Connect with us

മമ്മൂട്ടിയ്ക്ക് വേണ്ടി ഇനി തിരക്കഥ എഴുതില്ല;അന്ന് മെഗാസ്റ്ററിനെ തള്ളിപറഞ്ഞ തിരക്കഥകൃത്തിന് പിന്നീട് സംഭവിച്ചത്!

Malayalam

മമ്മൂട്ടിയ്ക്ക് വേണ്ടി ഇനി തിരക്കഥ എഴുതില്ല;അന്ന് മെഗാസ്റ്ററിനെ തള്ളിപറഞ്ഞ തിരക്കഥകൃത്തിന് പിന്നീട് സംഭവിച്ചത്!

മമ്മൂട്ടിയ്ക്ക് വേണ്ടി ഇനി തിരക്കഥ എഴുതില്ല;അന്ന് മെഗാസ്റ്ററിനെ തള്ളിപറഞ്ഞ തിരക്കഥകൃത്തിന് പിന്നീട് സംഭവിച്ചത്!

വളരെ ഏറെ നല്ല ചിത്രങ്ങളിൽ ഒന്നായിരുന്നു അനന്തഭദ്രം ചിത്രത്തിനും അതിലെ ഗാനങ്ങൾക്കും ഏറെ ആരാധകരാണ് ഇന്നും ഉള്ളത്.സിനിമകളുടെ ഉള്ളിൽ നടക്കുന്ന കാര്യങ്ങളൊക്കെ തന്നെ നമ്മളിൽ പലരും അറിയാതെ പോകാറുണ്ട്.ഓരോ ചിത്രങ്ങളും ഉണ്ടാകുന്നതിന് പിന്നിൽ ഓരോ കഥകളുണ്ട് അങ്ങനെ നടന്ന ഒരു കാര്യമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.മലയാള സിനിമയിൽ ഒരുപാട് നല്ല സംവിധായകരുണ്ട് പകരം വെക്കാൻ കഴിയാത്തവരൊക്കെ ഉണ്ട്.തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുനില്‍ പരമേശ്വരന്‍ (കാന്തല്ലൂര്‍ സ്വാമി). കന്നടയില്‍ അഞ്ച് സിനിമകള്‍ക്ക് രചന നിര്‍വഹിച്ചതിനു ശേഷം അനന്തഭദ്രത്തിലൂടെയാണ് മലയാള സിനിമ രംഗത്തേയ്ക്ക് കടക്കുന്നത്.സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അതേ വര്‍ഷം തന്നെ ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു. പിന്നീട് 2015ല്‍ രുദ്രസിംഹാസനം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യത ചിത്രം സുനില്‍ പരമേശ്വരന്‍ തന്നെയാണ് നിര്‍മ്മിച്ചത്.

സുനിൽ പരമേശ്വരനെ അറിയാത്തവർ ആരും കാണില്ല.നാടക കൃത്തും തിരക്കഥാ കൃത്തുമായ സുനില്‍ പരമേശ്വരന്‍ ഒരു വാരികയിലെഴുതിയ അനന്തഭന്ദ്രം എന്ന നോവലിന്റെ തിരക്കഥ മമ്മൂട്ടിയെ വായിച്ച് കേള്‍പ്പിക്കാന്‍ വന്ന സമയത്ത് നടന്ന സന്ദര്‍ഭം മമ്മൂട്ടി ടൈംസില്‍ വിവരിക്കുന്നു.ചില സീനുകൾ വായിച്ച മമ്മുട്ടി ചില നിർദ്ദേശങ്ങൾ വെയ്‌ക്കുകായിരുന്നു.എന്നാൽ മമ്മുട്ടി ചൂണ്ടിക്കാട്ടിയ മാറ്റങ്ങൾ സുനിലിന് ഇഷ്ടപ്പെട്ടില്ല. സാബു സിറിള്‍ സംവിധാനവും മണിയന്‍ പിള്ള രാജു നിര്‍മ്മാണവും ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥയിലെ ആ മാറ്റങ്ങൾ സുനിലിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് അത് തികച്ചും അപമാനമായാണ് തോന്നിയത്. തിരിച്ച് വരും വഴി അദ്ദേഹം മണിയന്‍പിള്ള രാജുവിനോട് പറഞ്ഞു, ”ഈ പ്രൊജക്ട് ഓണ്‍ ആയില്ലെങ്കിലും സാരമില്ല മമ്മൂട്ടിയ്ക്ക് വേണ്ടി താന്‍ ഇനി തിരക്കഥ എഴുതില്ല”. മാസങ്ങള്‍ കടന്നു, ആ ചിത്രം നടന്നില്ല. അതിനിടയ്ക്ക് സുനിലിന് മറ്റൊരു ചിത്രത്തിന് തിരക്കഥ എഴുതാന്‍ അവസരം ലഭിച്ചു.

ജയരാജിന്റെ ഫോര്‍ ദി പീപ്പിളിന്റെ രണ്ടാം ഭാഗമായ ബൈ ദി പീപ്പിളിന് തിരക്കഥയെഴുതാന്‍ അവസരം ലഭിച്ച സുനില്‍ തീര്‍ത്തും സന്തോഷവാനായിരുന്നു. ആ സമയത്ത് അനന്തഭദ്രത്തിന്റെ സംവിധായകനെ മാറ്റുകയും ശേഷം സന്തോഷ് ശിവന്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. പുതിയ തിരക്കഥകൃത്തിന് ഇതില്‍ പരം ഭാഗ്യം മറ്റൊന്നുമില്ല, ചിത്രം പുറത്ത് വന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. അഭിമുഖങ്ങളില്‍ സുനില്‍ മമ്മൂക്കയെ തള്ളി പ്പറഞ്ഞ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ബൈ ദി പീപ്പിള്‍ പക്ഷെ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. ചിത്രം കണ്ട ജനങ്ങള്‍ അതിശയിച്ചു. മമ്മൂട്ടി എന്ന മഹാ നടനെ വിമര്‍ശിച്ചയാളാണോ ഈ ചിത്രം തിരക്കഥയെഴുതിയതെന്ന് വിചാരിച്ച് ജനങ്ങള്‍ മൂക്കത്ത് കൈവച്ചു. ചിത്രം ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി. മമ്മൂട്ടിയെ മാത്രമല്ല പൃഥ്വിരാജിന്റെ അഭിനയത്തെയും സുനില്‍ ഒരിക്കല്‍ തള്ളിപ്പറഞ്ഞിരുന്നു. ദിലീപും മഞ്ജുവാര്യരും തമ്മില്‍ വേര്‍പിരിയുമെന്ന് താന്‍ നേരത്തെ കണക്കുകൂട്ടിയതാണെന്നും വേര്‍പിരിയല്‍ വാര്‍ത്ത വന്നപ്പോള്‍ സുനില്‍ പ്രഖ്യാപിച്ചിരുന്നു.

about mammootty and sunil parameswaran

More in Malayalam

Trending

Recent

To Top