Connect with us

“എൻറെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകൾ;കുഞ്ഞു ആൻഡ്രിയാസിന് പിറന്നാൾ ഗാനവുമായി എമി ജാക്സൺ!

Social Media

“എൻറെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകൾ;കുഞ്ഞു ആൻഡ്രിയാസിന് പിറന്നാൾ ഗാനവുമായി എമി ജാക്സൺ!

“എൻറെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകൾ;കുഞ്ഞു ആൻഡ്രിയാസിന് പിറന്നാൾ ഗാനവുമായി എമി ജാക്സൺ!

ബോളിവുഡ്,ഹോളിവുഡ്,തുടങ്ങ്യ എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച നടിയാണ് ആമി ജാക്സൺ.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഒരുപാട് ആരാധകരാണുള്ളത്.ഇപ്പോഴും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്ന താരം കൂടെയാണ് ആമി. ഏറെ ആരാധകരുള്ള നടിയാണ് ആമി ജാക്സൺ.ഹോളിവഡിലും,തെന്നിന്ത്യയിലും കുറഞ്ഞ ചിത്രങ്ങൾകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം കൂടെയാണ് ആമി ജാക്സൺ.വിവാഹത്തിനുമുന്നെ ഗർഭിണിയായ താരത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു.അന്നുമുതൽ സോഷ്യൽ മീഡിയിൽ താരം സജീവമാണ്.സാധാരണ സിനിമ നായികമാർ ഗർഭകാലത്ത് സോഷ്യൽ മീഡിയയിൽ വരുന്നത് വളരെ കുറവായിരിക്കും. എന്നാൽ അതിൽ നിന്നും വളരെ വ്യത്യസ്തയായതാണ് ആമി ജാക്‌സനെ ഇത്രത്തോളം വൈറലാക്കിയത്.

തന്റെ ഗർഭകാലത്തെ ഓരോ മാസവും താരം ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാറുണ്ട്.ശേഷം താരം അമ്മയായി കഴിഞ്ഞപ്പോഴും മുലയൂട്ടുന്ന ചിത്രം വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ ആമി കുഞ്ഞു ആൻഡ്രിയാസിന്റെ ചിത്രം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അമ്മയായതിനു ശേഷമുള്ള ജീവിതം ആഘോഷിക്കുകയാണ് നടി എമി ജാക്സൺ. മകൻ ആൻഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷവും എമിക്ക് സന്തോഷമാണ്. കഴിഞ്ഞദിവസം ആൻഡ്രിയാസിന്റെ പിറന്നാളായിരുന്നു. പിറന്നാൾ എന്നു പറയുമ്പോൾ ജനിച്ച് ഒരു മാസം തികയുന്ന ദിവസം. എമിക്ക് അതും ആഘോഷമാണ്. ആൻഡ്രിയാസിന് പിറന്നാൾ ഗാനം പാടിക്കൊടുക്കുന്ന വീഡിയോ എമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരം കുഞ്ഞു താരത്തിന് പിറന്നാൾ പാടിയെത്തിയിരിക്കുകയാണ്.
“എന്റെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകൾ. ഇന്ന് ഒരു മാസം. നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓർമിക്കാൻ പോലും കഴിയുന്നില്ല … എനിക്ക് വിവരിക്കാൻ കഴിയാത്ത വിധത്തിൽ നീയെന്നെ പൂർണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കൻഡിനും ഞാൻ കടപ്പെട്ടവളാണ്. നിന്നോടുള്ള എന്റെ സ്നേഹം അനന്തമാണ്. നീ ശക്തനും ദയയും കരുതലും ഉള്ള ഒരു ചെറുപ്പക്കാരനായി വളരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ. എന്റെ ഗർഭാവസ്ഥയിലുടനീളം നിരന്തരമായ പിന്തുണയ്ക്കും ജനനത്തെ തന്നെ അതിശയകരമായ ഒരു അനുഭവമാക്കി മാറ്റിയതിനും എന്റെ പ്രിയപ്പെട്ട ഡോക്ടർക്ക് നന്ദി,” വീഡിയോ പങ്കുവെച്ചുകൊണ്ട് ആമി .ഇതിനോടകം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.ആരാധകർ ഒന്നടകം കുഞ്ഞു താരത്തിന് ആശംസകൾ പറയുന്നുണ്ട്.

മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ എമി ജാക്സൺ അറിയിച്ചത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.ഷഹീശമുള്ള ഓരോ വിശേഷങ്ങളും ഇന്നുവരെ പങ്കുവെക്കാറുമുണ്ട്.

എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്‌യോട്ടിന്റെ മകനാണ് ജോർജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്‌യോട്ട് ഗ്രൂപ്പിന്റേതാണ്.

രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011 ൽ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സൺ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ സൂപ്പർഗേൾ എന്ന സിനിമയിലും അഭിനയിച്ചു.ഇന്നും താരം ഓരോ നിമിഷവും താരത്തിന്റെ ഓരോ വിശേഷങ്ങളും പങ്കുവെക്കുന്നുണ്ട്.

about amy jackson son

More in Social Media

Trending

Recent

To Top