Connect with us

മകനോടോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി എമി ജാക്സൺ!

Hollywood

മകനോടോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി എമി ജാക്സൺ!

മകനോടോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി എമി ജാക്സൺ!

മകനോടോപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി എമി ജാക്സൺ. തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയതാരമാണ് എമി ജാക്സൺ. അമ്മയായതിനു ശേഷമുള്ള ജീവിതം ആഘോഷമാക്കുകയാണ് എമി. മകൻ ആൻഡ്രിയാസിന് ഇപ്പോൾ മൂന്ന് മാസം പ്രായമാണ്. എന്റെ ജീവിതത്തിന്റെ വെളിച്ചം’ എന്നാണ് എമി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്

ഹോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകർ ഏറെയാണ് . വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുളളതെങ്കിലും ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മദ്രാസിപട്ടണം എന്ന സിനിമയിലെ അരങ്ങേറ്റത്തിലൂടെ ഇന്ത്യൻ സിനിമയിൽ സാന്നിധ്യമറിയിച്ച ഈ ബ്രിട്ടീഷ് സുന്ദരി വിക്രം ചിത്രം ഐയിലൂടെയും യന്തിരന്‍ ടുവിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറി
കഴിഞ്ഞ മാതൃദിനത്തിൽ താൻ അമ്മയാവാന്‍ തയ്യാറെടുക്കുകയാണെന്നുള്ള സന്തോഷവാര്‍ത്ത താരം പങ്കു വെച്ചത് . എമിയും ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അന്‍ഡ്രിയാസ് പനയോട്ടുവിന്റെ മകന്‍ ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു.ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെച്ചത്.

മകനൊപ്പമുള്ള നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി ഇതിന് മുൻപും പങ്കുവെച്ചിട്ടുണ്ട് . ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു .ഗര്‍ഭകാലത്ത് ജിമ്മില്‍ പോകുന്ന ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിരുന്നു. ഈ അവസ്ഥയിലും തന്റെ ഫിറ്റ്നസ് ദിനചര്യകള്‍ മുടക്കാന്‍ താരം തയ്യാറായിട്ടില്ല. യോഗ ചെയ്താണ് എമി ആരോഗ്യം സംരക്ഷിക്കുന്നത്. ”

ഏക് ദീവാനാ ഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രം 2012-ൽ ഏക് ദീവാനാ ഥാ എന്ന പേരിൽ ഹിന്ദിയിലേക്കു പുനർനിർമ്മിച്ചപ്പോൾ ആമി ജാക്സണാണ് നായികാവേഷം കൈകാര്യം ചെയ്തത്. ഈ ചിത്രത്തിലെ ഏമിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ‌ അത്ര സജീവമല്ലെങ്കിലും മോഡലിങ് രംഗത്ത് ആമി നിറഞ്ഞു നിൽക്കുകയാണ്…പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ ഏമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. മിസ് ടീൻ വേൾഡ് സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ ഏമിയെത്തേടിയെത്തുന്നത്.

2010-ൽ ആര്യ നായകനായി പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രത്തിൽ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ മകളായാണ് ഏമി ജാക്സൺ അഭിനയിച്ചത്. മികച്ച പുതുമുഖ നായികയ്ക്കുള്ള വിജയ് അവാർഡ് നാമനിർദ്ദേശം ഈ ചിത്രത്തിലുടെ ഏമിക്കു ലഭിച്ചു.

AMY JACKSON

More in Hollywood

Trending

Recent

To Top