Connect with us

മലയാളികളുടെ മിനിസ്ക്രീൻ താരജോഡികളായ സത്യനും നന്ദുവും എത്തുന്നു;പ്രിയപ്പെട്ടവളുമായി!

Malayalam

മലയാളികളുടെ മിനിസ്ക്രീൻ താരജോഡികളായ സത്യനും നന്ദുവും എത്തുന്നു;പ്രിയപ്പെട്ടവളുമായി!

മലയാളികളുടെ മിനിസ്ക്രീൻ താരജോഡികളായ സത്യനും നന്ദുവും എത്തുന്നു;പ്രിയപ്പെട്ടവളുമായി!

മലയാളികളുടെ ഇഷ്ട്ട ജോഡികൾ ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലും ഉണ്ട്.താരങ്ങളുടെ ചിത്രങ്ങൾക്കും എല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.ആത്മസഖി എന്ന സീരിയൽ വളരെ ഏറെ ജനശ്രദ്ധ നേടിയ പരമ്പരയായിരുന്നു ഇത്.ശേഷം താരങ്ങളുടെ വലിയ ആരധകർ തന്നെ ഉണ്ടായിരുന്നു.വളരെ പെട്ടന്നായിരുന്നു സീരിയൽ അവസാനിപ്പിച്ചത്.ആ കാരണം കൊണ്ട് തന്നെ ജനങ്ങൾ വളരെ ഏറെ വിഷമത്തിലാരുന്നു.എന്നിരുന്നാലും ഇപ്പോൾ വളരെ ഏറെ സന്തോഷിപ്പിക്കുന്ന വാർത്തയാണ് എത്തുന്നത്.

റെയ്ജനും അവന്തികയും വളരെ ഏറെ ഇഷ്ട്ടപെട്ട മിനി സ്ക്രീൻ താര ജോഡികളാണ്.ആത്മസഖിയെന്ന സീരിയലിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. എസിപി സത്യജിത്തായി റെയ്ജനെത്തിയപ്പോള്‍ ഡോക്ടര്‍ നന്ദിതയായാണ് അവന്തികയെത്തിയത്. സത്യനും നന്ദുവുമായി മുന്നേറിയ ഇരുവര്‍ക്കും മികച്ച പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായി ഡോക്ടര്‍മാര്‍ വിശ്രമജീവിതം നിര്‍ദേശിച്ചപ്പോഴായിരുന്നു അവന്തിക പരമ്പരയില്‍ നിന്നും പിന്‍വാങ്ങിയത്. അധികം വൈകാതെ തന്നെ ആത്മസഖി അവസാനിപ്പിക്കുകയായിരുന്നു.

സത്യനും നന്ദുവും തന്നെയായിരുന്നു മികച്ച ജോഡിയെന്നും ഇരുവരും ഒരുമിച്ചെത്തുന്ന അടുത്ത പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും ആരാധകര്‍ പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് അവന്തികയും എത്തിയിരുന്നു. അധികം വൈകാതെ അഭിനയത്തിലേക്ക് തിരിച്ചെത്തുമെന്നുള്ള സൂചനയും നല്‍കിയിരുന്നു. അവന്തികയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് റെയ്ജന്‍ എത്തിയപ്പോഴും ഇതേക്കുറിച്ചായിരുന്നു ആരാധകര്‍ തിരക്കിയത്. ഇപ്പോഴിതാ ചാനല്‍ തന്നെ ആ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ്. പ്രിയപ്പെട്ടവളെന്ന പുതിയ പരമ്പരയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രണയമല്ല ദാമ്പത്യമെന്ന തിരിച്ചറിവിന്റെ കഥയെന്ന ടാഗ് ലൈനുമായാണ് പ്രിയപ്പെട്ടവള്‍ എത്തുന്നത്. രശ്മി, മങ്ക മഹേഷ്, ബോബന്‍ ആലംമൂടന്‍തുടങ്ങിയവരും ഈ പരമ്പരയില്‍ വേഷമിടുന്നുണ്ട്. നവംബര്‍ 11നാണ് ഈ സീരിയല്‍ തുടങ്ങുന്നത്. ആത്മസഖിക്ക് ശേഷമുള്ള ഇവരുടെ വരവിന് ഇത്തവണയും മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. പ്രിയപ്പെട്ടവള്‍ സീരിയലിന്റെ പ്രമോ വീഡിയോ കാണാം.

about priyamanaval serial

Continue Reading
You may also like...

More in Malayalam

Trending