പിളിയാണോ കൂടുതൽ സുന്ദരി?ആദിത്യനോട് ചോദ്യവുമായി ആരാധകർ!
അപ്പുവാണോ അമ്പിളിയാണോ കൂടുതൽ സുന്ദരി?ആദിത്യനോട് ചോദ്യവുമായി ആരാധകർ!
By
വളരെ ഏറെ ആരാധക പിന്തുണയുള്ള താരങ്ങളാണ് ആദിത്യൻ ജയനും അമ്പിളി ദേവിയും.സിനിമയിലും സീരിയലിലൂമായി ജനഹൃദയങ്ങളെ ഏറെ സ്വാധിനിച്ചവരാണ് ഇരുവരും.ഇരുവരുടെയും ചിത്രങ്ങളൊക്കെ തന്നെയും ആരാധകർ വളരെ പെട്ടന്നാണ് ഏറ്റെടുക്കാറുള്ളത്.താരങ്ങളുടെ ചിത്രങ്ങൾക്കൊക്കെയും കമ്മന്റുമായി ആരാധകർ വരാറുണ്ട്.വിവാഹ ശേഷം വളരെ ഏറെ പ്രേശ്നങ്ങളെല്ലാം നേരിട്ടിരുന്നെകിലും ഇപ്പോൾ ഏറെ സന്തോഷത്തിലാണ് ഈ കുടുംബം പോകുന്നത്.സിനിമയിൽ ഒരുകാലത്ത് സജീവമായിരുന്നു ആദിത്യനും അമ്പിളിയും ശേഷം മിനിസ്ക്രീനിലേക്ക് കടക്കുകയായിരുന്നു.എങ്കിലും ഇരുവരുടെയും കെമിസ്ട്രയ്ക്കു വൻ വരവേൽപ്പായിരുന്നു.സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരം ഇടയ്ക്ക് വെച്ച് സീരിയലിലേക്ക് ചുവടുമാറ്റിയത്. മിനിസ്‌ക്രീനില്‍ എത്തിയപ്പോള്‍ താരത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അടുത്തിടെയായിരുന്നു താരം ആദിത്യന്‍ ജയനെ വിവാഹം ചെയ്തത്. സീതയെന്ന പരമ്പരയിലെ രംഗങ്ങളാണോ ഇതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
പിന്നീട് ഇരുവരും നേരിട്ടെത്തി വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് ആദിത്യന്‍ ജയനും അമ്പിളി ദേവിയും എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് ഇരുവരും. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അമ്പിളി ദേവി. സ്ത്രീപദത്തില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇടവേളയെക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആദിത്യന്‍ ജയന്‍ പങ്കുവെച്ച പുതിയ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. അമ്പിളി ദേവിയുടെയും അപ്പുവിന്റേയും കുട്ടിക്കാല ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
അമ്പിളി ദേവിയുടെയും മകന്‍ അപ്പുവിന്റേയും കുട്ടിക്കാല ചിത്രം പങ്കുവെച്ചാണ് ആദിത്യന്‍ എത്തിയത്. മുല്ലപ്പൂ വെച്ച് നില്‍ക്കുന്ന കുഞ്ഞമ്പിളിയുടെ ചിത്രത്തിനൊപ്പമായാണ് പട്ടുപാവാടയും മാലയും മുല്ലപ്പുവൂം വെച്ച് നില്‍ക്കുന്ന അപ്പുവിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തത്. അമ്പിളിയും അപ്പുവും എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഇവരിലാരാണ് സുന്ദരിയെന്ന തരത്തിലുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.അപ്പുവാണ് സുന്ദരിയെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഇതിന് മറുപടിയുമായി ആദിത്യന്‍ എത്തിയിരുന്നു. അപ്പുവല്ല അവന്റെ അമ്മയാണ് സുന്ദരി, അപ്പു വേഷം കെട്ടിയതാണ്, അങ്ങനെയായപ്പോള്‍ രണ്ടുപേരെയും ഒരുപോലെ തോന്നിയെന്നായിരുന്നു ആദിത്യന്റെ മറുപടി.
ഭാര്യയെക്കുറിച്ച് വാചാലനായെത്തിയ താരത്തിനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. രണ്ടുപേരും കാഴ്ചയില്‍ ഒരുപോലെയുണ്ടെന്ന കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് അമ്പിളി ദേവിയും ആദിത്യനും. അടുത്തിടെയായിരുന്നു ഈ സന്തോഷം പങ്കുവെച്ച് ഇവരെത്തിയത്. അപ്പുവിന് കൂട്ടായി ഒരാള്‍ കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. നിറവയറുമായി ചുവടുവെച്ചും അമ്പിളി ദേവി അമ്പരപ്പിച്ചിരുന്നു. നൃത്തവിദ്യാലയത്തിലെ പരിപാടിക്കിടയിലായിരുന്നു ഇത്. ആദിത്യന്റെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തെത്തുടര്‍ന്ന് ശ്യാമവാനിലേതോ എന്ന ഗാനത്തിനൊപ്പം അമ്പിളി ദേവി ചുവടുവെക്കുകയായിരുന്നു.വിവാഹത്തിന് ശേഷം ചില്ലറ വിവാദങ്ങളായിരുന്നില്ല ഇവര്‍ക്ക് നേരെ ഉയര്‍ന്നുവന്നത്.
സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ക്ക് കീഴിലും ഇത് തുടരുകയായിരുന്നു. ഇതിനിടയിലാണ് ചുട്ട മറുപടിയുമായി അമ്പിളി ദേവി എത്തിയത്. വീട്ടുവിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴായിരുന്നു ആദിത്യനെ വിമര്‍ശിച്ച് ചിലരെത്തിയത്. അച്ചിവീട്ടില്‍ കിടക്കുന്നവന്‍ എന്ന തരത്തിലായിരുന്നു വിമര്‍ശനം, ആണൊരുത്തനാണ് ഇപ്പോള്‍ തനിക്കൊപ്പമുള്ളതെന്ന മറുപടിയായിരുന്നു അമ്പിളി ദേവി നല്‍കിയത്.സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ആദിത്യന് അമ്പിളി ദേവിയെ അറിയാമായിരുന്നു. കല്യാണക്കുറിമാനം എന്ന ചിത്രത്തില്‍ അമ്പിളിയുടെ നായകനായെത്തിയത് ആദിത്യനായിരുന്നു. അധികമാരോടും സംസാരിക്കാതെ സ്വന്തം ജോലി തീര്‍ത്ത് പോയിരുന്ന അമ്പിളിയെ താന്‍ അന്നേ ശ്രദ്ധിച്ചിരുന്നുവെന്ന് ആദിത്യന്‍ നേരത്തെ പറഞ്ഞിരുന്നു. ജീവിതസഖിയാക്കണമെന്ന് അന്നാഗ്രഹിച്ചിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്പിളി തനിക്കരികിലെത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു.
about adithyan and ambili devi
