Connect with us

മുംബൈയിൽ ഗാനഗന്ധർവ്വൻ യേശുദാസിന് സാമ്പര്‍ കൊടുത്ത രസകരമായ കഥ ;മധു വാര്യര്‍ പറയുന്നു!

Social Media

മുംബൈയിൽ ഗാനഗന്ധർവ്വൻ യേശുദാസിന് സാമ്പര്‍ കൊടുത്ത രസകരമായ കഥ ;മധു വാര്യര്‍ പറയുന്നു!

മുംബൈയിൽ ഗാനഗന്ധർവ്വൻ യേശുദാസിന് സാമ്പര്‍ കൊടുത്ത രസകരമായ കഥ ;മധു വാര്യര്‍ പറയുന്നു!

മലയാള സിനിമയിലെ ഏറെ കാലം നിറഞ്ഞു നിന്ന താരമാണ് മധു വാര്യർ.ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഒരുപാട് പ്രേക്ഷക പിന്തുണയാണ് താരത്തിന് കിട്ടിയിട്ടുണ്ടായിരുന്നത്.ഏകദേശം എല്ലാ സൂപ്പർ താരങ്ങളുടെയും കൂടെ അഭിനയിച്ചിട്ടുള്ള താരമാണ് മധു വാര്യർ.മലയാള സിനിമയിൽ എന്നും താരം തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട് അത് വളരെ ഏറിയ നല്ല കഥാപാത്രങ്ങളും ചെയിതിട്ടുണ്ട് ഏറെ കാലമായി താരം സിനിമയിൽ നിന്നും മാറി നിന്നിട്ടുണ്ടായിരുന്നു എന്നാൽ താരം തിരുച്ചു വരവിനു ഒരുങ്ങുകയാണ് .

മലയാള സിനിമയിൽ വളരെ ഏറെ നല്ല കഥാപാത്രങ്ങൾ താരം കൈകാര്യം ചെയിതിട്ടുണ്ട്.നടനായും,വില്ലനായും കാമുകനേയും,അങ്ങനെ പലവേഷങ്ങൾ മലയാളികൾക്ക് നൽകിയിട്ടുള്ള താരമാണ് മധു.ഒരു ഇടവേളക്ക് ശേഷം മധു വാര്യർ തിരിച്ചു വരികയാണ്. ഇത്തവണ പക്ഷെ സംവിധായകന്റെ കുപ്പായം അണിഞ്ഞാവും മധുവിന്റെ വരവ്. ആദ്യ ചിത്രത്തിൽ നായിക സഹോദരിയായ മഞ്ജു വാര്യരാണ്. നായകൻ ബിജു മേനോൻ. ആദ്യ കാലങ്ങളിൽ ബിജുവിന്റെ നായികായായി മഞ്ജു വേഷമിട്ടിട്ടുണ്ട്. ദില്ലിവാലാ രാജകുമാരൻ, ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ജോഡികളായിട്ടുണ്ട്.നടി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

മധു സിനിമയിൽ എത്തുന്നതിനു മുൻപ് മുംബൈയിലെ ലീല ഹോട്ടലിലായിരുന്നു മധു ജോലി ചെയ്തിരുന്നത്. അവിടെ വെച്ച് ഗാനഗന്ധർവൻ യൂയേശുദാസിനെ കാണാൻ ഇടയാകുകയായിരുന്നു.ഇപ്പോഴിതാ അന്ന് ദാസേട്ടന് ഭക്ഷണം നൽകിയ കഥ പറയുകയാണ് മധു.ഫേസ്ബുക് കുറിപ്പാണിപ്പോ വൈറലാകുന്നത്.രസകരമായ ആ സംഭവം ഏവരും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.മധുവിന്റെ പോസ്റ്റിലൂടെ

മുംബൈയില്‍ ലീലയില്‍ ഉപജീവനം നടത്തുന്ന കാലം. ഗാനഗന്ധര്‍വന്‍ ദാസേട്ടനും ഭാര്യ പ്രഭച്ചേച്ചിയും അതിഥികളായി എത്തിയപ്പോള്‍ അവരുടെ എല്ലാ സൗകര്യങ്ങളും നോക്കി നടത്താനുള്ള ഉത്തവാദിത്തം ലീലയുടെ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ എന്നെയേല്‍പ്പിച്ചു. ഉച്ചയൂണിന് അവരുടെ മുറിയിലേക്ക് അന്തരിച്ച ഗായിക രാധികാ തിലകും അവരുടെ ഭര്‍ത്താവ് ശ്രീ സുരേഷും എത്തി. അവരുടെ സ്വകാര്യതയ്ക്ക് ഭ്രംശം വരുത്താതെ വളരെ പ്രൊഫഷണലായി തന്നെ ഭക്ഷണം വിളമ്പി.

ദാസേട്ടന്‍: കുറച്ച് സാമ്പാര്‍ തരൂ പ്രഭച്ചേച്ചി: ഇത് ബോംബെയല്ലേ? മലയാളത്തില്‍ പറഞ്ഞാല്‍ ആ കുട്ടിക്ക് മനസിലാവുമോ? ദാസേട്ടന്‍: ഓ! സോറി! പ്ലീസ് ഗിവ് മി സം സാമ്പാര്‍. ചിരി പൊട്ടിയെങ്കിലും പ്രൊഫഷണലിസം വിടാതെ തന്നെ സാമ്പാര്‍ വിളമ്പി. രണ്ടാമത് ചോറ് വിളമ്പിക്കഴിഞ്ഞ്… ദാസേട്ടന്‍: എനിക്ക് കുറച്ച് കൂടി സാമ്പാര്‍ വേണം.

പ്രഭച്ചേച്ചി: ഇംഗ്ലീഷില്‍ പറയൂന്നേ.. ദാസേട്ടന്‍: സോറി എഗെയിന്‍! സം മോര്‍ സാമ്പാര്‍ പ്ലീസ്. ഊണ് കഴിഞ്ഞ് ടേബിള്‍ ക്ലിയര്‍ ചെയ്ത് പോകാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു, ‘വരട്ടെ സര്‍, എന്താവശ്യമുണ്ടെങ്കിലും റൂം സര്‍വീസില്‍ വിളിച്ചാല്‍ മതി. ഞാന്‍ വന്നോളാം. ‘ദാസേട്ടന്‍: അമ്പട! മലയാളിയായിരുന്നോ എന്നിട്ടാണോ എന്നെക്കൊണ്ട് ഈ ഇംഗ്ലീഷൊക്കെ പറയിച്ചത്?

madhu talk about yesudas

More in Social Media

Trending

Recent

To Top