Connect with us

തങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്, ഈ ദുഷ്‌കരമായ സമയത്ത് തങ്ങള്‍ക്ക് അല്‍പ്പം സമയം നല്‍കണം; ശില്‍പ്പഷെട്ടിയും രാജ് കുന്ദ്രയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍

Bollywood

തങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്, ഈ ദുഷ്‌കരമായ സമയത്ത് തങ്ങള്‍ക്ക് അല്‍പ്പം സമയം നല്‍കണം; ശില്‍പ്പഷെട്ടിയും രാജ് കുന്ദ്രയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍

തങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്, ഈ ദുഷ്‌കരമായ സമയത്ത് തങ്ങള്‍ക്ക് അല്‍പ്പം സമയം നല്‍കണം; ശില്‍പ്പഷെട്ടിയും രാജ് കുന്ദ്രയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍

നീ ലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ ശേഷമാണ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര വിവാദത്തില്‍പ്പെടുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ് കുന്ദ്രയുടെ നിര്‍മാണ കമ്പനി നീ ലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നുവെന്നും അത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുവെന്നുമായിരുന്നു കേസ്. ഷെര്‍ലിന്‍ ചോപ്ര അടക്കമുള്ള നടിമാരുടെ പരാതിയെ തുടര്‍ന്ന് മുംബൈ പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മാസങ്ങളുടെ ജയില്‍ വാസത്തിന് ശേഷം രാജ് കുന്ദ്ര ജാമ്യത്തിലിറങ്ങി.

കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെ ആസ്പദമാക്കി രാജ് കുന്ദ്രയുടെ കഥ സിനിമയാവുകയാണ്. ഈ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ രാജ് കുന്ദ്ര പങ്കുവച്ച ഒരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. തങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്. ഈ ദുഷ്‌കരമായ സമയത്ത് തങ്ങള്‍ക്ക് അല്‍പ്പം സമയം നല്‍കണമെന്ന് ദയവായി അപേക്ഷിക്കുന്നുവെന്ന് രാജ് കുന്ദ്ര കുറിച്ചു.

ശില്‍പ്പയുമായി വേര്‍പിരിഞ്ഞുവെന്ന സൂചനകളാണ് കുന്ദ്ര നല്‍കുന്നതെന്ന തരത്തിലാണ് പൊതുവേയുള്ള വ്യാഖ്യാനം. അതേ സമയം ഇത് പുതിയ സിനിമയുടെ പ്രചാരണ തന്ത്രമാണെന്നും ഒരു വിഭാഗം അവകാശപ്പെടുന്നു. കുന്ദ്രയും ശില്‍പ്പയും പൊതുചടങ്ങുകളില്‍ ഒരുമിച്ചാണ് ഇപ്പോഴും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

‘യുടി 69’ എന്ന് ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്. രാജ് കുന്ദ്രയുടെ ജയിലിലെ രണ്ട് മാസത്തെ ജീവിതം പറയുന്ന ചിത്രമാണിത്. ഒരു സറ്റയറായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. എസ്.വി.എസ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

നീലച്ചിത്രം നിര്‍മിക്കുകയും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ 2021 ജൂലൈ 19നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. നീലച്ചിത്ര നിര്‍മാണത്തില്‍ രാജ് കുന്ദ്ര കോടികള്‍ മുടക്കിയിരുന്നതായി മുംബൈ പോലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ശില്‍പ്പ ഷെട്ടി ഉള്‍പ്പടെയുള്ളവരുടെ മൊഴി എടുത്തിരുന്നു. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

തന്നെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചിരുന്നു.കേസില്‍ ജാമ്യം ലഭിച്ചശേഷം പൊതുവേദികളില്‍ രാജ് കുന്ദ്ര അധികം സജീവമായിരുന്നില്ല. മാത്രവുമല്ല പൊതുസ്ഥലങ്ങളില്‍ മുഖം മൂടി ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. 2009ലാണ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളാണുള്ളത്.

Continue Reading

More in Bollywood

Trending