Malayalam
ഗായികയാകയാകുമെന്ന് കരുതി പക്ഷേ നടിയായി;മറ്റൊരിഷ്ടം ഇതിൽ നിന്നും വ്യത്യസ്തമാണ് നിത്യ മേനോൻ പറയുന്നു!
ഗായികയാകയാകുമെന്ന് കരുതി പക്ഷേ നടിയായി;മറ്റൊരിഷ്ടം ഇതിൽ നിന്നും വ്യത്യസ്തമാണ് നിത്യ മേനോൻ പറയുന്നു!
By
എല്ലാ ഭാഷയിലും തന്റേതായ സ്ഥാനം നേടിയ താരമാണ് നിത്യാമേനോൻ.മലയാളികളുടെയും പ്രിയപ്പെട്ട താരമാണ് നിത്യ മേനോൻ.എന്നും താരത്തിന് ഏറെ ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രേക്ഷക പിന്തുണയാണുള്ളത്.മലയാള സിനിമയിൽ നിന്നും താരം വളരെ പെട്ടന്നാണ് മറ്റ് ഭാഷകളിലും ചേക്കേറിയത്.വലിയ വളർച്ചയാണ് പിന്നീട് താരത്തിനുണ്ടായത്.മറ്റുള്ള ചിത്രങ്ങളിലൊക്കെ തന്നെ ഇപ്പോൾ താരം തിരക്കേറിയ താരമാണ്.മലയാളത്തിൽ തുടങ്ങി വലിയ സൂപ്പർ താരങ്ങൾക്കൊപ്പം വരെ താരം ചുവടു വെച്ച് കഴിഞ്ഞിട്ടുണ്ട്. നടി എന്നതിലും ഉപരി വളരെ മികച്ച ഗായിക കൂടിയാണ് താരം.ഏവരും താരമൊരു ഗായികയാകുമെന്ന് കരുതി എന്നാൽ അഭിനയ ലോകമാണ് താരത്തെ കാത്തിരുന്നത്.ഏഷ്യവില്ലിന് വേണ്ടി രേഖാ മേനോൻ അവതരിപ്പിക്കുന്ന ടോക്ക് ടോക്ക് വിത്ത് രേഖാ മേനോൻ എന്ന പരിപാടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മറ്റൊരു ആഗ്രഹവും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു വാർത്താ റിപ്പോർട്ടറാകാൻ ആഗ്രഹിച്ചിരുന്നു എന്ന് അഭിമുഖത്തിനിടെ നിത്യാ മേനോൻ പറഞ്ഞു. പഠനത്തെ കുറിച്ചു പറഞ്ഞപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മാധ്യമപ്രവർത്തകയാകനുള്ള താൽപര്യം കൊണ്ട്, മണിപ്പാൽ യൂണിവേഴ്സിറ്റിൽ നിന്ന് ജേണലിസ പഠിച്ചിരുന്നു എന്നും താരം വ്യക്തമാക്കി.
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ എത്തുന്നത്. മോഹൻലാൽ ചിത്രമായ ആകാശ ഗോപുരമായിരുന്നു ആദ്യ സിനിമ. ബിരുദം പൂർത്തിയാക്കിയതിനു ശേഷമാണ് അഭിനയം സീരിയസ്സായി എടുത്തതെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. മലയാളത്തിൽ ഇനി പുറത്തെത്തുന്ന നിത്യ മേനോൻ ചിത്രമാണ് കോളാമ്പി. ഈ ചിത്രത്തിനോട് പ്രത്യേകം താൽ പര്യമുണ്ടെന്നും നടി കൂട്ടിച്ചർത്തു.
about nithya menon