Connect with us

സാനിയക്ക് പിന്നാലെ തലകുത്തനെ നിന്ന് അതിശയിപ്പിച്ച് ശിൽപ്പ ഷെട്ടി!

Social Media

സാനിയക്ക് പിന്നാലെ തലകുത്തനെ നിന്ന് അതിശയിപ്പിച്ച് ശിൽപ്പ ഷെട്ടി!

സാനിയക്ക് പിന്നാലെ തലകുത്തനെ നിന്ന് അതിശയിപ്പിച്ച് ശിൽപ്പ ഷെട്ടി!

ഒരുപാടാ ആരാധകർ ഉള്ള നടിയാണ് ശില്പ ഷെട്ടി .ബോളിവുഡിൽ തുടങ്ങി ഒട്ടേറെ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.താരത്തിന്റെ ഓരോ വിശേഷങ്ങളും താരം ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട് ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് വന്നിരിക്കുന്നത് .സോഷ്യൽ മീഡിയയൂടെ ഇന്നും സജീവമായിരിക്കുന്നത് കൊണ്ടു തന്നെ ആരാധകർക്ക് പ്രിയങ്കരിമായ താരമാണ് ശിൽപ്പ ഷെട്ടി. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും നിലപാടുകൾ കൊണ്ടും ഫിറ്റ്നസ് കൊണ്ടും താരം കെെയ്യടി മേടിക്കാറുണ്ട്. ഫിറ്റ്‌നെസ്സിന്റെ കാര്യംകൊണ്ടുതന്നെ ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് ശിൽപ്പ.ബോളിവുഡിൽ ആണെങ്കിൽ താരത്തെ കഴിഞ്ഞേ ആരും തന്നെ ഉള്ളു.ഫിറ്റ്‌നെസ്സിന്റെ കാര്യത്തിലും.ഇന്നും ഇന്നലെയുമല്ല വർഷങ്ങളായുള്ള പ്രയത്‌നം ആണ്.യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ആളാണ് താരം.പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് താരത്തിന്.. 44-ാം വയസ്സിലും ഫിറ്റ്നസിന് പ്രാധാന്യം നൽകി ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുകയാണ് ശിൽപ്പ.അതുകൊണ്ട് തന്നെ മറ്റുള്ളവരിൽ നിന്നും ശ്രദ്ധേയയും ആണ്.

യോഗയാണ് ശിൽപ്പയുടെ പ്രിയപ്പെട്ട വ്യായാമരീതി. വർഷങ്ങളായി യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടു നടക്കുന്ന ശിൽപ്പ, യോഗയുടെ ഗുണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കാനും ശ്രമിക്കാറുണ്ട്. അതിനായി യോഗ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിലൂടെ ശിൽപ്പ പങ്കുവയ്ക്കാറുമുണ്ട്.ഇപ്പോഴിതാ, മറ്റൊരു യോഗാ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. അനായാസമെന്നു തോന്നിപ്പിക്കുന്ന രീതിയിൽ കൈകുത്തി തലകീഴായി നിന്ന് അമ്പരപ്പിക്കുകയാണ് ശിൽപ്പ.

ആരെയും അസൂയപ്പെടുത്തുന്ന ശിൽപ്പയുടെ ഫിറ്റ്‌നെസ്സിനെ ഭർത്താവും ബിസിനസ്സുകാരനുമായ രാജ് കുന്ദ്രയും പ്രശംസിച്ചിരുന്നു. കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ശിൽപ്പയുടെ ഫിറ്റ്‌നെസ്സിനെയും ചിട്ടയോടെയും ആരോഗ്യകരമായ ജീവിതചര്യയേയും അഭിനന്ദിച്ചുകൊണ്ടുള്ള രാജ് കുന്ദ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടു വീഴ്ച കാണിക്കാൻ തയ്യാറല്ലാത്ത താരമാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. യോഗയും ജിമ്മും ഡയറ്റും അങ്ങനെ നീളുന്നു താരത്തിന്റെ ഫിറ്റ്നസ് ഡയറ്റ്. ഇതൊന്നും തന്നെ ഒരിക്കലും നടി മുടക്കാറില്ല.

ശില്പ ഷെട്ടിക്കു മുൻപേ സാനിയ എത്തിയിരുന്നു. അസാധ്യ മെയ്വഴക്കമുള്ള നടിയാണ് സാനിയ ഇയ്യപ്പൻ.തലകുത്തി നിന്ന് 230 ആംഗിളിൽ മുന്പോട്ടും പിന്പോട്ടും നടു വളച്ച് അഭ്യാസം ചെയ്യുകയാണ് . കാണുന്ന ആർക്കും സ്വന്തം ശരീരം വേദനിക്കുന്ന പോലെ തോന്നുന്ന പ്രകടനമാണ്.ആരെയും അത്ഭുത പെടുത്തിരുന്നു താരം.

about shilpa shetty’s fitness

Continue Reading
You may also like...

More in Social Media

Trending

Recent

To Top