Connect with us

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ സജീവമായി രാജ് കുന്ദ്ര; കമന്റുകളഉമായി പ്രേക്ഷകര്‍

Bollywood

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ സജീവമായി രാജ് കുന്ദ്ര; കമന്റുകളഉമായി പ്രേക്ഷകര്‍

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ സജീവമായി രാജ് കുന്ദ്ര; കമന്റുകളഉമായി പ്രേക്ഷകര്‍

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമിലേയ്ക്ക് തിരിച്ചെത്തി നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര. ഗണേഷ് ചതുര്‍ത്ഥി ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. തന്നെ പിന്തുണച്ചവര്‍ക്ക് വിമര്‍ശിച്ചവര്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്.

‘അവന്‍ തിരിച്ചെത്തി. എന്നെ പിന്തുണച്ച നിങ്ങളുടെ സ്‌നേഹമാണ് എന്നെ കരുത്തുള്ളവനാക്കിയത്. വെറുത്തവരുടെ വെറുപ്പ് എന്നെ തടയാന്‍ കഴിയാത്തവനാക്കി. കര്‍മ എന്നൊന്നുണ്ട്. ഞാന്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്.’ എന്നാണ് രാജ് കുന്ദ്ര കുറിച്ചത്.

വിഡിയോയ്ക്ക് താഴെ മറുപടിയുമായി ശില്‍പ ഷെട്ടി എത്തി. കൂടാതെ ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയും കമന്റ് ചെയ്തിട്ടുണ്ട്. ശില്‍പ ഷെട്ടിയെ മാത്രമാണ് രാജ് കുന്ദ്ര ഫോളോ ചെയ്യുന്നത്.

പോ ണ്‍ വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്ര 2021ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് മാസങ്ങളോളം ജയിലില്‍ കഴിഞ്ഞു. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിക്കുകയാണ് രാജ് കുന്ദ്ര. ഇപ്പോള്‍ സിനിമ നടനായി അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. സ്വന്തം ജീവിതം പറയുന്ന സിനിമയിലാണ് താരം അഭിനയിക്കുക.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top